بِسْمِ اللهِ
الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ
لله رَبِّ الْعَالَمِينَ°
اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ
النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°
عَنْ
جَابِرٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ
وَسَلَّمَ مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا إِلَّا كَانَ مَا أُكِلَ مِنْهُ
لَهُ صَدَقَةٌ وَمَا سُرِقَ مِنْهُ لَهُ صَدَقَةٌ وَمَا أَكَلَ السَّبُعُ مِنْهُ
كَانَ لَهُ صَدَقَةٌ وَمَا أَكَلَتِ الطَّيْرُ فَهُوَ لَهُ صَدَقَةٌ وَلَا
يَرْزَؤُهُ أَحَدٌ إِلَّا كَانَ لَهُ صَدَقَةٌ (رواه الإمام مسلم رحهما الله 1552)
ജാബിൽ رضي الله عنه ൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരുദൂതർ صلى
الله عليه وسلم പറഞ്ഞു ; വല്ല മുസ്ലിമും ഒരു ചെടി നട്ടുപിടിപ്പിച്ചാൽ
അതിൽ നിന്ന് തിന്നപ്പെട്ടത് അവനു സ്വദഖയാണ്. മോഷ്ടിക്കപ്പെട്ടതും അവനു സ്വദഖയാണ്. ഹിംസ്രജന്തുക്കൾ
അതിൽ നിന്ന് തിന്നതും അവനു ധർമ്മമായിത്തീരുന്നു. പക്ഷികൾ തിന്നതും ധർമ്മം തന്നെ .അതിൽ
നിന്ന് ആരുപയോഗിച്ച് കുറവ് വരുത്തിയാലും അതവന് സ്വദഖയാവാതിരിക്കില്ല. (മുസ്ലിം
155 )
നിസ്വാർത്ഥ മനസ്സോടെയായിരിക്കണം കാർഷികവൃത്തി ചെയ്യുന്നത്. താൻ ചെയ്യുന്ന
കൃഷിയുടേയോ നടുന്ന സസ്യത്തിന്റെയോ ഫലം ആര് ആസ്വദിച്ചാലും അതിന്റെ പ്രതിഫലം തനിക്ക്
അല്ലാഹു നൽകുമെന്ന ബോധം കർഷകന്റെയും കർഷകതൊഴിലാളിയുടെയും മനസ്സിലുണ്ടായിരിക്കണം. തന്റെ
അറിവോടെയോ അല്ലാതെയോ അതിൽ നിന്ന് മനുഷ്യനോ മൃഗമോ പക്ഷിയോ മറ്റു ജന്തുവോ തിന്നാലും അവർക്ക്
അത് ദാനം ചെയ്ത പ്രതിഫലം അല്ലാഹു വാഗ്ദത്തം ചെയ്തിരിക്കുന്നു.
കർഷകന്റെ അർപ്പണ ബോധമാണ് കൃഷി ഉത്തമതൊഴിലാകാൻ കാരണം. അല്ലാഹുവിൽ പൂർണ്ണമായി
അർപ്പണം നടത്തിക്കൊണ്ടാണ് അവൻ ഭൂമിയിൽ പണവും അദ്ധ്വാനവുമിറക്കുന്നത്. അവന്റെ സേവനഫലം മറ്റുസഹോദരന്മാർക്കും ഇതര ജീവികൾക്കും
കൂടി പ്രയോജനകരമാകുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. മാത്രമല്ല പ്രതിഫലമില്ലാതെ തന്നെ
സൌജന്യമായി അതിൽ നിന്ന് പലരു ഭക്ഷിക്കാനിടവരുന്നു. അതിന്റെ പ്രതിഫലം അല്ലാഹുവിങ്കൽ
നിന്ന് അവനു ലഭിക്കുന്നു.
وَصَلَّى
اللهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ
وَصَحْبِهِ أَجْمَعِينَ وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
Islamic Bulletin
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.