بِسْمِ اللهِ
الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ لله رَبِّ
الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ
وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°
മാർച്ച് 8 ലോക വനിതാ ദിനം ആയി അചരിച്ചുവരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കും
സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും സർവ്വോന്മുഖ പുരോഗതിക്കുമായി ആധുനിക മനുഷ്യൻ
1908 ൽ ചിക്കാഗോയിൽ വെച്ചാണ് ആദ്യമായി ഇങ്ങിനെ ഒരു ദിവസം സ്ത്രീകൾക്കായി മാറ്റി വെച്ചത്.
സത്യത്തിൽ വനിതാ ദിനമായി ആഘോഷിക്കേണ്ടത്
1400 വർഷങ്ങൾക്ക് മുമ്പ് വിശുദ്ധ ഖുർആനിലെ തൌബ അധ്യായത്തിലെ 71 മത്തെ ആയത്ത് അവതരിച്ച ദിവസമായിരുന്നു.
tbqãZÏB÷sßJø9$#ur
àM»oYÏB÷sßJø9$#ur öNßgàÒ÷èt/
âä!$uÏ9÷rr&
<Ù÷èt/
4 crâßDù't Å$rã÷èyJø9$$Î/ tböqyg÷Ztur
Ç`tã
Ìs3ZßJø9$# cqßJÉ)ãur
no4qn=¢Á9$# cqè?÷sãur no4qx.¨9$# cqãèÏÜãur
©!$#
ÿ¼ã&s!qßuur 4 y7Í´¯»s9'ré&
ãNßgçHxq÷zy
ª!$#
3 ¨bÎ)
©!$#
îÍtã ÒOÅ3ym ÇÐÊÈ
“സത്യ വിശ്വാസികളും വിശ്വാസിനികളും പരസ്പരം
സഹായികളാണ്. അവർ നല്ലത് കൽപ്പിക്കുന്നു. അധർമ്മം വിരോധിക്കുന്നു. നിസ്കാരം നില നിർത്തുന്നു.
സകാത്ത് നൽകുന്നു. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നു. ഇത്തരം സ്ത്രീ
പുരുഷന്മാർക്ക് അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുക തന്നെ ചെയ്യും. നിശ്ചയം അല്ലാഹു അജയ്യനും
യുക്തിമാനുമാകുന്നു. “ ( തൌബ : 71 )
ഹജ്ജത്തുൽ വദാഇന്റെ ദിവസം തിരുനബി صلى
الله عليه وسلم തന്റെ അവസാന വസ്വിയ്യത്തായി പറയുകയുണ്ടായി.
وَاتَّقُوا
اللهَ فِي النِّسَاءِ؛ فَإِنَّكُمْ أَخَذْتُمُوهُنَّ بِأَمَانِ الله ...، (صحيح
مسلم (
“സ്ത്രീകളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. അവർ നിങ്ങളുടെ അടുക്കൽ അമാനത്താണ്.“
തിരുനബിതങ്ങളുടെ മറ്റൊരു വചനം ഇപ്രകാരമാണ്
مَا
أَكْرَمَ النِّسَاءَ إِلاَّ كَرِيمٌ، وَلاَ أَهَانَهُنَّ إِلاََّ لَئِيمٌ (ابن
عساكر)
“സ്ത്രീകളെ ആദരിക്കുന്നവൻ മാന്യനാണ്. അവളെ നിന്ദിക്കുന്നവൻ നീചനും നികൃഷ്ടനും”
അല്ലാഹുവിന്റെ സൃഷ്ടികളിൽ അത്യൽഭുതകരവും
വിസമയകരവുമാണ് സ്ത്രീ. പുരുഷനെ ഇത്രയും ആകർശിച്ച മറ്റൊരു സൃഷ്ടിയുണ്ടാവില്ല. അതുകൊണ്ട്
ആ സൃഷ്ടിയുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും അല്ലാഹു പ്രത്യേക പരിഗണന നൽകിയതായി
കാണാം.
പീഡനങ്ങളുടെ മാലപ്പടക്കമാണ് ഇന്ന് സ്ത്രീകൾക്കെതിരെ
അരങ്ങേറുന്നത്. സ്ത്രീകളെ ആദരിക്കുകയും ബഹുമാനികുകയും സംരക്ഷികുകയും ചെയ്യണമെന്ന ഇസ്ലാമിന്റെ
പ്രഖ്യാപനം പ്രസക്തമാകുന്നത് ഇവിടെയാണ്.
1908ൽ മനുഷ്യൻ വനിതാ ദിനത്തെക്കുറിച്ച്
ചിന്തിക്കുന്നതിനു നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു പെൺകുഞ്ഞ് ജനിച്ചത് മുതൽ അവർ പെൺകുട്ടിയായും
യുവതിയായും സഹോദരിയായും ഭാര്യയായും ഉമ്മയായുമ്ം അമ്മായിയുമ്മയായും വലിയുമ്മയായും ജീവിതത്തിന്റെ
വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകുമ്പോൾ പ്രത്യേക സുരക്ഷാ നിയമങ്ങളും കടപ്പാടുകളും കല്പിച്ച
മതമാണ് ഇസ്ലാം. ഉമ്മയെ നിന്ദിക്കുന്നത് ഏറ്റവും വലിയ പാപമായ ‘അല്ലാഹുവിൽ പങ്കുകാരെ
ചേർക്കുന്ന’ പാപത്തിനൊപ്പമാണ് ഇസ്ലാം എണ്ണിയിരിക്കുന്നത്.
ഒരു കാലത്ത് പാശ്ചാത്യരും ഇതര മതസ്തരും
സ്ത്രീകൾക്ക് വിലക്കിയ വിദ്യഭ്യാസം ,അധ്യാപനം, ക്രയവിക്രയം, ജീവിത പങ്കാളിയെ തിരഞ്ഞെടുക്കൽ,
തൊഴിലെടുക്കൽ, അനന്തരവകാശം. ഭർത്താവുമായി വേർപിരിയാനുള്ള അവകാശം തുടങ്ങി സ്തിക്ക് മനുഷ്യനായി
അഭിമാനത്തോടെ ജീവിക്കാനുള്ള സർവ്വ സ്വാതന്ത്ര്യവും
നൽകിയ വിശുദ്ധ മതമാണ് ഇസ്ലാം.
ചുരുക്കത്തിൽ സ്ത്രീകളുടെ സുരക്ഷയ്ക്കും
സ്വാതന്ത്ര്യത്തിനും ഏറ്റവും ഉചിതം സ്രഷ്ടാവ് നിശ്ചയിച്ചു കൊടുത്ത ജീവിത രീതിയും പ്രവർത്തന
വേദിയും സേവന രംഗവും പെരുമാറ്റ ചട്ടങ്ങളും പാലികലാണ്. അപ്പോൾ അവൾക്ക് ശാന്തിയും സുരക്ഷയും
അംഗീകാരവും സ്വാതന്ത്ര്യവും നിലയും വിലയുമുണ്ടാകും.
وَصَلَّى اللهُ
وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ
وَصَحْبِهِ أَجْمَعِينَ وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
Islamic Bulletin
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.