بِسْمِ اللهِ
الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله
رَبِّ الْعَالَمِينَ°
اَللَّهُمَّ صَلِّ
عَلَى الْمُصْطَفَى
حَبِيبِ اللهِ
سَيِّدِنَا مُحَمَّدِ
نِ النَّبِيِّ
الْأُمِّيِّ وَعَلَى
آلِهِ وَصَحْبِهِ
وَسَلِّمْ°
عَنِ
النُّعْمَانِ بْنِ بَشِيرٍ رَضِيَ اللهُ عَنْهُمَا قَالَ: قَالَ رَسُولُ اللهِ
صَلَّى اللهُ عَلَيْهِ وَسَلَّمَ:
مَثَلُ الْمُؤْمِنِينَ فِي تَوَادُّهِمْ وَتَرَاحُمِهِمْ
وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ
سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى.
(رواه
الإمام مسلم رحمه الله 2586).
നുഅ്മാനുബ്നു ബഷീർ رضي الله عنه വിൽ നിന്ന് നിവേദനം : റസൂൽ صلى الله عليه وسلم പറഞ്ഞു :
“മുസ്ലിംകൾ പരസ്പരം സ്നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും
ഒരു ശരീരം പോലെയാണ്. അതിലൊരവയവത്തിനു രോഗം ബാധിച്ചാൽ ശരീരമാസകലം ഉറക്കമിളച്ചും പനിച്ചും
ആ അവയവത്തോട് അനുഭാവം രേഖപ്പെടുത്തും ( മുസ്ലിം )
ഒരു ആരാധ്യനിലും ഒരു ആദർശത്തിലും വിശ്വസിക്കുന്നവരാണ് മുസ്ലിംകൾ.അവരുടെ
പ്രതിജ്ഞാവാക്യം ഒന്നാണ്. വിശ്വാസവും സ്നേഹവും തമ്മിലുള്ള ബന്ധം അഭേദ്യമാണ്. ഏറ്റവും
വിലപ്പെട്ട ഒരു നിധിയാണ് സ്നേഹം.അതിൽ നിന്നാണ് കാരുണ്യവും അനുകമ്പയും സഹായ സഹകരണങ്ങളും
സമാധാനവും സ്വസ്ഥതയും ജനിക്കുന്നത്.
ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും അറിവു കൊണ്ടും സ്ഥാനം കൊണ്ടും സ്വാധീനം കൊണ്ടും ഉപദേശം കൊണ്ടും ശുപാർശ കൊണ്ടും മാധ്യസ്ഥം കൊണ്ടും പ്രാർത്ഥനകൊണ്ടും കഴിയുന്ന സഹായം മറ്റുള്ളവർക്ക്
ചെയ്ത് കൊടുക്കണം.
وَصَلَّى اللهُ
وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ
وَصَحْبِهِ أَجْمَعِينَ وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
Islamic Bulletin