بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ
اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ
وَسَلِّمْ°
പ്രിയ കൂട്ടുകാരെ , السلام عليكم ورحمة الله وبركاته
വിശുദ്ധ റബീഅ് വിട പറയുമ്പോൾ മുസൽമാന്റെ മനസ് വേദനിക്കുകയണ്.
തിരു നബി صلى الله عليه وسلم തങ്ങളെക്കുറിച്ച്
കൂടുതൽ കൂടുതൽ അറിയാനും ഒരുപാട് സ്വഭാവ ഗുണങ്ങൾ മനസ്സിലാക്കാനും ജീവിതം അതനുസരിച്ച്
തിരുത്താനും ഈ റബീഅ് കാരണമായിരുന്നു.
സൌമ്യ –സഹന-സൌമനസ്യത്തിന്റെ അത്യുജ്ജലമായ ഖുർആനിക
മാതൃകയുടെ പ്രയോഗവത്കരണമായിരുന്നല്ലോ പ്രവാചകരുടെ ജീവിതം. കാരുണ്യത്തിന്റെ വിശ്വോത്തര
മാതൃകയായിരുന്നു. വീട്ടുകാരോടും നാട്ടുകാരോടും മിത്രങ്ങളോടും ശത്രുക്കളോടും വലിയവരോടും
ചെറിയവരോടും മനുഷ്യരോടും ജന്തുക്കളോടും അചേതന വസ്തുക്കളോടും അവിടുന്നു നിസ്തുലമായ വിശാലമനസ്കതയും
നിരുപമായ ദയാ വായ്പും കാണിച്ചിരുന്നു. ഒരു ഹദീസ് നോക്കൂ.
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا
قَالَتْ: مَا ضَرَبَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ شَيْئًا قَطُّ
بِيَدِهِ وَلَا اِمْرَأَةً وَلَا خَادِمًا إِلَّا أَنْ يُجَاهِدَ فِي سَبِيلِ
اللهِ وَمَا نِيلَ مِنْهُ شَيْءٌ قَطُّ فَيَنْتَقِمُ مِنْ صَاحِبِهِ إِلَّا أَنْ
يُنْتَهَكَ شَيْءٌ مِنْ مَحَارِمِ اللهِ تَعَالَى . (رواه الإمام مسلم رحمه الله)
മഹതി ആഇശാ رضي الله عنها പറയുന്നു. “ അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മ സമരം
നടത്തുമ്പോഴല്ലാതെ തിരുനബി ഒരു വസ്തുവെയോ ഒരു
സ്ത്രീയെയോ ഒരു വേലക്കാരനെയോ സ്വന്തം കൈ കൊണ്ട് അടിച്ചിട്ടില്ല. തിരു നബിക്ക് വല്ല
ഉപദ്രവവുമേറ്റിട്ട് അതേല്പിച്ചവനെ അവിടുന്ന് ശിക്ഷിച്ചിട്ടില്ല. അല്ലാഹുവിന്റെ വിലക്കുകൾ
ലംഘിക്കപ്പെട്ടിട്ടല്ലാതെ. അപ്പോൾ അല്ലാഹുവിനു വേണ്ടി തിരുനബി ശിക്ഷാ നടപടികൾ സ്വീകരിക്കും. (മുസ്ലിം )
അല്ലാഹു ഇനിയും ഒരുപാട് റബീഉകളിൽ പങ്കെടുക്കാനും
എന്നും തിരു സുന്നത്തനുസരിച്ച് ജീവിക്കാനും നമുക്കും മാതാപിതാക്കൾക്കും ഭാര്യമക്കൾക്കും
തൌഫീഖ് നൽകട്ടെ ആമീൻ
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
Islamic Bulletin
www.islamicbulletinonline.com
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.