بِسْمِ
اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ
ِلله رَبِّ الْعَالَمِينَ°
اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا
مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ °
പ്രിയ കൂട്ടുകാരെ السلام
عليكم ورحمة الله وبركاته
عَنْ أَبِي هُرَيْرَةَ -رَضِيَ اللهُ عَنْهُ- قَالَ: أَحْبِبْ حَبِيبَكَ هَوْنًامَّا عَسَى أَنْ يَكُونَ يَغِيضَكَ يَوْمًامَّا
وَأَبْغِضْ بَغِيضَكَ هَوْنًامَّا عَسَى أَنْ يَكُونَ حَبِيبَكَ يَوْمًامَّا.
(رواه
الإمام الترمذي رحمه الله رقم: 1997)
അബൂ
ഹുറൈറ رضي الله عنه
പറയുന്നു “ നിന്റെ മിത്രത്തെ മിതമായി നീ
സ്നേഹിക്കുക. ഒരു ദിവസം അവൻ നിന്റെ ശത്രുവായേക്കാം.നിന്റെ ശത്രുവിനോട് മിതമായി വിദ്വേഷം
പുലർത്തുക എന്നെങ്കിലും നിന്റെ മിത്രമായേക്കാം. ( തിർമുദി 2379 )
പലപ്പോഴും നാം ചെന്ന്ചാടുന്ന
ഒരവസ്ഥയാണിത്. കൂട്ടുകാരനെ സ്നേഹിക്കുന്നത് എല്ലാ പരിധികളും ലംഘിച്ച് കൊണ്ടാവരുത്.
കൂട്ടുകാരന്റെ ചെറിയൊരു അപാകത പോലും നമ്മെ വിഷമിപ്പിക്കാനും ബന്ധം വഴിപിരിയാനും ഇടയാക്കും.
കൂട്ടുകാരനെ വിമർശിക്കുമ്പോഴും
ഉപദേശിക്കുമ്പോഴും ആരോഗ്യകരമാക്കാനും ശ്രദ്ധിക്കണം. മനസിൽ വ്രണമുണ്ടാക്കുന്ന വാക്കുകൾ
ഉപയോഗിക്കരുത്. അത്തരം വാക്കുകൾ സുഹൃത്തിന്റെ മനസിൽ മായാതെ കിടക്കും. ഒരിക്കലും നന്നാക്കാൻ
കഴിയാത്ത വേർപിരിയലിനും അതിടയാക്കും
ഇങ്ങിനെ കൂട്ടുകാരെ വളരെയധികം
ചിന്തിപ്പിക്കുന്ന ഒരു വചനമാണിത് ഒരിക്കൽ കൂടി
വായിച്ചു നോക്കൂ..
അല്ലാഹു നമ്മുടെ സ്നേഹവും
കൂട്ടായ്മായും അവൻ പൊരുത്തപ്പെട്ട നാളെ അർശിന്റെ
തണൽ ലഭിക്കുന്ന സ്നേഹബന്ധങ്ങളാക്കട്ടെ . ആമീൻ
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
Islamic Bulletin
www.islamicbulletinonline.com
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.