Tuesday, December 23, 2014

ഷറഫൽ അനാം & മൻഖൂസ് മൌലിദ് -പുസ്തക രൂ‍ൂപത്തിൽ (New)

പ്രിയ കൂട്ടുകാരെ, السلام عليكم ورحمة الله 
എല്ലാവർക്കും നബിദിനാശംസകൾ ,  പുസ്തക രൂപത്തിൽ പ്രിന്റ്‌ ചെയ്യാൻ പറ്റുന്ന തരത്തിലുള്ള മൌലിദ് ഇവിടെ പോസ്റ്റ് ചെയ്യുന്നു.. ആദ്യം Side A എന്ന ഫയൽ പ്രിന്റ്‌ ചെയ്തു മറുഭാഗത്തു  Side B പ്രിന്റ്‌ ചെയ്ത് ഒരു കവർ വെച്ച് പിൻ ചെയ്താൽ മതി. 


ഈ റബീഉൽ അവ്വലിലും തിരു നബിയെ കൂടുതൽ അറിയാനും അവിടുത്തെ സുന്നത്തുകൾ കൂടുതൽ ചെയ്യാനും അവിടുത്തെ മദ്‌ഹുകൾ കൂടുതൽ പാടാനും തൗഫീഖ് നൽകട്ടെഅല്ലാഹു നമ്മിൽ നിന്നും സ്വീകരിക്കട്ടെ ..ആമീൻ

Monday, December 22, 2014

ഷറഫൽ അനാം & മൻ‌ഖൂസ് മൌലിദ് ഓൺലൈൻ റീഡിംഗ് (New )

ഷറഫൽ അനാം & മൻ‌ഖൂസ് മൌലിദ്   ഓൺലൈൻ റീഡിംഗ് പുതിയ കോപ്പി ഇവിടെ നിന്ന് അപ്‌ലോഡ് ചെയ്യാം.  ബുക്ക് രൂപത്തിൽ പ്രിന്റ് ചെയ്യാവുന്നത് അടുത്ത പോസ്റ്റിൽ ഇൻശാ അല്ലാഹ്

Tuesday, December 16, 2014

645-ജീവികളെ ജീവനോടെ ചുട്ടുകരിക്കൽ

بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°
പക്ഷിപ്പനി ഭീതിയിൽ നമ്മുടെ നാട്ടിൽ വ്യാപകമായി താറാവുകളെ ജീവനോടെ കത്തിച്ചു കളയുന്നതായി വാർത്ത. ഇത്തരത്തിൽ അതിക്രൂരമായ നശീകരണം നടക്കുമ്പോൾ കാരുണ്യത്തിന്റെ മതമായ പരിശുദ്ധ ഇസ്‌ലാം ,അഥവാ അവയേയും നമ്മെയും സൃഷ്ടിച്ച അല്ലാഹുവിന്റെ നിയമം എന്താണെന്ന് നോക്കൂ..

ജീവജാലങ്ങളോട് ദയാപൂർവ്വമുള്ള പെരുമാറ്റം മനുഷ്യനേ ചുമതലയായി നിശ്ചയിക്കപ്പെടുകയും അവയുടെ അവകാശങ്ങൾ പ്രഖ്യാപിക്കുകയും അവ പ്രയോഗവൽകരിക്കുകയും ചെയ്ത പ്രസ്ഥാനമാണ് വിശുദ്ധ ഇസ്‌ലാം. ആധുനിക ലോകത്തിലെ ആദ്യത്തെ മൃഗക്ഷേമ സമിതിയായ Society for the protection of animals എന്ന സംഘടന ഇംഗ്‌ളണ്ടിൽ സ്ഥാപിതമായത് 1822 ലാണ് അതിന്റെ നൂറ്റാണ്ടുകൾക്ക് മുമ്പ് ഇസ്‌ലാം നടത്തിയ അതിപ്രസക്തമായ പ്രഖ്യാപനങ്ങൾ കാണൂعَنْ سَهْلٍ رَضِيَ اللهُ عَنْهُ قَالَ: رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ : اِتَّقُوا اللهَ فِي هَذِهِ الْبَهَائِمِ الْمُعْجَمَةِ (أبو داود رحمه الله 2448)

“മിണ്ടാജീവികളായ മൃഗങ്ങളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക”


عَنْ شَدَّادِ بْنِ أَوْسٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِنَّ اللهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ فَلْيُرِحْ ذَبِيحَتَهُ. (رواه الإمام مسلم رحمه الله)

"എല്ലാ വസ്തുക്കളോടും നല്ല നിലയിൽ വർത്തിക്കാനാണ് അല്ലാഹു ആജ്ഞാപിച്ചിരിക്കുന്നത് . അതിനാൽ നിങ്ങൾ കൊല്ലുകയാണെങ്കിൽ പ്രയാസപ്പെടുത്താത്ത വിധം കൊല്ലുക. അറുക്കുകയാണെങ്കിൽ നല്ല നിലയിൽ അറുക്കുക. നിങ്ങൾ കത്തിയുടെ വായ്തല മൂർച്ചകൂട്ടുകയും ഉരുവിന് ആശ്വാസം നൽകുകയും ചെയ്യുക.“


عَنْ عَبْدِ اللهِ بْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: كُنَّا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي سَفَرٍ فَانْطَلَقَ لِحَاجَتِهِ فَرَأَيْنَا حُمَّرَةً مَعَهَا فَرْخَانِ فَأَخَذْنَا فَرْخَيْهَا فَجَاءَتِ الْحُمَّرَةُ فَجَعَلَتْ تَفْرُشُ فَجَاءَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ مَنْ فَجَّعَ هَذِهِ بَوَلَدِهَا؟ رُدُّوا وَلَدَهَا إِلَيْهَا " وَرَأَى قَرْيَةَ نَمْلٍ قَدْ حَرَّقْنَاهَا ، فَقَالَ : "مَنْ حَرَّقَ هٰذِهِ ؟ " قُلْنَا : نَحْنُ . قَالَ : إِنَّهُ لَا يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلَّا رَبُّ النَّارِ. (رواه أبو داود رحمه الله)


അബ്ദുല്ലാഹിബ്നു മസ്‌ഊദ്  رضي الله عنه ൽ നിന്ന് നിവേദനം :  ഞങ്ങൾ തീരുനബി صلى الله عليه وسلم യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അപ്പോൾ അവിടുന്ന് തന്റെ ആവശ്യനിർവഹണത്തിന് പോയി. തദവസരം ഒരു അടക്കാകിളിയെ കണ്ടു. അതിന്റെ കൂടെ രണ്ട് കുഞ്ഞുങ്ങളുമുണ്ടായിരുന്നു. കുഞ്ഞുങ്ങളെ ഞങ്ങൾ പിടിച്ചു വെച്ചു. തള്ളക്കിളി വന്ന് ചിറക് വിടർത്തി വട്ടമിട്ട് പറക്കാൻ തുടങ്ങി.  തിരുനബി (صلى الله عليه وسلم) തിരിച്ചെത്തി. അപ്പോൾ അവിടുന്ന് പറഞ്ഞു “ ഈ പക്ഷിയുടെ കുഞ്ഞുങ്ങളെ പിടിച്ച് വെച്ച് വേദനിപ്പിച്ചതാരാണ് ? കുഞ്ഞുങ്ങളെ തിരിച്ച് നൽകുക. ശേഷം തീയിട്ട് കരിച്ച് കളഞ്ഞ ഒരു ഉറുമ്പിന്റെ മാളം ശ്രദ്ധയിൽ പെട്ടപ്പോൾ കാരുണ്യത്തിന്റെ പ്രവാചകർ (صلى الله عليه وسلم)പറഞ്ഞു. “ആരാണിവരെ തീയിട്ട് കരിച്ചത് ? ഞങ്ങളാണെന്ന് ഉത്തരമേകിയപ്പോൾ അവിടുന്ന് പറഞ്ഞു. ‘തീ കൊണ്ട് ശിക്ഷിക്കുവാൻ തീയിന്റെ നാഥനല്ലാതെ യോജിച്ചതല്ല”
എത്ര സുന്ദരമാണ് ഈ മതം ! എന്തൊരു  കാരുണ്യമാണ് അല്ലാഹു നൽകുന്നത് ! പക്ഷെ പടപ്പുകൾ ആ നിർദ്ദേശങ്ങൾ പാലിക്കാൻ വൈമനസ്യം കാണിക്കുന്നു.
മനുഷ്യന് ഭീഷണിയാവുമ്പോൾ ജീവികളെ അറുത്ത് കൊല്ലുകയാണ് വേണ്ടത്. അങ്ങിനെ കൊന്നതിന് ശേഷം കരിച്ച് കളയുകയുമാവാം. (ആവശ്യമെങ്കിൽ) മനുഷ്യന്റെ ജീവന് ഭീഷണിയാവുമെന്ന് വ്യക്തമാവുകയും തീയിട്ട് കരിക്കൽ അല്ലാത്ത  മറ്റൊരു മാർഗവും ‘അസാധ്യമാകുകയും ചെയ്താൽ’  കരിക്കലും അനുവദനീയമാകാം..

وَصَلَّى اللهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
Islamic Bulletin

Monday, December 8, 2014

644- മറ്റുള്ളവരുടെ വിഷമത്തിൽ സന്തോഷിക്കാതിരിക്കുക

سْمِ اللهِ الرَّحْمٰنِ الرَّحِيمِ


اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°


ശത്രുതയുടെയോ മറ്റോ പേരിൽ മറ്റുള്ളവരുടെ വിഷമത്തിൽ സന്തോഷിക്കുന്നത് നമ്മുടെ നാശത്തിനും പതനത്തിനും കാരണമായേക്കാം.

തിരു നബി صلى الله عليه وسلم യുടെ ഒരു ഹദീസ് നോക്കൂ

عَنْ وَاثِلَةَ بْنِ الْأَسْقَعِ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: لَا تُظْهِرِ الشَّمَاتَةَ لِأَخِيكَ ، فَيَرْحَمَهُ اللهُ وَيبَتْلِيَكَ. (رواه الترمذي رحمه الله)“നിന്റെ സഹോദരനുണ്ടായ വിഷമത്തിൽ നീ സന്തോഷിക്കരുത്. അങ്ങിനെ ചെയ്താൽ അല്ലാഹു അവനെ അനുഗ്രഹിക്കുകയും നിന്നെ വിപത്തുകളെകൊണ്ട് പരീക്ഷിക്കുകയും ചെയ്യും..” (തിർമുദി )

മറിച്ച് മുസ്‌ലിമിന്റെ ബാധ്യത, അവന്റെ ദു:ഖത്തിൽ പങ്കാളിയാവുകയും കഴിയുന്ന സഹായങ്ങളും സാന്ത്വന വാക്കുകൾ പറഞ്ഞ് സമാധാനിപ്പിക്കുകയുമാണ്.

ഗ്രൂപ്പുകളുടെയും പാർട്ടികളുടെയും പേരിൽ സ്വന്തം സഹോദരനും പോലും ഉണ്ടാകുന്ന വിഷമത്തിൽ സന്തോഷിക്കുകയും അതിൽ ആഹ്‌ളാദിക്കുകയും ചെയ്യുന്ന വല്ലാത്തൊരവസ്ഥ മുസ്‌ലിം സമുദായത്തിൽ വന്ന് പെട്ടിരിക്കുന്നു. അല്ലാഹു നമുക്ക് പൊറുത്ത് തരട്ടെ  ആമീൻوَصَلَّى اللهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
Islamic Bulletin

Saturday, December 6, 2014

643-നിങ്ങളീ പരീക്ഷത്തിൽ വിജയിച്ചോ ?

سْمِ اللهِ الرَّحْمٰنِ الرَّحِيمِ

اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°


നിങ്ങളീ പരീക്ഷത്തിൽ വിജയിച്ചോ ?

“സത്യ വിശ്വാസികളേ, നിങ്ങളുടെ കൈകൾ കൊണ്ടും കുന്തങ്ങൾ കൊണ്ടും എളുപ്പത്തിൽ പിടികൂടാൻ കഴിയുന്ന വേട്ട വസ്തുവിനെകൊണ്ട് നിങ്ങളെ അല്ലാഹു പരിശോധിക്കും. അഭാ‍വത്തിൽ തന്നെ ഭയപ്പെടുന്നവരാരെന്ന് അല്ലാഹുവിനു വ്യക്തമായി തിരിച്ചറിയാൻ വേണ്ടിയാണിത്. ഈ താക്കീതിനു ശേഷം അല്ലാഹു നിശ്ചയിച്ച പരിധി ലംഘിക്കുന്നവർക്ക് വേദനയേറിയ ശിക്ഷയാണുള്ളത് “ (വിശുദ്ധ ഖുർ‌ആൻ സൂ‍റത്ത് മാ‌ഇദ : 94) ആ ആയത്ത് ഇതാണ്$pkšr'¯»tƒ tûïÏ%©!$# (#qãZtB#uä ãNä3¯Ruqè=ö7uŠs9 ª!$# &äóÓy´Î/ z`ÏiB ÏøŠ¢Á9$# ÿ¼ã&è!$oYs? öNä3ƒÏ÷ƒr& öNä3ãm$tBÍur zOn=÷èuÏ9 ª!$# `tB ¼çmèù$sƒs Í=øtóø9$$Î/ 4 Ç`yJsù 3ytGôã$# y÷èt/ y7Ï9ºsŒ ¼ã&s#sù ë>#xtã ×LìÏ9r&  (المائدة 94)


നമ്മുടെ ഈമാനിനെയും നിഷ്കളങ്കതയെയും അല്ലാ‍ഹു പല നിലക്കും പരീക്ഷിക്കുന്നതാണ്. മനുഷ്യൻ സൌകര്യം കിട്ടിയാൽ തെറ്റ് ചെയ്യുന്നുണ്ടോ എന്ന പരീക്ഷണം ഇതിൽ പെട്ടതാണ്. ചരിത്ര പ്രസിദ്ധമായ ഹുദൈബിയ സന്ധി നടന്ന കാലത്ത് നബി صلى الله عليه وسلم  യും സഹാബാക്കളും ഉം‌റക്ക് വേണ്ടിയാണ് മക്കയിലേക്ക് പുറപ്പെട്ടത്.  അന്നവിടെ തങ്ങളുടെ തമ്പുകളിൽ പോലും തിന്നാൽ പറ്റുന്ന കാട്ടു മൃഗങ്ങൾ വിഹരിക്കുന്ന അവരെ അത്ഭുതപ്പെടുത്തി. ചെറിയ മൃഗങ്ങൾ കൈകൾ കൊണ്ട് പിടിക്കത്തക്ക വിധത്തിലും ,വലിയവ കുന്തങ്ങളെറിഞ്ഞ് പിടിക്കാവുന്ന വിധത്തിലും അടുത്ത്. ഒരു വലിയ പരീക്ഷണമായിരുന്നു അത്. പക്ഷെ സഹാബികൾ എല്ലാവരും ആ പരീക്ഷണത്തിൽ വിജയിച്ചു.ആരും ഒന്നിനെ പോലും പിടിച്ചില്ല.കൊന്നുമില്ല.

ഇത് പോലൊരു പരീക്ഷണ ഘട്ടത്തിലൂടെയാണ് ഇന്ന് വിശ്വാസികൾ കടന്ന് പോകുന്നത്. ഒരു കാലത്ത് ഒരു സ്ത്രീയുടേ നഗ്ന ഫോട്ടോയോ അല്ലെങ്കിൽ രതിവൈകൃതങ്ങളുടെ ഫിലുമുകളോ കാണാൻ ഒരു പാട് ബുദ്ധിമുട്ടേണ്ടിയിരുന്നു. ഇന്നിതാ വിരൽ തുമ്പിൽ ,അല്ലെങ്കിൽ ഒരു മൌസ് ക്ലിക്കിൽ അവ യഥേഷ്ടം ലഭ്യമായിരിക്കുന്നു. മൊബൈൽ ഫോണിലൂടെ ജോലി സ്ഥലത്ത് വെച്ചും യാത്രയിലും റൂമിലും  ഒരു ബട്ടൺ അമർത്തിയാൽ ഏത് അശ്ലീലവും സ്ക്രീനിൽ കാണാം. നോക്കൂ മുകളിൽ ആയത്തിന്റെ ശകലം


zOn=÷èuÏ9 ª!$# `tB ¼çmèù$sƒs Í=øtóø9$$Î/ 4


“ആരും കാണാത്ത സമയത്ത് തന്നെ ഭയപ്പെടുന്നവാരെന്ന് അല്ലാഹുവിനു വ്യക്തമായി തിരിച്ചറിയാൻ വേണ്ടിയാണിത്“
എന്താണ് നമ്മുടെ അവസ്ഥ ? നാം വിജയിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ആയത്തിന്റെ അടുത്ത ഭാ‍ഗം നോക്കൂ                                                                                                
Ç`yJsù 3ytGôã$# y÷èt/ y7Ï9ºsŒ ¼ã&s#sù ë>#xtã ×LìÏ9r&


“ഈ താക്കീതിനു ശേഷം അല്ലാഹു നിശ്ചയിച്ച പരിധി ലംഘിക്കുന്നവർക്ക് വേദനയേറിയ ശിക്ഷയാണുള്ളത്”

ഒരു പക്ഷെ ഇന്ന് നമ്മുടെ കൈകളും മറ്റ് അവയവങ്ങളും ഇവക്ക് മൂകസാക്ഷികളായിരിക്കാം. നാളെയോ ?ഏതെല്ലാം സന്ദർഭങ്ങളിൽ തങ്ങളെ എങ്ങിനെയെല്ല്ലാം ഉപയോഗിച്ചുവെന്ന് അവ സധൈര്യം അല്ലാഹുവിന് മുന്നിൽ വിളിച്ച് പറയും..!#Ó¨Lym #sŒÎ) $tB $ydrâä!%y` yÍky­ öNÍköŽn=tã öNßgãèôJy öNèd㍻|Áö/r&ur Nèdߊqè=ã_ur $yJÎ/ (#qçR%x. tbqè=yJ÷ètƒ .  فصلت 20


അങ്ങനെ എല്ലാവരും അവിടെ എത്തിച്ചേർന്നാലോ, ഭൂലോകത്ത് വെച്ച് പ്രവർത്തിച്ച്കൊണ്ടിരുന്നതെന്താണെന്നതിന് അവരുടെ ചെവികളും കണ്ണുകളും തൊലികളും അവർക്കെതിരിൽ സാക്ഷി പറയും (വിശുദ്ധ ഖുർ‌ആൻ സൂറത്ത് ഫുസ്സിലത്ത് 20 )

ചർമ്മം പോലും സാക്ഷി പറയുമെന്ന്..!  വല്ലാത്തൊരു പരീക്ഷണമാണിത്.
നാഥാ നിന്റെ കാരുണ്യവും മ‌ഗ്‌ഫിറത്തുമല്ലാതെ ഞങ്ങൾക്കൊന്നുമില്ല. നീ ഞങ്ങളെ വഷളാക്കരുത്. ഞങ്ങളോട് നീ മാപ്പാക്കണേ. ആമീൻ

وَصَلَّى اللهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
Islamic Bulletin

Tuesday, November 25, 2014

642 -ഭീഷണിപ്പെടുത്തൽ

بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°


عَنْ عَبْدِ الرَّحْمَنِ بْنِ أَبِي لَيْلَى رَضِيَ اللهُ عَنْهُ قاَلَ: قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ :"لَا يَحِلُّ لِمُسْلِمٍ أَنْ يُرَوِّعَ مُسْلِمًا". (رواه أبوداود رحمه الله).
അബ്ദുറഹ്‌മാനുബ്നു അബീ ലൈല رضي الله عنه വിൽ നിന്ന് നിവേദനം; തിരു നബി  صلى الله عليه وسلم പറഞ്ഞു.

ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ ഭീഷണിപ്പെടുത്താൻ പാടില്ല. “ (അബൂദാവൂദ് )


ഭീഷണിയും തീവ്രവാദവും ഭീകരതയും വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത്,ഒരു കാരണവും കൂടാതെ മുസ്‌ലിം സഹോദരങ്ങളെ കൊന്നൊടുക്കുന്ന ഈ യുഗത്തിൽ തിരുനബി  صلى الله عليه وسلم  യുടെ  ഈ ഹദീസ് എത്ര പ്രസക്തം.

وَصَلَّى اللهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
Islamic Bulletin


641 - കർഷകൻ

بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ لله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°

عَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا إِلَّا كَانَ مَا أُكِلَ مِنْهُ لَهُ صَدَقَةٌ وَمَا سُرِقَ مِنْهُ لَهُ صَدَقَةٌ وَمَا أَكَلَ السَّبُعُ مِنْهُ كَانَ لَهُ صَدَقَةٌ وَمَا أَكَلَتِ الطَّيْرُ فَهُوَ لَهُ صَدَقَةٌ وَلَا يَرْزَؤُهُ أَحَدٌ إِلَّا كَانَ لَهُ صَدَقَةٌ (رواه الإمام مسلم رحهما الله 1552)

ജാബിൽ رضي الله عنه  ൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരുദൂതർ صلى الله عليه وسلم പറഞ്ഞു ; വല്ല മുസ്‌ലിമും ഒരു ചെടി നട്ടുപിടിപ്പിച്ചാൽ അതിൽ നിന്ന് തിന്നപ്പെട്ടത് അവനു സ്വദഖയാണ്. മോഷ്ടിക്കപ്പെട്ടതും അവനു സ്വദഖയാണ്. ഹിംസ്രജന്തുക്കൾ അതിൽ നിന്ന് തിന്നതും അവനു ധർമ്മമായിത്തീ‍രുന്നു. പക്ഷികൾ തിന്നതും ധർമ്മം തന്നെ .അതിൽ നിന്ന് ആരുപയോഗിച്ച് കുറവ് വരുത്തിയാലും അതവന് സ്വദഖയാവാതിരിക്കില്ല. (മുസ്‌ലിം 155 )

നിസ്വാർത്ഥ മനസ്സോടെയായിരിക്കണം കാർഷികവൃത്തി ചെയ്യുന്നത്. താൻ ചെയ്യുന്ന കൃഷിയുടേയോ നടുന്ന സസ്യത്തിന്റെയോ ഫലം ആര് ആസ്വദിച്ചാലും അതിന്റെ പ്രതിഫലം തനിക്ക് അല്ലാഹു നൽകുമെന്ന ബോധം കർഷകന്റെയും കർഷകതൊഴിലാളിയുടെയും മനസ്സിലുണ്ടായിരിക്കണം. തന്റെ അറിവോടെയോ അല്ലാതെയോ അതിൽ നിന്ന് മനുഷ്യനോ മൃഗമോ പക്ഷിയോ മറ്റു ജന്തുവോ തിന്നാലും അവർക്ക് അത് ദാനം ചെയ്ത പ്രതിഫലം അല്ലാഹു വാഗ്ദത്തം ചെയ്തിരിക്കുന്നു.

കർഷകന്റെ അർപ്പണ ബോധമാണ് കൃഷി ഉത്തമതൊഴിലാകാൻ കാരണം. അല്ലാഹുവിൽ പൂർണ്ണമായി അർപ്പണം നടത്തിക്കൊണ്ടാണ് അവൻ ഭൂമിയിൽ പണവും അദ്ധ്വാനവുമിറക്കുന്നത്.   അവന്റെ സേവനഫലം മറ്റുസഹോദരന്മാർക്കും ഇതര ജീവികൾക്കും കൂടി പ്രയോജനകരമാകുന്നുവെന്നതാണ് രണ്ടാമത്തെ കാരണം. മാത്രമല്ല പ്രതിഫലമില്ലാതെ തന്നെ സൌജന്യമായി അതിൽ നിന്ന് പലരു ഭക്ഷിക്കാനിടവരുന്നു. അതിന്റെ പ്രതിഫലം അല്ലാഹുവിങ്കൽ നിന്ന് അവനു ലഭിക്കുന്നു.


وَصَلَّى اللهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ للهِ رَبِّ الْعَالَمِينَ.
Islamic Bulletin


Tuesday, July 15, 2014

640 -തിരുനബിയോടൊപ്പമുള്ള ഹജ്ജ്


بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
اَلْحَمْدُ ِلله رَبِّ الْعَالَمِينَ° اَللَّهُمَّ صَلِّ عَلَى الْمُصْطَفَى حَبِيبِ اللهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ°


മക്കയിലും ജിദ്ദയിലും മറ്റ് മക്കയുടെ പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികളേ.. നിങ്ങൾ ഈ ഹദീസ് മറന്നോ ? ഇമാം ബുഖരി റിപ്പോർട്ട് ചെയ്യുന്നു >عَنِ ابْنِ عَبَّاسٍ رَضِي اللهُ عَنْهُمَا قَالَ قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّم: عُمْرَةٌ فِي رَمَضَانَ تَعْدِلُ حَجَّةً مَعِي (متفق عليه)


തിരുനബി  صلى الله عليه وسلم പറയുന്നു. “റമദാനിൽ ഒരു ഉം‌റ നിർവ്വഹിക്കുന്നത് എന്നോടൊപ്പം ഒരു  ഹജ്ജ് ചെയ്യുന്നതിന് സമാനമാണ്”

എത്ര വലിയ ഭാഗ്യമാണിത് !! വെറും നിസ്സാര പണം കൊണ്ടും കുറഞ്ഞ സമയം കൊണ്ടും ജീവിതത്തിൽ നേടാവുന്നതിൽ വേച്ചേറ്റവും വലിയ സമ്പാദ്യം.

ഇത് നോമ്പനുഷ്ടിച്ച് പകൽ സമയത്താ‍വണമെന്നില്ല. റമദാനിലെ രാത്രിയിലോ പകൽ മറ്റു സമയത്തോ നിർവ്വഹിച്ചാലും ഈ മഹത്തായ പുണ്യം ലഭിക്കും. ഒന്നാലോചിച്ചു നോക്കൂ..  തിരു നബി  صلى الله عليه وسلم യും  നക്ഷത്ര തുല്യരായ സ്വഹാബത്തും ത്വവാഫ് ചെയ്യുമ്പോൾ അവരോടൊന്നിച്ച് ഒരെളിയവനായി വിശുദ്ധ ക‌അബാലയത്തിനും ചുറ്റും നിർവ്വഹിക്കുന്ന ആ ത്വവാഫിന്റെ മധുരം.

പല പ്രവാസികളും പറയുന്ന ഒരു സ്ഥിരം പല്ലവിയാണ്. ഹറമിൽ വലിയ തിരക്കാണ്. അങ്ങോട്ടടുക്കാൻ വയ്യ എന്നത്.. കൂട്ടുകാരാ.. ഓർക്കുക നമ്മുടെ റബ്ബിന്റെ വീടാണവിടെയുള്ളത്. അവന്റെ വീട്ടിലേക്ക് അഥിതിയായി ആത്മാർത്ഥമായി പോകുന്നവർക്ക് ഏത് സമയത്തും അവിടം ഇടവും അവസരവും അല്ലാഹു ഒരുക്കി തരും. വേണ്ടത്  നമുക്ക് ഇ‌ഖ്‌ലാസും ആവശ്യവും ദൃഢ നിശ്ചയവുമാണ്.
Islamic Bulletin No: 640
Related Posts with Thumbnails