ലോക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യാവകാശദിന പ്രഖ്യാപനം (Universal Declaration of Human
Rights) 1948 ഡിസംബർ 10 നാണ് ഐക്യരാഷ്ട്രസഭ നടത്തിയത്. 1950 ഡിസംബർ 4 നു ചേർന്ന 317 മത് സമ്പൂർണ്ണ പൊതുസഭായോഗത്തിൽ ഇത് ഔപചാരികമായി അംഗീകരിക്കപ്പെട്ടു. ഇതിനെ അനുസ്മരിച്ച് കൊണ്ട് ഡിസം. 10 ലോകമെങ്ങും മനുഷ്യാവകാശ ദിനമായി ആചരിച്ച് വരുന്നു.
മനുഷ്യൻ എന്ന നിലയിൽ ലോകത്തെവിടെയായിരുന്നാലും ഏത് സാഹചര്യത്തിലായിരുന്നാലും അവന് അർഹതപ്പെട്ട അടിസ്ഥാന അവകാശങ്ങളാണ് പൊതുവെ മനുഷ്യാവകാശങ്ങളെന്ന് പറയപ്പെടുന്നത്. “ഓരോ
മനുഷ്യനും സ്വതന്ത്രനായി ജനിക്കുകയും അവകാശങ്ങളിലും മാന്യതയിലും സമത്വം അർഹിക്കുകയും ചെയ്യുന്നു”. എന്നതാണ് മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ആമുഖത്തിലെ ഒന്നാം വരിയായി എഴുതിച്ചേർത്തിട്ടുള്ളത്.
എന്നാൽ ആധുനിക ലോകം മനുഷ്യവകാശത്തെകുറിച്ച് ചിന്തിക്കുകയും നിയമമുണ്ടാക്കുകയും ചെയ്യുന്നതിന്റെ
പതിനാലു നൂറ്റാണ്ട് മുമ്പ് മാനവ ചരിത്രത്തിലെ പ്രഥമ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയ മനുഷ്യസ്നേഹിയായ ദൈവദൂതരാണ് മുഹമ്മദ് നബി صلى الله عليه وسلم
ഹിജ്റയുടെ പത്താം വർഷം തന്റെ വിടവാങ്ങൽ പ്രഭാഷണത്തിലായിരുന്നു ആ അതുല്യ പ്രഖ്യാപനം.
അതിലെ ഒരു സുപ്രധാനം പ്രസ്താവനയായിരുന്നു.
أَيُّهَا النَّاسُ، إِنَّ دِمَاءَكُمْ
وَأَمْوَالَكُمْ عَلَيْكُمْ حَرَامٌ كَحُرْمَةِ يَوْمِكُمْ هَذَا، فِي شَهْرِكُمْ هَذَا،
فِي بَلَدِكُمْ هَذَا". (صحيح البخاري )
“ ഓ മനുഷ്യരേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും പവിത്രമാണ്. ഈ നാടും ഈ മാസവും ഈ ദിവസവും പവിത്രമായതുപോലെ”,ആരും ആരെയും അക്രമിക്കുകയോ രക്തം ചിന്തിക്കുകയോ ധനം അപഹരിക്കുകയോ അപമാനിക്കുകയോ ചെയ്യരുതെന്നർത്ഥം.
ആ പ്രസംഗത്തിലെ
മറ്റൊരു പ്രഖ്യാപനമായിരുന്നു.
أَلَا كُلُّ شَيْءٍ مِنْ أَمْرِ الْجَاهِلِيَّةِ
تَحْتَ قَدَمِي مَوْضُوعٌ .... ، وَرِبَا الْجَاهِلِيَّةِ مَوْضُوعٌ، وَأَوَّلُ رِبًا
أَضَعُ رِبَانَا، رِبَا الْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ، فَإِنَّهُ مَوْضُوعٌ
كُلُّهُ (صحيح مسلم)
“മനുഷ്യ വർഗമേ, അറിയുക ; ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളും കുഴിച്ച് മൂടപ്പെട്ടിരിക്കുന്നു. അജ്ഞാന കാലത്തെ പലിശ നിർത്തൽ ചെയ്യപ്പെട്ടിരിക്കുന്നു. ആദ്യമായി ഞാൻ നിർത്തൽ ചെയ്യുന്നത് നിങ്ങളുടെ പലിശയാണ്. അഥവാ അബ്ദുൽ മുത്തലിബിന്റെ മകനായ അബ്ബാസിന്റെ പലിശ. നിശ്ചയം അതു മുഴുവൻ നിർത്തൽ ചെയ്യപ്പെട്ടു.
(നബി صلى الله عليه وسلم യുടെ പിതൃവ്യനായ അബ്ബാസ് رضي الله عنه അജ്ഞാന കാലത്ത് പലിശക്ക് കടം കൊടുക്കുന്നവരുടെ കൂട്ടത്തിലായിരുന്നു. പലിശയിനത്തിൽ ഭീമമായ സംഖ്യ അദ്ധേഹത്തിനു കിട്ടാനുണ്ടായിരുന്നു. അത് മുഴുവൻ ഈ പ്രഖ്യാപനത്തിലൂടെ നബി തങ്ങൾ നിർത്തൽ ചെയ്യുകയുണ്ടായി)
സാമ്പത്തിക ചൂഷണങ്ങളിൽ വളരെ വ്യാപകമായിട്ടുള്ളതും മനുഷ്യ ജീവിതത്തെ ആഴത്തിൽ ഗ്രസിച്ചിട്ടുള്ളതുമായ സാമ്പത്തിക ചൂഷണമാണ് പലിശ. അത് ദുരിതബാധിതന്റെ ദുരിതവും ദരിദ്രന്റെ ദാരിദ്ര്യവും കടക്കാരന്റെ കടവും ദു:ഖിതന്റെ ദു:ഖവും രോഗിയുടെ രോഗവും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
ചികിത്സക്കു കൃഷിക്കും വിദ്യഭ്യാസത്തിനും ഭവന നിർമ്മാണത്തിനും വിവാഹത്തിനും നൽകുന്ന പലിശക്കടം സഹായമെന്ന വ്യാജേനയുള്ള
കൊടും വഞ്ചനയും മഹാ ചൂഷണവുമാണ്. ഈ പലിശ വ്യാപാരം പാടെ നിരോധിക്കുകയും വൻ കുറ്റമായി പ്രഖ്യാപിക്കുകയുമാണ് ഇസ്ലാം ചെയ്തത്.
സുപ്രധാനമായ മറ്റൊരു പ്രഖ്യാപനമായിരുന്നു
واتَّقُوا اللهَ فِي النِّسَاءِ؛ فَإِنَّكُمْ
أَخَذْتُمُوهُنَّ بِأَمَانِ الله ...، (صحيح مسلم (
സ്ത്രികളുടെ വിഷയത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കണം. അവർ നിങ്ങളുടെ അടുക്കൽ അമാനത്താണ്.
പീഡനങ്ങളുടെ മാലപ്പടക്കമാണ് ഇന്ന് സ്ത്രീകൾക്കെതിരെ അരങ്ങേറുന്നത്. സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന ഇസ്ലാമിന്റെ 1400 വർഷങ്ങൾക്ക് മുമ്പുള്ള പ്രഖ്യാപനം പ്രസക്തമാകുന്നത് ഇവിടെയാണ്.
മറ്റൊരു പ്രഖ്യാപനമായിരുന്നു..
أَيُّهَا النَّاسُ، أَلاَ إِنَّ رَبَّكُمْ
وَاحِدٌ، وَإِنَّ أَبَاكُمْ وَاحِدٌ، أَلاَ لاَ فَضْلَ لِعَرَبِيٍّ عَلَى أَعْجَمِيٍّ،
وَلاَ لِعَجَمِيٍّ عَلَى عَرَبِيٍّ، وَلاَ لأَحْمَرَ عَلَى أَسْوَدَ، وَلاَ أَسْوَدَ
عَلَى أَحْمَرَ إِلاَّ بِالتَّقْوَى". (مسند الإمام أحمد رحمه الله)
“മനുഷ്യരേ, അറിയുക ; നിങ്ങളുടെ രക്ഷിതാവ് ഒന്നാണ്. നിങ്ങളുടെ പിതാവും ഒന്നു തന്നെ. അറിയുക; അറബിക്ക് അനറബിയേക്കാളോ തിരിച്ചോ സവിശേഷതകളൊന്നുമില്ല. ചുവപ്പ് നിറമുള്ളവന് കറുത്തവനേക്കാളോ തിരിച്ചോ ഒരു പ്രത്യേകതകയുമില്ല ; ഭക്തി കൊണ്ടല്ലാതെ“
അനീതിയുടെയും അക്രമത്തിന്റെയും അടിവേരുകൾ കടപുഴക്കിയെറിയുകയായിരുന്നു ഈ പ്രഖ്യാപനത്തിലൂടെ അല്ലാഹുവിന്റെ തിരുദൂതർ صلى الله عليه وسلم മനുഷ്യ മനസുകളിലും മനുഷ്യ സമൂഹത്തിലും നീതിയുടെയും നിശ്പക്ഷതയുടെയും
ബീജങ്ങൾ നട്ടു വളർത്തുകയായിരുന്നു. മനുഷ്യരെ ഒന്നായി കാണാൻ സാധിക്കാത്തവർക്ക് അവർക്കിടയിൽ നീതി പുലർത്താൻ സാധിക്കികയില്ലെന്ന സത്യം ലോകത്തോട് വിളിച്ച് പറയുകയായിരുനു. നീതി ന്യായത്തിൽ മുസ്ലിം- അമുസ്ലിം വർണ-ജാതി വിവേചനങ്ങളൊന്നും കല്പിക്കാത്ത സമത്വത്തിന്റെ അടിത്തറ പാകുകയായിരുന്നു പുണ്യ പ്രവാചകർ.
ഈ നേതാവിന്റെ അണികൾക്കെങ്ങിനെ തീവ്രവാദിയാകാൻ കഴിയും !! എങ്ങിനെ തന്റെ സഹജീവിയെ ഇല്ലയ്മ ചെയ്യാൻ സാധിക്കും !
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.