الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മുഹർറം ഒമ്പതും പത്തും
നാട്ടിലും ഗൾഫ് നാടുകളിലും ഇത്തവണ മുഹർറം ഒമ്പത് ബുധനാഴ്ചയും
പത്ത് വ്യാഴാഴ്ചയുമാണ്. വളരെ പുണ്യമുള്ള സുന്നത്ത് നോമ്പുകളിൽ പെട്ടതാണ് ഈ രണ്ട് ദിവസത്തെയും
നോമ്പുകൾ. എല്ലാ കൂട്ടുകാരും നോമ്പെടുക്കാൻ ശ്രമിക്കുക. റമദാനിൽ നോമ്പ് നഷ്ടപ്പെട്ടവർക്ക്
അതും ഈ സുന്നത്തും കൂടെ കരുതിയാൽ രണ്ടും ലഭിക്കുന്നതാണ്.
കൂടാതെ വ്യഴാഴ്ച സുന്നത്തും കരുതാം.
തിരു നബി صلى الله عليه وسلم യുടെ ചില ഹദീസുകൾ കാണൂ..
عَنْ أَبِي هُرَيْرَةَ
رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ
اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَفْضَلُ
الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللهِ الْمُحَرَّمِ (رواه الإمام مسلم رحمه
الله)
“തിരുനബി പറയുന്നു
.” റമദാൻ കഴിഞ്ഞാൽ അത്യുത്തമ വ്രതം അല്ലാഹുവിന്റെ മാസമായ മുഹർറമിലേതാണ്. “ (മുസ്ലിം
)
عَنْ أَبِي قَتَادَةَ
رَضِيَ اللهُ عَنْهُ قَالَ: إِنَّ رَسُولَ
اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صِيَامِ يَوْمِ عَاشُورَاءَ فَقَالَ
يُكَفِّرُ السَّنَةَ الْمَاضِيَةَ (رواه الإمام مسلم رحمه الله)
അബൂ ഖതാദ رضي الله عنه പറയുന്നു. “ മുഹർറം പത്തിലെ
ആശുറാഅ്) നോമ്പിനെ കുറിച്ച് നബി صلى الله عليه وسلم യോട് ചോദിക്കപ്പെട്ടു. “ കഴിഞ്ഞുപോയ ഒരു വർഷത്തെ പാപങ്ങൾ മുഴുവനും പൊറുക്കപ്പെടാൻ
അത് കാരണമെന്നായിരുന്നു” മറുപടി (മുസ്ലിം )
ഇമാം ബുഖാരി رضي الله عنه
റിപ്പോർട്ട്
ചെയ്ത മറ്റൊരു ഹദിസിൽ കാണാം.
عَنِ ابْنِ عَبَّاسٍ
رَضِيَ اللهُ عَنْهُمَا قَالَ مَا رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ
يَتَحَرَّى صِيَامَ يِوْمٍ فَضَّلَهُ عَلَى غَيْرِهِ إِلَّا هٰذَا الْيَوْمِ عَاشُورَاءَ
وَهٰذَا الشَّهْرِ يَعْنِى شَهْرَ رَمَضَانَ (رواه الإمام البخاري رحمه الله)
“റമദാനിലെയും ഈ ദിവസത്തെ അഥവാ ആശുറാഅ് ദിവസത്തിലെ നോമ്പിനെയല്ലാതെ
ഇതിനേക്കാൾ ഉത്തമമായി ഒരു നോമ്പിനെയും തിരു നബി صلى الله عليه وسلم പരിഗണന കൊടുക്കുന്നത് ഞാൻ കണ്ടിട്ടില്ല.
മുഹർറം പത്തിനു ഭാര്യക്കു മക്കൾക്കും ഭക്ഷണ വിശാലത ചെയ്യാൽ
സുന്നത്താണ്. ആ വർഷം മുഴുവനും അവന് ഭക്ഷണ വിശാലത ലഭിക്ക്ൻ കാരണമാകുമിത് .(ശർവാനി
3: 455)
പ്രാർഥനകളിൽ ഈ എളിയവനെയും ഉൾപ്പെടുത്തുക. അല്ലാഹു നമ്മേ
സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തട്ടെ. ആമീൻ
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.