الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
പ്രിയ
സഹോദരരേ, السلام عليكم ورحمة الله
وبركاته
വിശുദ്ധ
ഖുർആനിലെ ഒരു ആയത്ത് കാണൂ
‘വിശ്വാസികളേ,
നിങ്ങൾ അല്ലാഹുവിനു വേണ്ടി നേർമാർഗത്തിൽ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു
സാക്ഷ്യം വഹിക്കുന്നവരുമാകുവിൻ. ഏതെങ്കിലും ഒരു വിഭാഗത്തോടുള്ള വിരോധം നിങ്ങളെ
നീതിയിൽ നിന്നു വ്യതിചലിപ്പിക്കാൻ പ്രേരിപ്പിക്കരുത്. നീതി പാലിക്കുവിൻ.അതാണ് തഖ്വയോട്
ഏറ്റം അടുത്ത് നിൽക്കുന്നത്. അല്ലാഹുവോട് നിങ്ങൾ ഭയ ഭക്തിയുള്ളവരാവുക. നിങ്ങൾ
പ്രവർത്തിച്ച് കൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്” (വിശുദ്ധ ഖുർആൻ -മാഇദ 8)
നീതിയുടെയും ധർമ്മത്തിന്റെയും അതിർ
വരമ്പുകൾ അതിലംഘിച്ചുള്ള യാതൊരു വിധ പ്രതികരണവും പ്രതികാരവും ഇസ്ലാം
അനുവദിക്കുന്നില്ല.
നീതി പാലിക്കുക മാത്രമല്ല നീതിയുടെ പതാക
ഉയർത്തിപ്പിടിക്കാനും, അനീതിയും അക്രമവും ബോധവൽകരണത്തിലൂടെ നിർമാർജനം ചെയ്ത്
നീതിയും ക്രമവും സംസ്ഥാപിക്കാനും അതിനാവശ്യമായ എല്ലാ ത്യാഗങ്ങളും സഹിക്കാനും മുസ്ലിം
കടപ്പെട്ടിരിക്കുന്നു.
ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ
ആവശ്യമായിട്ടുള്ളത് സമാധാനമാണ്. സമാധാനമാണ് ജീവിതത്തെ
സൌഭാഗ്യപൂർണ്ണമാക്കുന്നത്. വ്യക്തിക്ക്
മറ്റു വ്യക്തികളിൽ നിന്നോ സമൂഹത്തിനു മറ്റ് സമൂഹങ്ങളിൽ നിന്നോ നീതി ലഭിക്കാതെ
വരുമ്പോഴാണ് അസാമാധാനവും അസ്വാസ്ഥ്യവും ഉണ്ടാവുന്നത്. അത് വിദ്വേഷത്തിനും പകക്കും
കാരണമാവുകയും ,ഏറ്റ് മുട്ടലുകൾക്കും പൊട്ടിത്തെറികൾക്കും പ്രതികാര നടപടികൾക്കും
വഴി വെക്കുകയും ചെയ്യുന്നു.
സ്വന്തത്തെ ഇഷ്ടപ്പെടുന്നതും സ്വന്തക്കാരെ
ഇഷ്ടപ്പെടുന്നതും സ്വന്തം കുടുംബത്തോടും വംശത്തോടും നാട്ടുകാരോടും
പ്രസ്ഥാനക്കാരോടും സ്നേഹമുണ്ടാവുന്നതും സ്വഭാവികവും മനുഷ്യ സഹജവുമാണ്. ഒരളവോളം അത്
അനിവാര്യവുമാണ്. പക്ഷെ സ്നേഹം അന്ധമായി മറ്റുള്ളവരുടെ അവകാശങ്ങളെ വകവെച്ച്
കൊടുക്കുന്നതിനു തടസ്സമാകരുത്.
ജനങ്ങളെ വർഗത്തിന്റെയോ ജാതിയുടേയോ
ഭാഷയുടേയോ തൊഴിലിന്റെയോ മതത്തിന്റെയോ പ്രാദേശികതയുടേയോ പേരിൽ വൈകാരികമായി
സംഘടിപ്പിച്ച് ഭൌതിക താത്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരോട് അടങ്ങാത്ത പക
സൃഷ്ടിച്ച് അനായാസം ലക്ഷ്യം നേടാൻ ശ്രമിക്കുന്നത് ലോകത്ത് സമാധാനം നഷ്ടപ്പെടാനേ
വഴിവെക്കൂ.. ആദർശാടിസ്ഥാനത്തിൽ അനുവദനീയമായ മാർഗങ്ങളിലൂടെ ജനങ്ങളെ
സംഘടിപ്പിക്കുകയാണ് വേണ്ടത്.
ഇസ്ലാമിന്റെ ആദ്യകാലത്ത് തിരുനബി صلى
الله عليه وسلم ക്ക് ഏറ്റവും ഭീഷണിയായി നിലകൊണ്ട മക്കാ മുശ്രിക്കുകളോടുള്ള
വിരോധം അവരോട് നീതി പുലർത്തുന്നതിൽ നിങ്ങളെ തടയരുത് എന്നാണ് ഖുർആൻ ഈ ആയത്തിലൂടെ
താക്കീത് ചെയ്തത്. ഇന്ന് തന്റെ ഗ്രൂപ്പിനെ അടുപ്പിച്ച് നിർത്താനും എതിർ ഗ്രൂപ്പിനെ
തകർക്കാനും മൺമറഞ്ഞു പോയ പണ്ഡിതന്മാരുടെ പേരിൽ അപരാധം പറയാൻ പോലും ചിലർ
തയ്യാറാകുന്നത് ഖേദഖരമാണ്. അത്തരക്കാർക്ക്
ഈ ഖുർആൻ ആയത്ത് ഒരു ഉണർത്താവട്ടെ !
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.