Wednesday, July 24, 2013

ബദർ ദിനംالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ സഹോദരന്മാരേ,  السلام عليكم ورحمة الله وبركاته

സത്യാസത്യ വിവേചനത്തിന്റെ കാഹള ധ്വനിയുമായി ഇസ്‌ലാമിക ചരിത്രത്തെ ആവേശോജ്ജ്വലമാക്കിയ മഹത്തായ സുദിനമാണ് റമളാൻ 17 ലെ ബദ്‌ർ ദിനം. പ്രവാചകരും صلى الله عليه وسلم അനുയായികളും റമളാൻ 17 നു ശത്രുക്കളുമായി നടത്തിയ യുദ്ധമാണ് ബദ്‌ർ. അവിശ്വാസത്തിന്റെ മേൽ സത്യവിശ്വാസം വിജയം വരിച്ച മഹത്തായ ദിനം. നിരായുധരെങ്കിലും വിശ്വാസദാർഢ്യത്തിന്റെ മൂർച്ചയേറിയതും ഈടുറ്റതുമായ ആയുധശക്തിക്ക് മുമ്പിൽ, ഭൌതിക പ്രമത്തയുടെ പ്രതീകങ്ങളായ മുശ്‌രിക്കുകളുടെ ആയുധങ്ങളും അംഗബലവും അടിയറവ് പറഞ്ഞ വിശുദ്ധ ദിനമത്രെ ബദ്‌ർ ദിനം. ഇതിൽ പങ്കെടുത്തവർ ‘ബദ്‌രീ‍ങ്ങൾ’ എന്നറിയപ്പെടുന്നു. ബദ്‌രീങ്ങളെ മുസ്‌ലിംകൾ ഏറെ ആദരിക്കുന്നു. തിരുനബി صلى الله عليه وسلم യുടെ ഇമാം  ബുഖാരി  رحمه الله റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് നോക്കൂ

عَنْ مُعَاذِ بْنِ رِفَاعَةَ بْنِ رَافِعِ الزُّرَقِي عَنْ أَبِيهِ (رَضِيَ اللهُ عَنْهُمْ) قَالَ جَاءَ جِبْرِيلُ عَلَيْهِ السَّلَامُ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: مَا تَعُدُّونَ أَهْلَ بَدْرٍ فِيكُمْ؟ قَالَ: مِنْ أَفْضَلِ الْمُسْلِمِينَ. قَالَ: وَكَذَلِكَ مَنْ شَهِدَ بَدْرًا مِنَ الْمَلَائِكَةِ. (رواه الإمام البخاري رحمه الله رقم 3905)


ജിബ്രീൽ عليه السلام    നബി صلى الله عليه وسلم യുടെ സന്നിധിയിൽ ചെന്ന് ചോദിച്ചു. നിങ്ങൾക്കിടയിൽ ബദ്‌രീങ്ങളുടെ പദവി എന്താണ്? പ്രവാചകൻ صلى الله عليه وسلم പറഞ്ഞു : അവർ മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠരാണ്. അതിൽ പങ്കെടുത്ത മലക്കുകൾ അവരുടെ (മലക്കുകളുടെ) കൂട്ടത്തിലും ശ്രേഷ്ഠരാണ്.” (ബുഖാരി ).

ബദ്‌രീങ്ങൽ ആദരിക്കപ്പെടുന്നതുപോലെ അവരുടെ നാമങ്ങളും ആദരിക്കപ്പെടണം. അവരുടെ നാമങ്ങൾ എഴുതിവെക്കുന്നതും പാരായണം ചെയ്യുന്നതും പുണ്യമാണ്.

ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഒരു ഹദീസ് :

عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ رَضِيَ اللهُ عَنْهَا قَالَتْ دَخَلَ عَلَيَّ النَّبِيُ صَلَّى اللهُ عَلَيْهِ وَسَلَّمَ غَدَاةَ بُنِيَ عَلَيَّ فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي وَجُوَيْرِيَاتٌ يَضْرِبْنَ بِالدُّفِّ يَنْدُبْنَ مَنْ قُتِلَ مِنْ آبَائِهِنَّ يَوْمَ بَدْرٍ حَتَّى قَالَ جَارِيَةٌ وَفِينَا نَبِيٌ يَعْلَمُ مَا فِي غَدٍ فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ لَا تَقُولِي هَكَذَا وَقُولِي مَا كُنْتِ تَقُولِينَ. (رواه الإمام البخاري رحمه الله رقم 3914)


ബദ്‌രീങ്ങളുടെ നാമം ചൊല്ലി ദഫ് മുട്ടിക്കൊണ്ടിരുന്ന പെൺ‌കുട്ടികൾ നബി صلى الله عليه وسلم യെ കണ്ടപ്പോൾ അതിൽ നിന്ന് പിൻ‌മാറി പ്രവാചകരുടെ മദ്‌ഹ് കാവ്യങ്ങളിലേക്ക് അവർ പ്രവേശിച്ചപ്പോൾ നേരത്തെ ചൊല്ലിയ അസ്‌മാഉൽ ഹുസ്‌ന (ബദ്‌‌രീങ്ങളുടെ നാമം) ചൊല്ലാൻ  തിരുനബി صلى الله عليه وسلم നിർദ്ദേശിച്ചു.  എന്നാണ് ഇമാം ബുഖാരി യുടെ ഈ ഹദീസിന്റെ ആശയം.

റമളാൻ 17 ന്റെ ഈ മഹത് സുദിനത്തിൽ ബദ്‌രീങ്ങളെ അനുസ്മരിക്കുകയും മദ്‌ഹുകൾ പറയുകയും ചെയ്യുക. അവർക്ക് വേണ്ടി ഖുർ‌ആൻ പാരായണം നടത്തി ഹദ്‌യ ചെയ്ത് ദു‌ആ ചെയ്യുക.  ബ‌ദ്‌റിന്റെ സംഭവ പശ്ചാത്തലങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കികൊടുക്കുക. ഇസ്‌ലാമിലെ യുദ്ധങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നിവയാണ് ബദർ ദിനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ.

മഹാനായ വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ  രചിച്ച മനോഹരമായ ബദ്‌ർ മൌലിദ് ഈ ബുള്ളറ്റിനൊപ്പം താഴെ കൊടുക്കുന്നു. കഴിയുന്നവർ പൂർണ്ണമായും ചൊല്ലുക. സാധിക്കാത്തവർ ബദ്‌രീ‍ങ്ങളുടെ പേരുകളെങ്കിലും പാരായണം ചെയ്യുക. അല്ലാഹു നമ്മെ അവരോടൊന്നിച്ച് സ്വർഗലോകത്ത് ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ.

أَشْهَدُ أَنْ لا إِلَهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ. اَللَّهُمَّ اغْفِرْ لِي ذُنُوبِي يَا رَبَّ الْعَالَمِينَ.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

NB:
സ്ക്രിബ് ഫയലുകൾ ഡൌൺലോഡ് ചെയ്യാൻ സ്ക്രിബിൽ എകൌണ്ട് ഇല്ലാത്തവർക്ക് ചിലപ്പോൾ സാധിച്ചെന്ന് വരില്ല. നിങ്ങളുടെ ഫേസ് ബുക്ക് എകൌണ്ടിൽ സൈൻ ഇൻ ചെയ്തോ അല്ലെങ്കിൽ സ്ക്രിബിൽ ഒരു എകൌണ്ട് ക്രിയേറ്റ് ചെയ്തോ ഫയലുകൾ ഡൌൺ ലോഡ് ചെയ്യാ‍വുന്നതാണ്
Tuesday, July 9, 2013

നാം ഒരുങ്ങിയോ ?


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


പ്രിയ സഹോദരരേ,   السلام عليكم ورحمة الله وبركاته

പരിശുദ്ധ
റമളാൻ നമ്മിലേക്ക് വീണ്ടും  വരുന്നു .നാളെ (10/07/2013) അതിനു തുടക്കമാവും. നിത്യ ജീവിതതത്തിൽ ഇഴകിചേർന്ന പല ദുസ്വഭാവങ്ങളും മാറ്റിയെടുക്കാൻ പറ്റിയ അസുലഭ ദിനരാത്രങ്ങൾ, തഖ്വയിലേക്കുള്ള ,മാനസിക സംസകരണത്തിലേക്കുള്ള കവാടം പക്ഷെ നാം ഒരുങ്ങിയോ ? പടച്ചവനായ അല്ലാഹു കാരുണ്യം കണക്കില്ലാതെ ചൊരിഞ്ഞു തരുന്ന ദിനരാത്രങ്ങൾ ..പക്ഷെ വാങ്ങാൻ നാം ഒരുങ്ങിയോ ?

പ്രിയ സഹോദരരേഒരു നിമിഷം ഇങ്ങിനെ ചിന്തിച്ച് നോക്കൂ.. നിങ്ങൾ എല്ലാ സുഖ സൌകര്യങ്ങളുമുള്ള ഒരു വീട്ടിലാണ്, അല്ലെങ്കിൽ പ്രവാസ ലോകത്ത് നിങ്ങളുടെ റൂമിലാണ്. ദിനചര്യയെന്നോണം ഇഷ്ടമുള്ളാ ചാനലിലേക്ക് മാറ്റി അശ്ളിലങ്ങൾ കണ്ടു കൊണ്ടിരിക്കയാണ്. അല്ലെങ്കിൽ സിഗരറ്റ് പുകച്ച്  കൂട്ടുകാരോടൊപ്പം സൊറ പറഞ്ഞ് സീരിയലുകളിൽ മതി മറന്നിരിക്കയാണ്. സമയത്ത് വാതിലിൽ ആരോ മുട്ടുന്നത് കേൾക്കുന്നു. ലെൻസിലൂടെ നോക്കുമ്പോൾ ഒരു അപരിചിതൻ പുറത്ത് നിൽക്കുന്നു.  നിങ്ങൾ ചോദിക്കുന്നു. ആരാണെന്ന് .. പുറത്ത് നിന്നുള്ള മറുപടി.. ഞാൻ റൂഹ് പിടിക്കുന്ന അസ്റാഈലാണ് നിങ്ങൾ അമ്പരന്ന് പോയി. !പടച്ച റബ്ബേ ..അസ്റാഈലോ !!!    എങ്ങിനെ വാതിൽ തുറന്ന് കൊടുക്കും. ? റൂമിൽ ഡിഷ് വഴി അശ്ളീലങ്ങൾ ഓടിക്കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടറിൽ അനാവശ്യ  ചാറ്റുകൾ.. മൊബൈൽ ഫേസ് ബുക്കിലാണ്. അലമാരയിൽ അശ്ളില സി.ഡി.കൾ.. ചുമരിൽ അന്യ സ്ത്രീകളുടെ നഗ്ന ചിത്രങ്ങൾ.. അവസ്ഥയിൽ എങ്ങിനെ വാതിൽ തുറക്കും ? എല്ലാം ഓഫ് ചെയ്ത് വാതിൽ തുറന്ന് കൊടുക്കാൻ  നോക്കുമ്പോൾ അതാ  മൊബൈൽ റിംഗ് ചെയ്യുന്നുസിനിമാ ഗാനമാണ് റിംഗ് ടോൺഎങ്ങിനെയോ അത് ഓഫ് ചെയ്തു. അപ്പോൾ  കള്ളിന്റെയും സിഗരറ്റിന്റെയുമൊക്കെ രൂക്ഷഗന്ധം..  ഇനിയെന്ത് ചെയ്യും ? മലക്കുൽ മൌത്ത് അസ്റാഈൽ (عليه السلام) ഒരു സെകന്റ് കാത്തിരിക്കുമോ ? ഒരു തൌബ ചെയ്യാൻ അവസരം തരുമോ ? ഒരു വസിയ്യത്ത് പറയാൻ കാത്തിരിക്കുമോ ? സമയത്തുള്ള ഒരു നിസ്കാരമെങ്കിലും നിർവഹിക്കാൻ അനുവദിക്കുമോ ? ഇല്ല  ഒരിക്കലുമില്ല..  !! ഇതല്ലേ പലരുടെയും അവസ്ഥഒരു ദിവസം പാപികളായ നമ്മുടെ റൂമിലും നമ്മെ തേടി മഹാൻ വന്നു വാതിൽ മുട്ടും.. അല്ല മുട്ടാൻ പോലും കാത്തിരിക്കില്ല. നാം ഒരുങ്ങിയോ ? നോക്കൂ അല്ലാഹു പറയുന്നത്നിശ്ചയം അല്ലാഹുവിനെ കണ്ടുമുട്ടുമെന്നതിനെ നിഷേധിച്ചവർ നഷ്ടത്തിലകപ്പെട്ടിരിക്കുന്നുപെട്ടെന്ന് സന്ദർഭം (മരണംവരുമ്പോൾ അവർ വിലപിക്കും. ദിവസത്തിലേക്ക് വേണ്ടി ഒന്നും ചെയ്ത് വെക്കാത്തത്  എന്തൊരു നഷ്ടമായി എന്നവർ വിലപിക്കും. അവർ സ്വന്തം മുതുകുകളിൽ പാപഭാരം പേറിയവരായിരിക്കും . ചിന്തിക്കുക എത്ര ദുഷിച്ച ഭാരമാണത്.! ഭൌതിക ജീവിതം ഒരു വിനോദവും തമാശയുമാകുന്നു. രക്ഷ കാംക്ഷിക്കുന്നവർക്ക് പരലോകഭവനം തന്നെയാണ് ഉത്തമം. ഇനിയും നിങ്ങൾ ചിന്തിക്കുന്നില്ലേ (അൽ-അൻആം 31-32)

നമ്മെ അങ്ങേയറ്റം ചിന്തിപ്പിക്കേണ്ടുന്ന ഒരു ആയത്താണിത്. പ്രിയപ്പെട്ടവരേ. കാത്തിരിക്കാതെ ,ഹറാമുകളിൽ മുഴുകാതെ, റമളാനിനെ ഉപയോഗപ്പെടുത്തൂ..  നമ്മുടെ ജിവിതത്തിൽ മാറ്റം വരുത്താൻ പറ്റിയ അനുഗ്രഹീത ദിനങ്ങൾ ,അല്ലാഹു അങ്ങേയറ്റം കാരുണ്യം ചെയ്ത് കൊടുക്കുന്ന ,അവന്റെ ഓഫറുകളുടെ മാസം  ..അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ


ബുള്ളറ്റിനിൽ മുന്നെ പ്രസിദ്ധീകരിച്ച റമളാൻ ബുളറ്റിൻ സമാഹാരം ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്യാം..   (ഡൌൺ ലോഡ് ചെയ്യാൻ ഫേസ് ബുക്ക് എകൌണ്ട് വഴിയോ സ്ക്രിബ് എകൌണ്ട് വഴിയോ സൈൻ ഇൻ ചെയ്യണം )

റമളാനിലെ പ്രത്യേക ദുആ 

Related Posts with Thumbnails