Thursday, June 6, 2013

448- ഇസ്‌റാഉം മിഅ്‌റാജും

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينപ്രിയ സഹോദരന്മാരേ  السلام عليكم ورحمة الله وبركاته

തിരുനബി صلى الله عليه وسلم  യുടെ ജീവിതത്തിലെ അത്യൽഭുതങ്ങളിലൊന്നായിരുന്നു ഇസ്‌റാഉം മിഅ്‌റാജും. ജിബ്‌രീൽ عليه السلام  തിരുനബി صلى الله عليه وسلم  യെ ‘ബുറാഖ്’ എന്ന അൽഭുത വാഹനത്തിലിരുത്തി മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സയിലെക്കും അവിടെ നിന്ന് പ്രവാചകന്മാർക്ക് ഇമാമായി നിസ്കരിച്ചതിനു ശേഷം ജിബ്‌രീ‍ൽ  ന്റെ കൂടെ ബഹിരാകാശ യാത്ര നടത്തി. വാന ലോകത്ത് പ്രമുഖരായ പല പ്രവാചകന്മാരുമായി കൂടിക്കാഴ്ച നടത്തി. സ്വർഗവും നരകവും അവയിലെ വിവിധ അനുഗ്രഹങ്ങളും ശിക്ഷകളും നേരിൽ കണ്ടു. അല്ലാഹുവുമായി സംഭാഷണം നടത്തി.സുപ്രധാന നിർദേശങ്ങൾ ലഭിച്ചു. ഈ അത്യപൂർവ്വ കൂടിക്കാഴ്ചയിൽ അല്ലാഹു, നമ്മുടെ ഹബീബ് صلى الله عليه وسلم  നോട് പറഞ്ഞ സലാമാണ്.

اَلسَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ


എത്രമാത്രം ആദരവ് നിറഞ്ഞ സലാം ..  ആ പുണ്യ സുദിനത്തെ ഓർമ്മിക്കുന്ന ദിനരാത്രങ്ങളിലാണ് നാമുള്ളത്. അല്ലാഹു പറഞ്ഞ ഈ സലാം ഒരു116 പ്രാവശ്യമെങ്കിലും ഉരുവിട്ട് ആ ഹബീബിനോടുള്ള ബന്ധം സുദൃഢമാക്കുമല്ലോ .. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


2 comments:

 1. അല്ലാഹു പറഞ്ഞ ഈ സലാം ഒരു116 പ്രാവശ്യമെങ്കിലും ഉരുവിട്ട് ആ ഹബീബിനോടുള്ള ബന്ധം സുദൃഢമാക്കുമല്ലോ ? എന്നത് ഹദീസ് ആണെങ്കിൽ അത് കൊടുത്ത് തെറ്റിദ്ധാരണക്ക് ഇടമില്ലാതാക്കുക.
  സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ്‌ വേണ്ടത്‌. ) അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.

  ReplyDelete
 2. സഹോദരാ, അത് ഖുറാനിൽ തന്നെയുണ്ടല്ലോ!

  يا أيها الذين آمنوا صلوا عليه وسلموا تسليما (سورة الأحزاب)

  "വിശ്വാസികളെ നിങ്ങൾ നബിയുടെ മേലിൽ സ്വലാത്തും സലാമും ചൊല്ലുക. "

  അത്തരം ഒരു സലാമാണിത്. അത് എത്രയുമാവാം. അതിൽ പെട്ട ഒരു എണ്ണമാണ് 116 ഇനി നിങ്ങൾ ആയിരം ചൊല്ലിക്കോളൂ.. വളരെ നല്ലതാണ്.

  നിങ്ങൾ സംശയമുണ്ടായാൽ ഖുർ‌ആനിലേക്കും, സുന്നത്തിലേക്കും മടക്കണമെന്ന ആയത്ത് കൊടുത്ത് കണ്ടു.


  നവീനവാദികൾ പരസ്പരംശിർക്ക്ആരോപിക്കുകയുംവാത്താമാധ്യമങ്ങളിലുംസോഷ്യൽ നെറ്റ്വർക്കുകളിലുംഇവരുടെ ഈ വിലകുറഞ്ഞആരോപണങ്ങളെക്കൊണ്ട്പൊറുതിമുട്ടുകയുംചെയ്യുന്നു.

  സംസ്കാരസമ്പന്നരുംഅല്ലാഹുവിന്റെഗ്രന്ഥത്തിന്റെഉടമകളുമായമുസ്ലിംകൾ ഇങ്ങിനെപരസ്പരംകാഫിറാക്കുന്നത്എന്ത്കൊണ്ടുംഅവസാനിപ്പിക്കേണ്ടതാണ്.

  വിഷയത്തിന്റെമർമ്മംശിർക്കിനെനിർവചിച്ചതിൽ പൂർവ്വീകമഹത്തുക്കളുടെവഴിതിരസ്കരിച്ച്പുതിയനിർവചനംനൽകിയതാണ്അതിങ്ങനെ

  “സൃഷ്ടികളുടെകഴിവിന്നധീനമായകാര്യങ്ങളിൽ സൃഷ്ടികളോട്സഹായംചോദിക്കാമെന്നുംഅവരുടെകഴിനിന്നതീതമായവയിൽ അല്ലാഹുവിന്നോടെസഹായംചോദിക്കാവൂഎന്നും’

  എല്ലാപ്രശ്നങ്ങൾക്കുംപരിഹാരംഖുർആനിലുംസുന്നത്തിലുമുണ്ടെന്ന്വിശ്വസിക്കുന്നവരാണ്നാമെല്ലാവരും.നവീനവാദികൾ എപ്പോഴുംപറയുന്നഒരുകാര്യവുമാണിത്.അവരുടെഖുർആൻ പരിഭാഷയിൽ തന്നെയുണ്ടത്.

  ‘വല്ലകര്യത്തിലുംനിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാവുകയാണെങ്കിൽ നിങ്ങളത്അല്ലാഹുവിലേക്കുംറസൂലിലേക്കുംമടക്കുക (സൂറത്ത് അൽ-നിസാഅ്-59)

  ഇങ്ങിനെഒരുപരിധിഅഥവാ
  ‘സൃഷ്ടികളുടെകഴിവിൽ പെട്ടകാര്യങ്ങളിൽ സൃഷ്ടികളോട്ചോദിക്കാമെന്നും, സൃഷ്ടികളുടെകഴിവിൽ പെടാത്തവയിൽ അല്ലാഹുവിനോട്ചോദിക്കണമെന്നുമുള്ളഒരുവേർതിരിവ്ഖുർആനിലോസുന്നത്തിലോഎവിടെയെങ്കിലുമുണ്ടോ ?

  പ്രിയമുജാഹിദ്സുഹൃത്തുക്കൾ ഇതൊരുവെല്ലുവിളിയായികരുതിഖുർആനിൽ നിന്നോഹദീസിൽ നിന്നോ ഈ വേർതിരിവ്ജനങ്ങൾക്ക്കാണിച്ച്തന്നാൽ നമുക്ക് ഈ പ്രശ്നംപരിഹരിച്ച്പരസ്പരംകാഫിറാക്കൽ നിർത്തിമുസ്ലിംഉമ്മത്തിന്റെഉന്നമനത്തിനായിപ്രവർത്തിച്ച്കൂടേ ?

  ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails