الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഈ ഹദീസ് ഒന്ന് വായിച്ചുനോക്കൂ:
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ سَمِعْتُ رَسُولَ
اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: "إِذَا سَبَّبَ اللهُ
لِأَحَدِكُمْ رِزْقًا مِنْ وَجْهٍ فَلَا يَدَعُهُ حَتَّى يَتَغَيَّرَ لَهُ ، أَوْ
يَتَنَكَّرَ لَهُ".
(رواه
الإمام أحمد رحمه الله )
മഹതി ആഇശ رضي الله عنها പറയുന്നു. തിരു നബി صلى
الله عليه وسلم പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “നിങ്ങളിൽ വല്ലവര്‍ക്കും വല്ല ഭാഗത്തിലൂടെയും ഉപജീവനത്തിന് അല്ലാഹു
വഴിതെളിയിച്ചാൽ അതിനു വല്ല വ്യത്യാസവും വരുന്നതു വരെ അവനത് ഉപേക്ഷിക്കരുത്”. (മുസ്ലിം) .
കുടുംബം പുലര്‍ത്തുന്നതിന്
ഉചിതമായ ജോലി ലഭിച്ചു കഴിഞ്ഞാൽ അതിൽ ഉറച്ചു നില്‍ക്കുകയും ആത്മാര്‍ത്ഥത പുലര്‍ത്തുകയും
അതിൽ കൂടുതൽ കഴിവുകൾ നേടി ഉന്നതങ്ങളിൽ എത്തിപ്പിടിക്കാനുമാണ് ശ്രമിക്കേണ്ടത്.
വ്യാമോഹം
നിമിത്തം കിട്ടിയ ജോലി കൈയൊഴിച്ച് മറ്റൊന്നിലേക്ക് നീങ്ങുക, എല്ലാം കൂടെ നേടണമെന്ന
അതിമോഹം കാണിക്കാതിരിക്കുക, കൂടെയുള്ളവരെയും പണിയായുധങ്ങളേയും ആക്ഷേപിക്കുക
തുടങ്ങിയവയെല്ലാം സാധാരണയായി പ്രവാസികളിൽ കണ്ടു വരുന്ന ഒരു മോശം സ്വഭാവമാണ്.
ഒരു കമ്പനിയിൽ കയറിയാൽ
ഉടനെ അവന്റെ ചിന്ത അടുത്ത കമ്പനിയിലേക്ക് എങ്ങിനെ ചേക്കേറാമെന്നായിരിക്കും.
എവിടെയും ഉറച്ചു നില്‍ക്കാത്ത, ഇത്തരം വ്യോമോഹികൾ പലപ്പോഴും ഈ മാറിക്കളിക്കൽ മൂലം
ഒന്നും നേടാനാവാതെ, ഒരു സ്പോണ്സർ പോലുമില്ലാതെ ഇന്ന് തിരിച്ചുപോക്കിന്റെ ഭീഷണി
നേരിടുന്നവരുമാണ്.
അവര്‍ക്കൊക്കെ
വലിയ പാഠമാണ് ഈ തിരു വചനം. ഉള്ള ജോലി ജീവസന്ധാരണത്തിന് അപര്യാപ്തമാവുകയോ അതു തുടര്‍ന്നുകൊണ്ടുപോകാന്‍
സാധിക്കാതെ വരികയോ അല്ലെങ്കിൽ അതിൽ തെറ്റിന്റെ വല്ല അംശവുമുണ്ടെന്ന് സംശയിക്കുകയോ
അനിവാര്യമായ ആരാധനകള്‍ക്ക് അത് തടസ്സം സൃഷ്ടിക്കുകയോ ചെയ്യുമ്പോൾ മാത്രമേ ഒരു രംഗം
വിട്ട് മറ്റൊരു രംഗത്തേക്ക് നീങ്ങാവൂ.
അല്ലാഹു
എല്ലാവരേയും അനുഗ്രഹിക്കട്ടെ. തിരിച്ചുപോകേണ്ടിവരുമ്പോൾ മാന്യമായും
ഐശ്വര്യത്തോടേയും തിരിച്ചുപോകാന്‍ അല്ലാഹു ഭാഗ്യം നല്കട്ടെ.
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
കുടുംബം പുലര്‍ത്തുന്നതിന് ഉചിതമായ ജോലി ലഭിച്ചു കഴിഞ്ഞാൽ അതിൽ ഉറച്ചു നില്‍ക്കുകയും ആത്മാര്‍ത്ഥത പുലര്‍ത്തുകയും അതിൽ കൂടുതൽ കഴിവുകൾ നേടി ഉന്നതങ്ങളിൽ എത്തിപ്പിടിക്കാനുമാണ് ശ്രമിക്കേണ്ടത്.
ReplyDeleteനല്ല സന്ദേശം
ReplyDelete