Friday, June 7, 2013

430-വെള്ളിയാഴ്ചയുടെ പുണ്യം നഷ്ടപ്പെടുത്താതിരിക്കുകالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


عَنْ سَلْمَانَ الْفَارِسِيِّ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
 مَنِ اغْتَسَلَ يَوْمَ الْجُمُعَةِ وَتَطَهَّرَ بِمَا اسْتَطَاعَ مِنْ طُهْرٍ ثُمَّ ادَّهَنَ أَوْ مَسَّ مِنْ طِيبٍ ثُمَّ رَاحَ فَلَمْ يُفَرِّقْ بَيْنَ اثْنَيْنِ فَصَلَّى مَا كُتِبَ لَهُ ثُمَّ إِذَا خَرَجَ الْإِمَامُ أَنْصَتَ غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الْأُخْرَى.
(رواه البخاري رحمه الله)


ഒരാൾ വെള്ളിയാഴ്ച കുളിക്കുകയും കഴിയുന്നത്ര ശുചിത്വം നേടുകയും ചെയ്ത് എണ്ണയോ സുഗന്ധ ദ്രവ്യമോ ഉപയോഗിച്ച് ജുമുഅക്ക് പുറപ്പെട്ടു. ചേർന്നിരിക്കുന്ന രണ്ടുപേരെ പിടിച്ചകറ്റി അവരുടെ നടുവിൽ ഇരിക്കാതെ കല്പിച്ചതു  നിസ്കരിച്ചു. ഇമാം ഖുതുബ ഓതുമ്പോൾ നിശബ്ദനായി ഇരുന്നു. എങ്കിൽ ആ ജുമുഅ മുതൽ അടുത്ത ജുമുഅ വരെയുള്ള കുറ്റങ്ങൾ അല്ലാഹു അവനു പൊറുത്തു കൊടുക്കുന്നതാണ് (ബുഖാരി)عن عَبْدِ اللَّهِ بْنِ بُسْرٍ رَضِيَ اللهُ عَنْهُ قَالَ : جَاءَ رَجُلٌ يَتَخَطَّى رِقَابَ النَّاسِ يَوْمَ الْجُمُعَةِ وَالنَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَخْطُبُ ، فَقَالَ لَهُ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ : ( اجْلِسْ ، فَقَدْ آذَيْتَ ) رواه أبو داود.


നബി صلى الله عليه وسلم തങ്ങൾ വെള്ളിയാഴ്ച ദിവസം ഖുതുബ നിർവഹിച്ചു കൊണ്ടിരിക്കെ ഒരാൾ ജനങ്ങളുടെ  തോളിലൂടെ കാലെടുത്തു വെച്ച് മുന്നോട്ട് വന്നു. അപ്പോൾ നബി صلى الله عليه وسلم തങ്ങൾ പറഞ്ഞു. “ നീ ഇരിക്കുക, നീ ജനങ്ങളെ ശല്യം ചെയ്തിരിക്കുന്നു. : (അബൂ‍ദാവൂദ്)


പള്ളിയിൽ പ്രവേശിച്ചാൽ ശ്രദ്ധിക്കേണ്ട രണ്ട് പ്രധാന കാര്യങ്ങളാണ് ഈ ഹദീസുകളിലൂടെ തിരു നബി  صلى الله عليه وسلم അരുളിയത്. ഒന്ന് :ആളുകൾ ഇരിക്കുമ്പോൾ അവരുടെ ഇടയിലൂടെ കാലുകളുയർത്തി ചാടിക്കടന്നും പിരടി താഴ്ത്തിയും മുന്നോട്ട് പോവരുതെന്ന്. രണ്ട്. ചേർന്നിരിക്കുന്നവരെ അകറ്റി  അവർക്കിടയിൽ ഇരിക്കരുതെന്നും.

ജുമുഅ മൂലം ലഭിക്കുന്ന ഒരു വലിയ പുണ്യമായ ഒരാഴ്ചത്തെ പാപമോചനം ഇതു മൂലം നഷ്ടമാകുന്നു.

രാത്രി മുഴുവനും അനാവശ്യങ്ങളിലായി ഉറക്കമൊഴിച്ച് സുബ്‌ഹി നിസ്കരിക്കാതെ 12 മണിവരെ ഉറങ്ങി മറ്റുള്ളവർ നിർബന്ധിച്ചതിനാൽ എഴുന്നേറ്റ് ഇകാം ഖുതുബയോതുന്ന സമയത്തോ അതിലും വൈകിയോ പള്ളിയിലെത്തുകയും ശേഷം മറ്റുള്ളവരുടെ ചുമലിനു മുകളിലൂടെ ചാടിക്കടന്ന് ഒന്നാം സ്വഫിലും മറ്റും മറ്റുള്ളവരെ നീക്കി സ്ഥലം ഉണ്ടാക്കിയിരിക്കുന്ന ചില സുഹൃത്തുക്കളുണ്ട്. അവർ ചെയ്യുന്നത് തനിച്ച ഹറാമാണെന്ന് അവർ അറിയാതെ പോകുന്നു. അല്ലാഹു നമുക്കെല്ലാ പൊറുത്ത് തരട്ടെ ..ആമീൻ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails