بسم الله الرحمن الرحيم
الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
1400 ൽ പരം വർഷങ്ങൾക്ക് മുമ്പ് തന്റെ ഉമ്മത്തിന്റെ സ്വയം
രക്ഷയ്ക്കായി തിരു നബി صلى
الله عليه وسلم പഠിപ്പിച്ച മഹത്തായ ഒരു ദിക്ർ / ദുആ
بِسْمِ اللهِ ، تَوَكَّلْتُ عَلَى اللهِ ،
وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ◦ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ
أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ
أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ◦
“ അല്ലാഹുവിന്റെ നാമത്തിൽ ഞാൻ
പുറപ്പെടുന്നു. അല്ലാഹുവിങ്കൽ ഞാൻ എല്ലാം ഭരമേൽപ്പിച്ചിരിക്കുന്നു. അത്യുന്നതനും
മഹാനുമായ അല്ലാഹുവിന്റെ സഹായം കൂടാതെ ആർക്കും ഒന്നും ചെയ്യാൻ കഴിയുകയില്ല.
അല്ലാഹുവേ, ഞാൻ വഴിതെറ്റുകയോ , വഴി തെറ്റിക്കപ്പെടുകയോ , അബദ്ധത്തിൽ ചാടുകയോ,
ചാടിക്കപ്പെടുകയോ അക്രമിക്കുകയോ , അക്രമിക്കപ്പെടുകയോ ,അറിവില്ലാതെ പെരുമാറുകയോ
ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് കാവലിനെ തേടുന്നു.”
ഈ ദിക്ർ മക്കളെ പഠിപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന
സ്ഥലത്ത് പതിച്ചു വെക്കുകയും ചെയ്യുക. പുറത്ത് പോകുമ്പോഴെല്ലാം ഇത് ഉരുവിടാൻ
മക്കളെ പരിശീലിപ്പിക്കുക. ഇത് ചൊല്ലുന്നവരെ അല്ലാഹു സംരക്ഷിക്കുമെന്ന് അവന്റെ
പ്രവാചകൻ അരുളിയിട്ടുണ്ട് ( തിർമുദി 3557)
ഈ ദിക്റും അതിന്റെ അർഥവും മനസ്സിരുത്തി വായിച്ചു നോക്കൂ. എത്ര
സമ്പൂർണ്ണമായ പ്രാർഥന ! എത്ര മനോഹരമായ ദിക്ർ ! എത്ര കാലികം ! പടച്ച റബ്ബിൽ
നിന്ന് അവന്റെ തിരുദൂതർ മുഖേന മാനവരാശിക്ക് പകർന്നു നൽകിയ ഒരു അമൂല്യ
ഒറ്റമൂലിയാണത്..
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.