Thursday, May 16, 2013

625-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-25الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينപടച്ചവനാ‍യ അല്ലാഹുവേ ഞങ്ങലിതാ നിന്റെ ഈ വചനം നെഞ്ചേറ്റുന്നു..
“ഞങ്ങളുടെ നാഥാ സത്യ വിശ്വാസത്തിലേക്ക് വിളിക്കുന്ന നിന്റെ പ്രവാചകന്റെ , ‘നിങ്ങളുടെ നാഥനിൽ വിശ്വസിക്കൂ’ എന്ന വിളി ഞങ്ങൾ കേട്ടു. അവരുടെ ആ വിളി ഞങ്ങൾ സ്വീകരിച്ചിരിക്കുന്നു. അതിനാൽ ഞങ്ങളുടെ പാപങ്ങൾ നീ പൊറുക്കേണമേ , ഞങ്ങളിലുള്ള തിന്മകൾ മായ്ച്ചു കളയേണമേ , ഞങ്ങളെ സജ്ജനങ്ങളിൽ ചേർത്തി മരിപ്പിക്കേണമേ“ ( സൂറത്ത് ആലു ഇം‌റാൻ-193)

തിരു ദൂതരെ.. ! അങ്ങയ്ക്കും അങ്ങയുടെ റബീഉൽ അവ്വലിനും സലാം..അല്ലഹുവിന്റെ ഇഷ്ട ഭാജനമേ സലാം

اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَسُولَ الله ، اَلصَّلاٰةُ وَالسَّلاٰمُ عَلَيْكَ يٰا سَيِّدِي يٰا رَحْمَةً لِلْعٰالَمِينْ.


അങ്ങയോട് ഏൽ‌പ്പിക്കപ്പെട്ട കാര്യം യഥാവിധി നിർവ്വഹിച്ചെന്ന് ഞങ്ങൾക്കുറപ്പാണ്. പാവപ്പെട്ട ഞങ്ങളെപ്പോലുള്ള ഉമ്മത്തിന്റെ നന്മ എന്നും കാംക്ഷിച്ചെന്നും വഫാത്തിന്റെ സമയം വരെ ഇലാഹീ മാർഗത്തിൽ കഠിന പ്രയത്നം ചെയ്തെന്നും ഞങ്ങൾ ദൃഢമായി വിശ്വസിക്കുന്നു. 
   جَزٰاكَ اللهُ عَنَّا خَيْرَ الْجَزٰٰاء


ഞങ്ങളുടെ നായകാ.. അങ്ങയെ ഞങ്ങൾ അളവറ്റു സ്നേഹിക്കുന്നു എന്ന യാഥാർത്ഥ്യത്തിനും അല്ലാഹു സാക്ഷിയാണ്. അങ്ങയുടെ ഇഷ്ടക്കാരെയും അങ്ങയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളെയും  ഞങ്ങൾ സ്നേഹിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹവും മാപ്പും ലഭിക്കാനും അങ്ങയുടെ ഹൌദുൽ കൌസറിലേക്ക് നയിക്കപ്പെടാനും തീരാദാഹത്തിനു ശ്വാശ്വത ശമനം ലഭിക്കാനുമാണത്.

ഞങ്ങൾ അങ്ങയുടെ റബീഉൽ അവ്വലിനെ യാത്രയയക്കുമ്പോൾ അങ്ങയുടെ പരിമളാത്മക ചരിത്രങ്ങളുടെ അനുഭൂതിയിലായിരുന്നു ഞങ്ങൾ. ആ സദസ്സുകളിൽ അങ്ങയുടെ സുഗന്ധ തൂവൽ സ്പർഷം ഞങ്ങളുടെ ശരീരത്തിലൂടെ ഇഴയുന്നതു ഞങ്ങൾ അനുഭവിച്ചറിഞ്ഞിരുന്നു. ഞങ്ങളുടെ മനസിനെയത്  അജയ്യമാക്കിയിരുന്നു. ഞങ്ങളുടെ കോശങ്ങളിൽ വിശ്വാസത്തിന്റെ ഇന്ധനം നിറയുകയാണ്. ആ പുണ്യജന്മം ഇനിയും ആഘോഷിക്കാൻ  ഞങ്ങൾ പ്രതിജ്ഞാ ബദ്ധരാണ്. ലോകത്തൊന്നാകെ സന്തോഷത്തിന്റെ അല ഒഴുക്കിയ , അവിടത്തെ തുല്യതയില്ലാത്ത ദർശനങ്ങളുടെ പുനർജന്മമായിരുന്ന ആ ആദരണീയ ദിനങ്ങൾ ഞങ്ങളിലേക്കിനിയും എത്തിക്കേണമേ അല്ലാഹുവേ

ലോകത്തിന്റെ അന്ത്യം എന്നാണെന്ന് ചോദിച്ച് വന്ന ബദുവിനോട് അങ്ങ്  പ്രതിവചിച്ചു.. “ എന്നാണെങ്കിലും നീ എന്താണ് അതിനായി ഒരുക്കി വെച്ചത്..?”   അയാൾ തന്റെ ഹൃദയം തുറന്നു..  “ പെരുത്ത് നോമ്പും നിസ്കാരവും ധർമ്മവുമൊന്നും ഞാൻ തയ്യാറാക്കിയിട്ടില്ല.. പക്ഷെ ഞാൻ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു.”  ഇത് കേട്ട് അവിടന്ന് ഇങ്ങിനെ പ്രതികരിച്ചല്ലോ..  “ മനുഷ്യൻ അയാൾ ഇഷ്ടപ്പെടുന്നവരോടൊപ്പമാണ്”  അതെ, പ്രിയപ്പെട്ട പ്രവാചകരേ,  ഞങ്ങളുമിതാ –അപാകതകളേറെയുണ്ടെങ്കിലും –അങ്ങയെ സ്നേഹിക്കുന്നു.. ഈ പാപികളെയും അങ്ങയോടൊപ്പം  കൂട്ടുമല്ലോ

ലോക നായകൻ തിരുദൂതരേ, അങ്ങയ്ക്ക് സ്വലാത്തും സലാമും ബർക്കത്തും നിറയട്ടേ..

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails