الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ,
അങ്ങയെക്കുറിച്ച് മാത്രമാണ് അല്ലാഹു വിശ്വാസികളോട് ഇങ്ങിനെ ഉണർത്തിയത് :
“ നിങ്ങൾക്കിടയിൽ ചിലർ
മറ്റ് ചിലരെ വിളിക്കുന്നത് പോലെ പ്രവാചകരെ
നിങ്ങൾ വിളിക്കരുത് “ ( സൂറത്ത്
അൽ നൂർ -63)
നോക്കൂ കൂട്ടുകാരേ, നമ്മുടെ
തിരുനബി صلى الله عليه وسلم ക്ക് അല്ലാഹു നൽകിയ പവിത്രത. സാധാരണയായി നാം പരസ്പരം
പേരെടുത്ത് വിളിക്കും പോലെ നബി صلى
الله عليه وسلم യെ പേരു കൊണ്ട് വിളിക്കരുത്. മറിച്ച് ‘യാ റസൂലല്ലാഹ്,
യാ നബിയല്ലാഹ്” തുടങ്ങിയ ആദരവിന്റെ പദങ്ങളുപയോഗിച്ചേ
തിരു നബി صلى الله عليه وسلم യെ വിളിക്കാവൂ.. അവിടത്തോട്
എത്രമേൽ വാക്കിലും പെരുമാറ്റത്തിലും ബഹുമാനം പുലർത്തണമെന്ന് മനസ്സിലാക്കാൻ ഈ വചനം മാത്രം
മതി.
അങ്ങേയറ്റത്തെ
വിനയത്തോടെയും ബഹുമാനത്തോടെയും മാത്രമേ അവിടത്തെ പേരു പറയാവൂ. അബൂ ഇബ്രാഹിമുത്തുജൈബി
رحمه الله പറയുന്നു. ഒരാൾ നബി صلى الله عليه وسلم യുടെ
പേരു ഉച്ചരിക്കുകയോ തന്റെ സമീപത്ത് വെച്ച് മറ്റൊരാൾ അവിടത്തെ പേരു പറയുകയൊ ചെയ്താൽ
ഭക്തിയും താഴ്മയും ആദരവും പ്രകടിപ്പിക്കുകയും അംഗ വിക്ഷേപങ്ങളിൽ പോലും നിയന്ത്രണമേർപ്പെടുത്തുകയും
പ്രവാചകരുടെ ഗാംഭീര്യാവസ്ഥയും ആദരണീയതയും ദ്യോതിപ്പിക്കുന്ന പെരുമാറ്റവും അനിവാര്യമാണ്.
പ്രവാചകരെ നേരെ മുന്നിൽ കണ്ടാലെന്ന പോലെ തന്നെ.
പ്രവാചകരുടെ
പേരു കേൾക്കുമ്പോൾ ഇമാം മാലിക് رضي
الله عنه ന്റെ നിറം മാറുകയും തല താഴ്ത്തി ആദരവ് കാണിക്കുകയും ചെയ്യുമായിരുന്നു.
ഖുർആൻ മന:പ്പാഠമാക്കിയവരുടെ നേതാവായ മുഹമ്മദ് ബിൻ മുൻകദിൽ رضي الله عنه ഹദീസുകൾ പറയുമ്പോൾ അവർ പൊട്ടിപൊട്ടി
കരയുമായിരുന്നു ജഅഫറുബ്നു മുഹമ്മദ് رضي الله عنه സദാ പുഞ്ചിരിക്കുന്നവരാണ്.
പക്ഷെ പ്രവാചകരെകുറിച്ച് വല്ലതും കേട്ടാൽ ദേഹത്തിലെ രക്ത നിറം മാഞ്ഞ് കരുവാളിക്കുമായിരുന്നു.
ഈ
ബൈത്ത് പാടൂ.. ഇമാം ഹദ്ദാദ് رضي الله عنه ചൊല്ലിയ
പ്രസിദ്ധ വരികളിൽ നിന്നാണിത്. അതിലെ ആദ്യ വരി ഇന്നും റൌദാ ശരീഫിൽ എഴുതി വെച്ചത് കാണാം
نَبِيٌّ عَظِيمٌ خُلْقُـهُ الْخُلُقُ الَّذِي لَهُ عَظَّمَ الرَّحْمٰنُ فِي سَيِّدِ الْكُتْبِ
وَصَلَّى عَلَيْكَ اللهُ
دَأْبًا وَسَرْمَدًا وَسَلَّمَ يَا مُخْتَارُ وَالْآلِ وَالصَّحْبِ
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.