Tuesday, May 14, 2013

623-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-23


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, ‘റഹ്‌മത്താകുന്ന’ അങ്ങയെക്കൊണ്ട് സന്തോഷിക്കണമെന്ന് അല്ലാഹു കല്പിക്കുന്നു. അങ്ങയുടെ മാത്രം പ്രത്യേകതയാണിത്.


പ്രവാചകരേ, അങ്ങ് പറയുക : അല്ലാഹുവിന്റെ ഔദാര്യവും അവന്റെ  റഹ്‌മത്തും മുഖേനയാണത്. അതിനാൽ അതു ലഭിച്ചതിൽ അവർ സന്തോഷിക്കട്ടെ. അവർ ശേഖരിക്കുന്നതിനേക്കാൾ ഉൽകൃഷടമായതാണത്” ( സൂറത്ത് യൂനുസ് -58 )

ഈ വിശുദ്ധ വചനത്തിന്റെ ആജ്ജയനുസരിച്ച്, അനുഗ്രഹത്തിൽ സന്തോഷിക്കണം. അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ ഏറ്റവും ഉദാത്തമായതാണ് തിരു നബി صلى الله عليه وسلم  തങ്ങൾ. അല്ലഹു തന്നെ വിശുദ്ധ ഖുർ‌ആനിൽ പറഞ്ഞില്ലേ  وما أرسلناك إلا رحمة للعالمين   “ അഖില ലോകത്തിനും അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം നിയോഗിച്ചിട്ടില്ല”

ലോകത്തെ ലക്ഷോപലക്ഷം മുസ്‌ലിംകളും വിവിധ സ്ഥലങ്ങളിൽ വെച്ച് ആ അനുഗ്രഹത്തെ സ്മരിക്കുകയും സന്തോഷ കീർത്തനങ്ങളാലപിക്കുകയും  ചെയ്യുന്നു. ശാന്തി സത്യ സന്മാർഗ നിർദ്ദേശിയുടെ ചരിത്രം പാരായണം ചെയ്യാനും തന്റെ സവിശേഷതകളും പവിത്ര പദവികളും ഗവേഷണ നിരീക്ഷണ വിധേയമാ‍ക്കാനും അവർ സമയം കണ്ടെത്തുന്നു. സമ്പൂർണ്ണ മാനവികതയും ഉത്കൃഷ്ട സ്വഭാവങ്ങളും ഉദാത്ത ശീലങ്ങളും ആവാഹിച്ചെടുത്ത അസാധാരണമായ ആ വ്യക്തിത്വത്തിന്റെ യശസ്സ്  ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുന്നു.


ചുരുക്കം ചില നവീന വാദികൾ അവരുടെ പേനയും നാവും അതിനെതിരെ അപശബ്ദങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ലോകമെമ്പാടും ആ ‘റഹ്‌മത്തി‘ൽ സായൂജ്യമടയുന്നതായാണ് നാം കാണുന്നത്. കുട്ടികളിലും യുവാക്കളിലും ഇതര മതസ്ഥരിൽ വരേക്കും തിരു നബി صلى الله عليه وسلم യോടുള്ള ആദരവും സ്നേഹവും വർദ്ധിക്കാൻ ഇത് സഹായകമാകുന്നു.

നമുക്കീ ബൈത്തൊന്ന് പാടാം

يَا رَبِّ صَلِّ عَلَى النَّبِيِّ  مُحَمَّـدٍ


مُنْجِي الْخَلاَئِقِ مِنْ جَهَنَّمَ فِي غَدٍهٰـذَا رَبِيـعُ الْمُصْطَفَى بِبَهَـائِهِ اَللهُ

 أَكْرَمَنَا بِمَـوْلِدِ أَحْمَـدٍ فَمُحَمَّدٌ 

أُعْطِي الْمَحَـاسِنُ كُلُّهَا هُـوَ رَحْمَةٌ 

لِلْعَـالَمِينَ  وَنِعْمَـةٌ صَـلَّى عَلَيْـكَ اللهُ يَا عَلَمَ الْهُدَىتِهْ يَـا زَمَـانُ بِذِكْرِِه الْمُتَعَطِّرِ فَخْرِ

 الْعَوٰالَمِ  ذِي الْمَقَامِ الْأَكْبَرِ وَيَفُوحُ 

مِنْهُ الطِّيبُ مِثْلَ الْعَنْبَرِ لِلْمُؤْمِنِينَ

وَشَافِعٌ فِي الْمَحْشَـرِ مَـا دٰامَ ذِكْرُكَ  كَالرَّبِيعِ  الْأَنْـوَرِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails