الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ,
അങ്ങയ്ക്കു മാത്രം നൽകിയ സ്ഥാനമാണിത്:
وَمَا
كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن
يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ (سورة الأحزاب 36 )
“അല്ലാഹുവും അവന്റെ തിരു ദൂതരും ഒരു കാര്യം തീരുമാനിച്ച് കഴിഞ്ഞാൽ പിന്നെ അക്കാര്യത്തിൽ സ്വന്തമായൊരു തീരുമാനമെടുക്കാൻ വിശ്വാസിക്കോ വിശ്വാസിനിക്കോ അധികാരമില്ല” (സൂറത്ത് അൽ-അഹ്സാബ് -36)
നോക്കൂ കൂട്ടുകാരേ, തിരുനബി صلى الله عليه وسلم ക്ക് അല്ലാഹിവിന്റടുക്കലുള്ള സ്ഥാനം. പ്രവാചകരെ
അനുഗമിക്കാനും തന്റെ ആജ്ഞകൾ നടപ്പിലാക്കാനും പ്രവാചകർക്കെതിരിൽ നിലകൊള്ളാതിരിക്കാനും അല്ലാഹു കല്പന പുറപ്പെടുവിക്കുകയാണല്ലോ
ഈ ഖുർആൻ വാക്യത്തിലൂടെ ചെയ്തത്.
ഈ സ്ഥാനം മനസ്സിലാക്കിയതാണ് സ്വഹാബത്ത് തിരു നബി
صلى الله عليه وسلم യെ സ്വന്തത്തേക്കാളും
മറ്റെല്ലാത്തിനേക്കാളും അവിടത്തെ സ്നേഹിക്കാനുണ്ടായ കാരണം. ഒരു അൻസാരിയായ സ്വഹാബി വനിതയുടെ
ചരിത്രം കാണൂ.. “ പിതാവും ഭർത്താവും സഹോദരനും ഉഹ്ദ് യുദ്ധത്തിൽ വധിക്കപ്പെടുന്നു.
ഏതൊരു പെണ്ണിനും ഇതറിയുമ്പോഴുണ്ടാകുന്ന ദു:ഖം ഊഹിക്കാവുന്നതേയുള്ളൂ.. പക്ഷെ ഈ മഹതി
ചോദിക്കുന്നത് ‘ എന്റെ തിരു ദൂതർക്ക് എന്ത്
പറ്റി ?” എന്നായിരുന്നു. തിരു നബി صلى الله عليه وسلم സുരക്ഷിതരാണെന്ന് സ്വഹാബത്ത് മറുപടി പറഞ്ഞിട്ടും
തൃപ്തിയടയാതെ അവർ ആവശ്യപ്പെടുന്നു. “എനിക്ക് റസൂലിനെ കാണിച്ച് തരൂ.. ഞാനൊന്ന് കാണട്ടെ “ .സ്വഹാബത്ത് നബി صلى الله عليه وسلم തങ്ങളെ കാണിച്ച് കൊടുത്തപ്പോൾ
ആ മഹതിയുടെ പ്രസിദ്ധമായ പ്രതികരണം ചരിത്രത്തിൽ
തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
"كُلُّ مُصِيبَةٍ بَعْدَكَ جُلَلٌ يَا رَسُولَ الله..."
“അതെ, തിരുദൂതരേ, അങ്ങ സുരക്ഷിതരാണെങ്കിൽ മറ്റെല്ലാ
വിപത്തും നിസ്സാരമാണ് “
ഈ വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും മാറ്റെത്ര
? അവരുടെ സ്നേഹത്തിന്റെ അർഥ വ്യാപ്തി നാം കാണുന്നു. അല്ലാഹു നമുക്കും ആ ഹബീബിനെ സ്നേഹിക്കാൻ മഹാ ഭാഗ്യം
നൽകി അനുഗ്രഹിക്കട്ടെ..
يٰا
نَبِي سَلَامْ عَلَيْكُمْ § يٰا رَسُولْ سَلَامْ
عَلَيْكُمْ
يٰا حَبِيبْ سَلَامْ عَلَيْكُمْ § صَـلَوٰاتُ الله عَلَيْكُمْ
|
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.