الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ
പ്രവാചകരേ, അങ്ങയെക്കുറിച്ചു മാത്രമാണ് അല്ലാഹു ഇങ്ങിനെ പ്രശംസിച്ചത് :
يَا
أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا* وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُّنِيرًا (سورة الأحزاب 45 و 46)
“ ഓ പ്രവാചകരേ,
തീർച്ചയായും അങ്ങയെ സാക്ഷിയും സുവിശേഷകരും താക്കീത് നൽകുന്നവരും അല്ലാഹുവിന്റെ കല്പനയനുസരിച്ച്
അവനിലേക്ക് ക്ഷണിക്കുന്നവരായും പ്രകാശം നൽകുന്ന ഒരു വിളക്കായും നിയോഗിച്ചിരിക്കുന്നു.
“ ( സൂറത്ത് അൽ-അഹ്സാബ് 45, 46)
പ്രിയ കൂട്ടുകാരേ,
നമ്മുടെ ഹബീബ് صلى الله عليه و سلم ക്ക് അല്ലാഹു നൽകിയ വളരെ ഉന്നതമായ പദവികാളാണിവ
. പ്രതിയോഗികളും നവീന വാദികളും ആരോപണങ്ങളുടെയും അപവാദങ്ങളുടെയും കൊടുങ്കാറ്റുയർത്തുമ്പോഴും
ഒരിക്കലും വികൃതമാക്കാൻ കഴിയാത്ത വിധം സ്രഷ്ടാവായ അല്ലാഹു അവിടത്തെ വ്യക്തിത്വത്തെ
തുല്യതയില്ലാത്ത വിധം ഉയർത്തിക്കാണിക്കുന്നു. ഒരിക്കലും അവിടന്ന് ഒരു സാധാരണ മനുഷ്യനേയല്ല.
മറിച്ച അല്ലാഹു പദവിയരുളപ്പെട്ട മനുഷ്യര്യൽ അത്യന്നതരാണെന്നാണ്, വളരെ ആദരവിന്റെ വാക്കായ
“യാ അയ്യുഹന്നബിയ്യു “ എന്ന് വിളിച്ച് കൊണ്ട് അല്ലാഹു അവിടത്തേക്ക് ചാർത്തിയത്.
ആ നേതാവിനെ എത്ര
ലാഘവത്തോടെയാണ് ചിലർ ,സാധാരണമനുഷ്യനെന്നും, പേരു വിളിച്ചും തരം താഴ്ത്തുന്നത്. ഖുർആൻ
പരിഭാഷ എന്ന പേരിൽ ഇറക്കുന്നതിൽ മുഴുവൻ തിരുനബി صلى الله عليه و سلم യെ
വായനക്കാർക്ക് അവിടത്തോട് മതിപ്പ് ഇല്ലാതാക്കും വിധം സംബോധന ചെയ്തത്. അല്ലഹുവോ
മുസ്ലിം ഉമ്മത്തോ പൊറുക്കുമോ ഈ നീച സംസ്കാരം..
മഹാനായ തിരൂരങ്ങാടി
ബാപ്പു മുസ്ലിയാർ طول الله عمره എഴുതിയ ഈ പാട്ടൊന്ന് പാടി നോക്കൂ
نَشْكُو إِلَيْكُمْ فِرْقَةً مِنْ أَشْقِيَا
بَشَراً
وَحَطُّوا قَدْرَهُ الْمُتَعَالِيَـة
|
جَعَلُوا حَبِيبَ اللهِ خَيْـرَ الْأَنْبِيَا
ثُلُّـوا
عُرُوشَ أُولۤئِكُمْ رَضِيَ الله
|
عَنْـكُمْ وَزِدْنَا حُبَّـهُ يَا اَلله
|
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.