الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ
പ്രവാചകരേ , അങ്ങയുടെ താല്പര്യം പോലും അല്ലാഹു
പരിഗണിക്കുന്നു. അല്ലാഹുവിന്റടുക്കൽ അങ്ങയുടെ
അതി മഹത്തായ സ്ഥാനമാണിത്. അങ്ങയ്ക്ക് മാത്രം ലഭിച്ച് പരിഗണന :
قَدْ نَرَى تَقَلُّبَ وَجْهِكَ
فِي السَّمَاء فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا فَوَلِّ وَجْهَكَ شَطْرَ
الْمَسْجِدِ الْحَرَامِ (سورة البقرة 144)
“താങ്കളുടെ മുഖം
ആകാശത്തേക്ക് ആവർത്തിച്ചുയരുന്നത് നാം കാണുന്നുണ്ട്. തീർച്ചയായും അങ്ങ് ഇഷ്ടപ്പെടുന്ന
ഖിബ്ലയുടെ ഭാഗത്തേക്ക് നാം താങ്കളെ തിരിക്കാം.
അതിനാൽ മസ്ജ്ദുൽ ഹറാമിന്റെ (കഅബയുടെ ) ഭാഗത്തേക്ക് മുഖം തിരിക്കുക. ( സൂറത്ത് അൽ-ബഖറ -144)
നോക്കൂ സഹോദരന്മാരേ,
നമ്മുടെ തിരുനബി صلى
الله عليه وسلم ക്ക് അല്ലാഹുവിന്റടുക്കലുള്ള സ്ഥാനം. അവിടത്തെ ഉത്കൃഷ്ടമായ സ്ഥാനത്തെ പരിഗണിച്ചും അവിടത്തെ ആഗ്രഹത്തെ മാനിച്ചും ഖിബ്ലയെ
ബൈതുൽ മുഖദ്ദസിൽ നിന്നും മാറ്റി തന്റെ ജന്മ ദേശമായ പരിശുദ്ധ മക്കയിലുള്ള വിശുദ്ധ കഅബയിലേക്കാക്കി
കൊടുത്തു. അതിനു ശേഷം ലോക മുസ്ലിമീങ്ങൾ മുഴുവനും ആ ഹബീബിന്റെ താത്പര്യമായ കഅബയെ ഖിബ്ലയാക്കി
നിസ്കരിക്കുന്നു.ഇതെന്തൊരു പരിഗണനയാണ്.
സർവ്വ ലോക രക്ഷിതാവായ
അല്ലാഹു ഇത്രമാത്രം പരിഗണിച്ച തിരു നബി യോട്
നമുക്കുള്ള ബന്ധം എന്താണെന്ന് ആലോചിക്കുക. അവിടത്തെ ജീവിത ചര്യ എത്രമാത്രം നമ്മിലും
നമ്മുടെ ഭാര്യ മക്കളിലും നാം നടപ്പിലാക്കുന്നുണ്ട് എന്നും ചിന്തിക്കുക. അല്ലാഹു നമ്മെ
അനുഗ്രഹിക്കട്ടെ.
.
مَوْلاَيَ صَلِّ وَسَلِّمْ دٰائِمًـا أَبَدًا
|
عَلَى حَبِيبِكَ
خَيْرِ الْخَلْقِ كُلِّهِمِ
|
مَنْ مِثْلُ أَحْمَدَ فِي الْكَوْنَيْنِ نَهْوٰاهُ
مَنْ مِثْلُهُ وَإِلـٰهُ
الْعَـرْشِ شَرَّفَهُ
|
بَدْرٌ جَمِيعُ الْوَرَى فِي حُسْنِهِ تَاهُوا
بِالْخَلْقِ وَالْخُلُقِ إِنَّ اللهَ
أَعْـطَاهُ
|
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.