الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ
പ്രവാചകരേ, വേറെയാർക്കാണ് ഇത്രയും വലിയ സ്ഥാനം അല്ലാഹു നൽകിയത് ?
إِنَّ الَّذِينَ يُؤْذُونَ
اللَّهَ وَرَسُولَهُ لَعَنَهُمُ اللَّهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ
لَهُمْ عَذَابًا مُّهِينًا (سورة الأحزاب 57)
“അല്ലഹുവിനെയും
അവന്റെ പ്രവാചകരെയും ശല്യപ്പെടുത്തുന്നവരുണ്ടല്ലോ , തീർച്ചയായും അവരെ ഇഹത്തിലും പരത്തിലും
അല്ലാഹു ശപിച്ചിരിക്കുന്നു. അവർക്കായി അപമാനകരമായ ശിക്ഷയും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു.” (സൂറത്ത് അൽ-അഹ്സാബ് -57 ) അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ..
തിരു നബി صلى الله عليه وسلم തങ്ങളെ
സാധാരണ മനുഷ്യനാക്കി തരം താഴ്ത്തുന്ന നവീന വാദികളുടെ കാല ജീവിക്കുന്ന നമുക്ക് ഈ ആയത്ത്
എത്രമാത്രം ചിന്തനീയമാണ്.
അത് കൊണ്ട് പ്രിയപ്പെട്ട
കൂട്ടുകാരേ, അവിടത്തെ ഏതെങ്കിലും വാക്കിനെയോ പ്രവൃത്തിയേയോ, വിമർശിക്കുകയോ , അവിടത്തെ
സുന്നത്തിനെ നിസ്സാരമാക്കുകയോ , അവിടത്തെ കുടുംബങ്ങളേയോ അനുചരന്മാരേയോ ആക്ഷേപിക്കുകയോ
,അവിടത്തെ തിരുശേഷിപ്പുകളെ വിമർശിക്കുകയോ ചെയ്യുന്നവരിൽ നാം പെട്ടു പോകരുത്.
അല്ലാഹുവിനെ
ശല്യപ്പെടുത്തുന്നവരെപറ്റി പറഞ്ഞതിനൊപ്പമാണ് തിരുനബി صلى الله عليه وسلم യെ ശല്യപ്പെടുത്തുന്നവരെപ്പറ്റിയും
പറഞ്ഞതെന്നത് വിഷയത്തിന്റെ ഗൌരവവും അപകടവും മനസ്സിലാക്കാനുതകുന്നതാണ്.
തിരു നബി صلى الله عليه وسلم തങ്ങളുടെ ഇരുപത് പിതാമഹന്മാരും കാഫിറുകളാണെന്ന്
പറഞ്ഞ ഒരു നവീന വാദിയുടെ ഇന്നത്തെ ദുരവസ്ഥ ചിന്താർഹമാണ്.
നമുക്ക് ഒരുമിച്ച്
ചൊല്ലാം
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ
سَيِّدِنَا مُحَمَّدٍ صَلاَةً تَكُونُ لَكَ رِضَاءً وَلِحَقِّهِ أَدَاءً
وَأَعْطِهِ الْوَسِيلَةَ وَالْمَقَامَ الَّذِي وَعَدتَّهُ اللهِ
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.