Wednesday, May 29, 2013

425-A-രിയാളുസാലിഹീൻ പരിഭാഷ -വഹാബി വഞ്ചനകൾ-Part-01

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ലോക മുസ്‌ലിമീ‍ങ്ങൾ വളരെ ആദരപൂർവ്വം സ്മരിക്കുകയും പേരു കേൾക്കുമ്പോൾ  رضي الله عنه ചൊല്ലുകയും ചെയ്യുന്ന ഒരു വലിയ ഇമാമാണ് ഇമാം നവവി رحمه الله മഹാനവർകളുടേ ലോകപ്രസിദ്ധ ഗ്രന്ഥമാണ് റിയാദുസ്സാലിഹീൻ

ആ ഗ്രന്ഥത്തിന് റിയാളുസ്വാലിഹീൻ സംഗ്രഹ പരിഭാഷ എന്ന പേരിൽ  മുജാഹിദുകൾ അഥവാ വഹാബികൾ  ഒരു പരിഭാഷ ഇറക്കിയിട്ടുണ്ട്.  ഇന്റർനെറ്റിലൂടെ അവരത് പ്രചരിപ്പിച്ച് കൊണ്ടിരിക്കയും ചെയ്യുന്നു. ആ പരിഭാഷയിലൂടെ  ഒന്ന് കണ്ണോടിച്ചപ്പോൾ ഞെട്ടിക്കുന്ന പല വഞ്ചനകളും കളവുകളുമാണ് വഹാബികൾ നടത്തിയിരിക്കുന്നത് എന്ന് കണ്ടു. അത് മാന്യ വായനക്കാരെ ഉണർത്തുകയണ് ഇവിടെ ഒന്ന് രണ്ട് ഉദാഹരണത്തിലൂടെ.

നിന്ന് കൊണ്ട് കുടിക്കുന്നതിന്റെ വിധി

നിന്ന് കുടിക്കുന്നതിന്റെ കുറിച്ചുള്ള റിയാളുസ്സാലിഹീന്റെ ഹെഡിംഗ് ഇങ്ങിനെയാണ്

باب بيان جواز الشرب قائما وبيان أن الأكمل والأفضل الشرب قاعدا

അതിനു് ഇങ്ങിനെയാണ് വഹാബി പരിഭാഷ നൽകിയത്


111. നിന്നു കൊണ്ട് കുടിക്കൽ  അനുവദനീയമാണ്
ഇരുന്ന് കഴിക്കലാണ് ഏറ്റവും ശ്രേഷ്ഠം


ഇതിൽ നിന്ന് മനസ്സിലാവുക  “ തിന്നാൻ ഇരിക്കലാണ് നല്ലത് കുടിക്കൽ നിന്നുമാവാം” എന്നാണ്.

സത്യത്തിൽ ഉള്ളത് അങ്ങിനെയല്ലെന്ന് മാത്രമല്ല. കഴിക്കുക എന്നർഥം വരുന്ന ഒരു പദം തന്നെ ആ ഹെഡിംഗിൽ ഇല്ല.  ശരിയായ പരിഭാഷ ഇങ്ങനെയാണ് വേണ്ടത് .

നിന്ന് കുടിക്കൽ അനുവദനീയമാണെന്ന് വിശദീകരിക്കുകയും, എന്നാൽ ഇരുന്നു കുടിക്കലാണ് ശ്രേഷടവും പൂർണ്ണവുമായ രൂപവുമെന്ന് വിശദീകരിക്കുകയും ചെയ്യുന്ന അധ്യാ‍യം

ഈ ഹെഡിംഗിൽ നിന്നും വ്യക്തമാവുക, വേണ്ടി വന്നാൽ നിന്നു കുടിക്കൽ അനുവദനീയമാണെന്നും സുന്നത്ത് ഇരുന്ന് കുടിക്കലാണെന്നുമാണ്.

കൂടാതെ ഇമാം നവവി رحمه الله ഈ അദ്ധ്യായത്തിൽൽ എഴ് ഹദീസുകൾ കൊടുത്തിട്ടുണ്ട്. പരിഭാഷയിൽ വെറും മൂന്നെണ്ണമേ കൊടുത്തിട്ടുള്ളൂ..  വഹാബികൾ ഒഴിവാക്കിയ ഹദിസുകളിൽ ഒന്ന് താഴെ.


عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ "لَا يَشْرِبَنَّ أَحَدٌ مِنْكُمْ قَائِمًا ، فَمَنْ نَسِيَ فَلْيَسْتَقِيئْ" (رواه مسلم)


അബൂ ഹുറൈറ  رضي الله عنه നിന്നും നിവേദനം : തിരു നബി صلى الله عليه وسلم  പറഞ്ഞു. നിങ്ങളിൽ ആരും തന്നെ നിന്ന് കുടിക്കരുത്. ആരെങ്കിലും മറന്ന് കുടിച്ചെങ്കിലോ ? അവനത് ഛർദ്ദിച്ച് കൊള്ളട്ടെ..“ (മുസ്‌ലിം )

ഈ ഹദീസിലും അതുപോലെ അവർ പരിഭാഷപ്പെടുത്തിയ  ഹദീസിൽ തന്നെയും ഇമാം നവവി കൊടുത്ത ഹെഡിംഗിലുമെല്ലാം ഇരുന്ന് കുടിക്കലാണ് സുന്നത്തെന്നും കൂടുതൽ പുണ്യമെന്നും വ്യക്തമായി പറയുകയും നിന്ന് കുടികുന്നത് തിരു നബി صلى الله عليه وسلم ക്ക് ഇഷ്ടമില്ലെന്നും വ്യക്തമാണ്. അത് കൊണ്ടാണ് നിന്ന് കുടിച്ച വെള്ളം ഛർദ്ദിച്ച് കളയണമെന്ന് വരേക്കും പറഞ്ഞത്. എന്നാൽ നിന്ന് കുടിക്കൽ ഹറാമില്ല എന്ന് വ്യക്തമാക്കാനാണ് നിന്ന് കുടിക്കൽ ജാ‌ഇസാ‍ണ് (അനുവദനീയമാണ്) എന്ന് ഹെഡിംഗിൽ കൊടുക്കാനും അങ്ങിനെ ചില ഘട്ടങ്ങളിൽ തിരു നബി صلى الله عليه وسلم ചെയ്തതായി വന്ന ഹദീസുകൾ കൊടുക്കാനും കാരണം


വിഷയത്തിന്റെ ചുരുക്കം (ഫത്‌ഹുൽ ബാരിയിലും ഇ‌ആനത്തിലുമൊക്കെ പറഞ്ഞതനുസരിച്ച് )  ഇരുന്ന് കുടിക്കുകയും തിന്നുകയും ചെയ്യലാണ് സുന്നത്തും അതിന്റെ ശ്രേഷ്ടമായ  രൂപവും ,ഇനി ഒരാൾ നിന്ന് കുടിച്ചാൽ അത് ഹറാം എന്ന് വിധിയെഴുതാനാവില്ല മറിച്ച് അനുവദനീയം എന്ന ഗണത്തിൽ പെടുത്താം എന്നുമാണ്.

വഹാബികൾ പ്രചരിപ്പിക്കുന്ന ‘നിന്ന് കുടിക്കൽ അനുവദനീയമാണ് ,ഇരുന്ന് കഴിക്കലാണ് ഏറ്റവും ശ്രേഷ്ഠം ‘ എന്നത് വലിയ അപകടമാണ്. കൂടാതെ ഇവർ പ്രചരിപ്പിക്കുന്ന ഇ-മെയിലിന്റെ സബ്ജക്റ്റ് കോളത്തിൽ വെറും ‘നിന്ന് കുടിക്കൽ അനുവദനീയമാണ് ‘  എന്നേ എഴുതിയിട്ടുള്ളൂ
കുടിക്കുന്നതിലെ സുന്നത്ത് എന്താണെന്ന് വ്യക്തമാക്കാതെ  ഇങ്ങനെ പറഞ്ഞാൽ വായനക്കാർക്ക് തെറ്റിദ്ധാരണയുണ്ടാക്കും.  പറയേണ്ടത് “ഇരുന്ന് കുടിക്കലാണ് ഇസ്‌ലാം സുന്നത്താക്കിയത് അവശ്യഘട്ടത്തിൽ നിന്നു കുടിക്കലും അനുവദനീയമാണ്”  എന്നായിരുന്നു.

ഇതുപോലെ പല വഞ്ചനകളും കളവുകളും വഹാബി പരിഭാഷയിൽ എമ്പാടുമുണ്ടാവാം. ഒരു കേവല വായനയിൽ ശ്രദ്ധയിൽ പെട്ടതാണ് ഇത്

ഇമാം നവവിയെ പറ്റി വഹാബി പരിഭാഷയിൽ വളരെ പുകഴ്ത്തിപറഞ്ഞിട്ടുണ്ട് അത് വായനക്കാരെ കയ്യിലെടുക്കാനുള്ള ഒരു തന്ത്രമാണ് .അതിനു ശേഷം തങ്ങളുടെ വഹാബി മതത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഒരു ഹീന ശ്രമമാണ് ഇവർ നടത്തുന്നത് (വിശദമായി അടുത്ത ബുള്ളറ്റിനിൽ ഇൻശാ‍ അല്ലാഹ്)

ഇനി മറ്റൊരു വഞ്ചന കാണൂ..

റിയാദുസ്സാലിഹീനീലെ ഒരു അദ്ധ്യാ‍യമാണ്.

باب استحباب المصافحة عند اللقاء وبشاشة الوجه وتقبيل يد الرجل الصالح وتقبيل ولده شفقة ومعانقة القادم من سفر وكراهية الإنحناء.

“ കണ്ട് മുട്ടുമ്പോൾ ഹസ്തദാനം ചെയ്യലും മുഖപ്രസന്നത കാണിക്കലും സജ്ജനങ്ങളിൽ പെട്ടവരാണെങ്കിൽ കൈ മുത്തലും സജ്ജനങ്ങളുടെ കുട്ടികളെ സ്നേഹത്തോടെ ചുംബിക്കലും യാത്ര കഴിഞ്ഞെത്തുന്നവരെ ആലിംഗനം ചെയ്യലും സുന്നത്താണെന്നും ,കുനിയൽ കറാഹത്താണെന്നും വിശദീകരിക്കുന്ന അദ്ധ്യായം“


ഇതിനു വഹാബി പരിഭാഷയിൽ കൊടുത്തിരിക്കുന്ന പരിഭാഷയും വഞ്ചനയും അടുത്ത പോസ്റ്റിൽ (Bulletin425-B-Part-2)  വിവരിക്കാം ഇൻശാ അല്ലാഹ്.‌

വഹാബി | മൌദൂദി | തബ്‌ലീഗ് തുടങ്ങി എല്ലാ വിധ ബിദ്‌അത്തുകാ‍രുടെ കുതന്ത്രങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ആമീൻ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


1 comment:

  1. റിയാളുസ്വാലിഹീൻ സംഗ്രഹ പരിഭാഷ” എന്ന പേരിൽ മുജാഹിദുകൾ അഥവാ വഹാബികൾ ഒരു പരിഭാഷ ഇറക്കിയിട്ടുണ്ട്. ഇന്റർനെറ്റിലൂടെ അവരത് പ്രചരിപ്പിച്ച് കൊണ്ടിരിക്കയും ചെയ്യുന്നു. ആ പരിഭാഷയിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ ഞെട്ടിക്കുന്ന പല വഞ്ചനകളും കളവുകളുമാണ് വഹാബികൾ നടത്തിയിരിക്കുന്നത് എന്ന് കണ്ടു. അത് മാന്യ വായനക്കാരെ ഉണർത്തുകയണ് ഇവിടെ ഒന്ന് രണ്ട് ഉദാഹരണത്തിലൂടെ.

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails