നിരവധി
ആയത്തുകളിലും ഹദീസുകളിലും മറ്റും ശ്രേഷ്ഠത വിവരിക്കപ്പെട്ട ഒരു മഹൽ കർമ്മമാണ് നിശാ
നിസ്കാരം . പകൽ തിരക്കിന്റെയും ബഹളത്തിന്റെയും അധ്വാനത്തിന്റെയും സമയമാണ്.
രാത്രിയുടെ നിശബ്ദതയും ശാന്തതയും ആരാധനാവേളകളിൽ ആത്മാവിനു കൂടുതൽ ഏകാഗ്രതയും
മനസ്സിനു കൂടുതൽ സാന്നിധ്യവും നൽകുന്നു. രാത്രിയുടെ നിശബ്ദതയിൽ ജനങ്ങളെല്ലാം
ഉറങ്ങിക്കിടക്കുന്നത് കൊണ്ട് പൂർണ്ണമായ
നിഷ്കളങ്കത കൈവരുന്നു. ബാഹ്യപ്രകടനത്തിന്റെയും ലോകമാന്യത്തിന്റെയും സാധ്യത
വളരെ കുറയുന്നു. ഇക്കാരണങ്ങളെല്ലാം രാത്രി നിസ്കാരത്തിന്റെ പ്രാധാന്യം
വർദ്ധിപ്പിക്കുന്നു.
പ്രവാചകന്മാരുടെയും
സച്ചരിതരായ സത്യവിശ്വാസികളുടെയും ജീവിതചര്യയിലെ പ്രധാന ശീലമായിരുന്നു ഈ നിശാ
നിസ്കാരം.
രാത്രിയിൽ
ഇശാഅ് നിസ്കരിച്ചതിനു ശേഷം അല്പം ഉറങ്ങിയതിന് ശേഷം നിർവ്വഹിക്കുന്ന
നിസ്കാരമാണിത്. ചുരുങ്ങിയത് രണ്ട് റകഅത്താണ്. കൂടിയാൽ റക്അത്തുകൾക്ക്
പരിധിയില്ല. എത്രയധികവും നിസ്കരിക്കാം. എങ്കിലും ഖിറാഅത്തും മറ്റും
ദീർഘിപ്പിച്ചുകൊണ്ട് കുറച്ച് റക്അത്തുകൾ നിസ്കരിക്കുന്നതാണ് റക്അത്തുകൾ
വർധിപ്പിക്കുന്നതിനേക്കാൾ ഉത്തമം. രാവിന്റെ അവസാന പകുതിയിലാണുത്തമം. ഏറ്റവും
നല്ലത് അത്താഴ സമയത്തും.
“തഹജ്ജുദ്
സുന്നത്ത് നിസ്കാരം രണ്ട് റക്അത്ത് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു’
എന്നാണ് നിയ്യത്ത്. സാധിക്കുന്നവർ നിർത്തത്തിൽ ധാരാളമാഇ ഖുർആൻ ഓതുക. ചെറിയ
സൂറത്തുകൾ മാത്രം അറിയുന്നവർ അവ ആവർത്തിച്ചോതിയാലും മതി
വെള്ളിയാഴ്ച
രാവു മാത്രം നിസ്കരിക്കുന്നത് കറാഹത്താണ്. പതിവാക്കിയ തഹജ്ജുദ് നിർബന്ധ
സാഹചര്യത്തിലല്ലാതെ ഉപേക്ഷിക്കുന്നതും കറാഹത്ത് തന്നെ. പക്ഷെ ഫേസ് ബുക്കിന്റെയും ടി.വിയുടെയും മുന്നിൽ
നിശാ സമയങ്ങളെ കൊന്നു കളയുന്ന ഇക്കാലത്ത് ഈ സുന്നത്തിനെ പതിവാക്കുന്നവർ വളരെ
വിരളമാണ്. അല്ലാഹു നമുക്കെല്ലാവർക്ക്ം ഇത് പതിവാക്കാൻ ഭാഗ്യം നൽകട്ടെ
آمين يا رب العالمين
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.