Wednesday, May 29, 2013

426-അത്യധികം പൊറുക്കുന്നവനും അതീവ ദയാലുവുമായ അല്ലാഹു

بسم الله الرحمن الرحيم

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഈ ആയത്തൊന്നു വായിച്ച് നോക്കൂ.
ഓ പ്രവാചകരേ, ഞാൻ അത്യധികം പൊറുക്കുന്നവനും അതീവ ദയാലുവുമാണെന്നും എന്റെ ശിക്ഷ വേദനാജനകമാണെന്നും എന്റെ ദാസന്മാരെ അങ്ങ് അറിയിക്കുക”( ഖുർ‌ആൻ , സൂറത്ത് ഹിജ്‌ർ 49,50)

നാം എപ്പോഴും അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള പ്രതീക്ഷയും അവന്റെ ശിക്ഷയിലുള്ള ഭയപ്പാടും ഒരേപോലെ വെച്ച് പുലർത്തണം. തെറ്റുകളുടെ കാഠിന്യവും ബാഹുല്യവും കാരണമായി അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ചുള്ള ഭയം മനുഷ്യനെ നിരാശനാക്കാൻ പാടില്ല.  എന്നത് പോലെ തന്നെ, അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള അമിത പ്രതീക്ഷ കൃത്യവിലോപത്തിനും നിയമലംഘനത്തിനും  കാരണമായിക്കൂടാ. മറിച്ച് തന്റെ സ്രഷ്ടാവായ അല്ലാഹുവിനെ അനുസരിച്ച് ജീവിക്കാൻ ബദ്ധശ്രദ്ധകാണിക്കണം. മനുഷ്യസഹജമായി വല്ല തെറ്റുകളും വന്ന് പോയാൽ കുറ്റബോധത്തോടെ പശ്ചാത്തപിച്ചു മടങ്ങണം. ഇതാണ് ബുദ്ധി.  

തിരു നബി صلى الله عليه وسلم യുടെ  ഒരു ഹദീസ് കാണൂ..


عَنْ شَدَّادِ بْنِ أَوْسٍ رَضِيَ اللهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: اَلْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ الْمَوْتِ وَالْعَاجِزُ مَنِ اتَّبَعَ نَفْسَهُ هَوٰاهَا وَتَمَنَّى عَلَى الله. (رواه الإمام الترمذي رحمه الله رقم 2459)


ശദ്ദാദുബുനു ഔസ് رضي الله عنه വിൽ നിന്ന് റിപ്പൊർട്ട് ചെയ്യുന്നു: തിരു നബി صلى الله عليه وسلم പറഞ്ഞു ; “ സ്വശരീരത്തെ വിചാരണ ചെയ്തു കീഴടക്കുകയും മരണാനന്തര സൌഭാഗ്യത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തവനാണ് ബുദ്ധിശാ‍ലി. സ്വശരീരത്തെ അതിന്റെ ഇച്ഛക്കൊത്തു ചലിപ്പിക്കുകയും എന്നിട്ട് അല്ലാഹുവിന്റെ പേരിൽ വ്യാമോഹം വച്ചുപുലർത്തുകയും ചെയ്തവനാണ് ദുർബലൻ” (തുർമുദി 2742)

തന്റെയും ഈ അത്ഭുത പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും ഉടമസ്ഥനും ആരാണ് ? ഈ പ്രപഞ്ചത്തിൽ തനിക്കുള്ള സ്ഥാനം എന്താണ് ? എന്റെ ജീവിത ലക്ഷ്യമെന്താണ് ? മരണ ശേഷം വല്ല ജീവിതവുമുണ്ടോ ? ഉണ്ടെങ്കിൽ അതിനു വല്ല തയ്യാറെടുപ്പും ആവശ്യമുണ്ടോ ? തന്റെ കർമ്മങ്ങൾക്ക് വല്ല വിചാരണയും തദനുസാരം രക്ഷാ-ശിക്ഷയും ഉണ്ടോ ?  ഈ  ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താൻ സാധിക്കാത്തവർ എത്ര വലിയ ധിഷണാശാലിയാണെങ്കിലും ഫലത്തിൽ വങ്കനാണ്. !


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


425-A-രിയാളുസാലിഹീൻ പരിഭാഷ -വഹാബി വഞ്ചനകൾ-Part-01

بسم الله الرحمن الرحيم
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ലോക മുസ്‌ലിമീ‍ങ്ങൾ വളരെ ആദരപൂർവ്വം സ്മരിക്കുകയും പേരു കേൾക്കുമ്പോൾ  رضي الله عنه ചൊല്ലുകയും ചെയ്യുന്ന ഒരു വലിയ ഇമാമാണ് ഇമാം നവവി رحمه الله മഹാനവർകളുടേ ലോകപ്രസിദ്ധ ഗ്രന്ഥമാണ് റിയാദുസ്സാലിഹീൻ

ആ ഗ്രന്ഥത്തിന് റിയാളുസ്വാലിഹീൻ സംഗ്രഹ പരിഭാഷ എന്ന പേരിൽ  മുജാഹിദുകൾ അഥവാ വഹാബികൾ  ഒരു പരിഭാഷ ഇറക്കിയിട്ടുണ്ട്.  ഇന്റർനെറ്റിലൂടെ അവരത് പ്രചരിപ്പിച്ച് കൊണ്ടിരിക്കയും ചെയ്യുന്നു. ആ പരിഭാഷയിലൂടെ  ഒന്ന് കണ്ണോടിച്ചപ്പോൾ ഞെട്ടിക്കുന്ന പല വഞ്ചനകളും കളവുകളുമാണ് വഹാബികൾ നടത്തിയിരിക്കുന്നത് എന്ന് കണ്ടു. അത് മാന്യ വായനക്കാരെ ഉണർത്തുകയണ് ഇവിടെ ഒന്ന് രണ്ട് ഉദാഹരണത്തിലൂടെ.

നിന്ന് കൊണ്ട് കുടിക്കുന്നതിന്റെ വിധി

നിന്ന് കുടിക്കുന്നതിന്റെ കുറിച്ചുള്ള റിയാളുസ്സാലിഹീന്റെ ഹെഡിംഗ് ഇങ്ങിനെയാണ്

باب بيان جواز الشرب قائما وبيان أن الأكمل والأفضل الشرب قاعدا

അതിനു് ഇങ്ങിനെയാണ് വഹാബി പരിഭാഷ നൽകിയത്


111. നിന്നു കൊണ്ട് കുടിക്കൽ  അനുവദനീയമാണ്
ഇരുന്ന് കഴിക്കലാണ് ഏറ്റവും ശ്രേഷ്ഠം


ഇതിൽ നിന്ന് മനസ്സിലാവുക  “ തിന്നാൻ ഇരിക്കലാണ് നല്ലത് കുടിക്കൽ നിന്നുമാവാം” എന്നാണ്.

സത്യത്തിൽ ഉള്ളത് അങ്ങിനെയല്ലെന്ന് മാത്രമല്ല. കഴിക്കുക എന്നർഥം വരുന്ന ഒരു പദം തന്നെ ആ ഹെഡിംഗിൽ ഇല്ല.  ശരിയായ പരിഭാഷ ഇങ്ങനെയാണ് വേണ്ടത് .

നിന്ന് കുടിക്കൽ അനുവദനീയമാണെന്ന് വിശദീകരിക്കുകയും, എന്നാൽ ഇരുന്നു കുടിക്കലാണ് ശ്രേഷടവും പൂർണ്ണവുമായ രൂപവുമെന്ന് വിശദീകരിക്കുകയും ചെയ്യുന്ന അധ്യാ‍യം

ഈ ഹെഡിംഗിൽ നിന്നും വ്യക്തമാവുക, വേണ്ടി വന്നാൽ നിന്നു കുടിക്കൽ അനുവദനീയമാണെന്നും സുന്നത്ത് ഇരുന്ന് കുടിക്കലാണെന്നുമാണ്.

കൂടാതെ ഇമാം നവവി رحمه الله ഈ അദ്ധ്യായത്തിൽൽ എഴ് ഹദീസുകൾ കൊടുത്തിട്ടുണ്ട്. പരിഭാഷയിൽ വെറും മൂന്നെണ്ണമേ കൊടുത്തിട്ടുള്ളൂ..  വഹാബികൾ ഒഴിവാക്കിയ ഹദിസുകളിൽ ഒന്ന് താഴെ.


عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ "لَا يَشْرِبَنَّ أَحَدٌ مِنْكُمْ قَائِمًا ، فَمَنْ نَسِيَ فَلْيَسْتَقِيئْ" (رواه مسلم)


അബൂ ഹുറൈറ  رضي الله عنه നിന്നും നിവേദനം : തിരു നബി صلى الله عليه وسلم  പറഞ്ഞു. നിങ്ങളിൽ ആരും തന്നെ നിന്ന് കുടിക്കരുത്. ആരെങ്കിലും മറന്ന് കുടിച്ചെങ്കിലോ ? അവനത് ഛർദ്ദിച്ച് കൊള്ളട്ടെ..“ (മുസ്‌ലിം )

ഈ ഹദീസിലും അതുപോലെ അവർ പരിഭാഷപ്പെടുത്തിയ  ഹദീസിൽ തന്നെയും ഇമാം നവവി കൊടുത്ത ഹെഡിംഗിലുമെല്ലാം ഇരുന്ന് കുടിക്കലാണ് സുന്നത്തെന്നും കൂടുതൽ പുണ്യമെന്നും വ്യക്തമായി പറയുകയും നിന്ന് കുടികുന്നത് തിരു നബി صلى الله عليه وسلم ക്ക് ഇഷ്ടമില്ലെന്നും വ്യക്തമാണ്. അത് കൊണ്ടാണ് നിന്ന് കുടിച്ച വെള്ളം ഛർദ്ദിച്ച് കളയണമെന്ന് വരേക്കും പറഞ്ഞത്. എന്നാൽ നിന്ന് കുടിക്കൽ ഹറാമില്ല എന്ന് വ്യക്തമാക്കാനാണ് നിന്ന് കുടിക്കൽ ജാ‌ഇസാ‍ണ് (അനുവദനീയമാണ്) എന്ന് ഹെഡിംഗിൽ കൊടുക്കാനും അങ്ങിനെ ചില ഘട്ടങ്ങളിൽ തിരു നബി صلى الله عليه وسلم ചെയ്തതായി വന്ന ഹദീസുകൾ കൊടുക്കാനും കാരണം


വിഷയത്തിന്റെ ചുരുക്കം (ഫത്‌ഹുൽ ബാരിയിലും ഇ‌ആനത്തിലുമൊക്കെ പറഞ്ഞതനുസരിച്ച് )  ഇരുന്ന് കുടിക്കുകയും തിന്നുകയും ചെയ്യലാണ് സുന്നത്തും അതിന്റെ ശ്രേഷ്ടമായ  രൂപവും ,ഇനി ഒരാൾ നിന്ന് കുടിച്ചാൽ അത് ഹറാം എന്ന് വിധിയെഴുതാനാവില്ല മറിച്ച് അനുവദനീയം എന്ന ഗണത്തിൽ പെടുത്താം എന്നുമാണ്.

വഹാബികൾ പ്രചരിപ്പിക്കുന്ന ‘നിന്ന് കുടിക്കൽ അനുവദനീയമാണ് ,ഇരുന്ന് കഴിക്കലാണ് ഏറ്റവും ശ്രേഷ്ഠം ‘ എന്നത് വലിയ അപകടമാണ്. കൂടാതെ ഇവർ പ്രചരിപ്പിക്കുന്ന ഇ-മെയിലിന്റെ സബ്ജക്റ്റ് കോളത്തിൽ വെറും ‘നിന്ന് കുടിക്കൽ അനുവദനീയമാണ് ‘  എന്നേ എഴുതിയിട്ടുള്ളൂ
കുടിക്കുന്നതിലെ സുന്നത്ത് എന്താണെന്ന് വ്യക്തമാക്കാതെ  ഇങ്ങനെ പറഞ്ഞാൽ വായനക്കാർക്ക് തെറ്റിദ്ധാരണയുണ്ടാക്കും.  പറയേണ്ടത് “ഇരുന്ന് കുടിക്കലാണ് ഇസ്‌ലാം സുന്നത്താക്കിയത് അവശ്യഘട്ടത്തിൽ നിന്നു കുടിക്കലും അനുവദനീയമാണ്”  എന്നായിരുന്നു.

ഇതുപോലെ പല വഞ്ചനകളും കളവുകളും വഹാബി പരിഭാഷയിൽ എമ്പാടുമുണ്ടാവാം. ഒരു കേവല വായനയിൽ ശ്രദ്ധയിൽ പെട്ടതാണ് ഇത്

ഇമാം നവവിയെ പറ്റി വഹാബി പരിഭാഷയിൽ വളരെ പുകഴ്ത്തിപറഞ്ഞിട്ടുണ്ട് അത് വായനക്കാരെ കയ്യിലെടുക്കാനുള്ള ഒരു തന്ത്രമാണ് .അതിനു ശേഷം തങ്ങളുടെ വഹാബി മതത്തിന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഒരു ഹീന ശ്രമമാണ് ഇവർ നടത്തുന്നത് (വിശദമായി അടുത്ത ബുള്ളറ്റിനിൽ ഇൻശാ‍ അല്ലാഹ്)

ഇനി മറ്റൊരു വഞ്ചന കാണൂ..

റിയാദുസ്സാലിഹീനീലെ ഒരു അദ്ധ്യാ‍യമാണ്.

باب استحباب المصافحة عند اللقاء وبشاشة الوجه وتقبيل يد الرجل الصالح وتقبيل ولده شفقة ومعانقة القادم من سفر وكراهية الإنحناء.

“ കണ്ട് മുട്ടുമ്പോൾ ഹസ്തദാനം ചെയ്യലും മുഖപ്രസന്നത കാണിക്കലും സജ്ജനങ്ങളിൽ പെട്ടവരാണെങ്കിൽ കൈ മുത്തലും സജ്ജനങ്ങളുടെ കുട്ടികളെ സ്നേഹത്തോടെ ചുംബിക്കലും യാത്ര കഴിഞ്ഞെത്തുന്നവരെ ആലിംഗനം ചെയ്യലും സുന്നത്താണെന്നും ,കുനിയൽ കറാഹത്താണെന്നും വിശദീകരിക്കുന്ന അദ്ധ്യായം“


ഇതിനു വഹാബി പരിഭാഷയിൽ കൊടുത്തിരിക്കുന്ന പരിഭാഷയും വഞ്ചനയും അടുത്ത പോസ്റ്റിൽ (Bulletin425-B-Part-2)  വിവരിക്കാം ഇൻശാ അല്ലാഹ്.‌

വഹാബി | മൌദൂദി | തബ്‌ലീഗ് തുടങ്ങി എല്ലാ വിധ ബിദ്‌അത്തുകാ‍രുടെ കുതന്ത്രങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ ആമീൻ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Sunday, May 26, 2013

424-മയ്യിത്ത് നിസ്കാരം പൂർണ്ണരൂപംبِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينശർഥുകൾ

1)    നിസ്കരിക്കുന്നവൻ ചെറിയ അശുദ്ധിയിൽ നിന്നു വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയായിരിക്കുക
2)    നജസിൽ നിന്ന് ശുദ്ധിയായിരിക്കുക
3)    ഔറത്ത് മറക്കുക
4)    ഖിബ്‌ലക്ക് മുന്നിടുക
5)    മയ്യിത്തിനെ കുളിപ്പിച്ചതിനു ശേഷമായിരിക്കുക. കുളിപ്പിക്കാൻ പറ്റാത്ത വിധ വികൃതമാവുകയും കുളിപ്പിക്കലും തയമ്മും ചെയ്യലും പ്രയാസമാവുകയും ചെയ്താൽ നിസ്കരിക്കാൻ പാടില്ല.
6)    മുമ്പിലുള്ള മയ്യിത്തിനു മേൽ നിസ്കരിക്കുമ്പോൾ മയ്യിത്തിന്റെ പിന്നിൽ നിൽക്കുക

ഫർളുകൾ

1)    നിയ്യത്ത് ( മയ്യിത്ത് മുമ്പിലുണ്ടെങ്കിൽ ഈ മയ്യിത്തിനെയും മറഞ്ഞ മയ്യിത്താണെങ്കിൽ നിശ്ചിത മയ്യിത്തിനെയും വ്യക്തമാക്കുക)
2)    നിൽക്കാൻ കഴിവുള്ളവർ നിൽക്കൽ
3)    നാല് തക്ബീർ ചൊല്ലൽ
4)    ആദ്യത്തെ തക്ബീറിനു ശേഷം ഫാതിഹ ഓതൽ
5)    രണ്ടാം തക്ബീറിനു ശേഷം നബി  യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ
6)    മൂന്നാം തക്ബീറിനു ശേഷം മയ്യിത്തിനു വേണ്ടി പ്രാർത്ഥിക്കൽ
7)    നാലാം തക്ബീറിനു ശേഷം സലാം വീട്ടൽ

സുന്നത്തുകൾ


പ്രാരംഭ പ്രാർത്ഥന (വജ്ജഹതു )ഒഴിവാക്കുക ,പതുക്കെ ഓതുക, ഇമാം തക്ബീറും സലാമും ഉറക്കെ പറയുക, സ്വലാത്ത് ഇബ്‌റാഹിമീയ്യ ഓതുക, സ്വലാത്തിൽ സലാമും അതിന്റെ മുമ്പിൽ ഹംദും അവസാനം മുഅ്മിനീങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥനയും കൊണ്ട് വരിക., നാലാം തക്ബീറിനു ശേഷം  ‘അല്ലാഹുമ്മ ലാ തഹ്‌രിംനാ അജ്‌റഹു.. “ എന്ന പ്രാർഥന കൊണ്ടു വരിക, രണ്ട് സലാമും വീട്ടുക, നിസ്കാരം പള്ളിയിൽ വെച്ചായിരിക്കൽ, ജമാ‌അത്തായി നിർവഹിക്കൽ, ഇമാമും ഒറ്റക്ക് നിസ്കരിക്കുന്നവനും പുരുഷന്റെ തലയുടെ അടുത്ത് നിൽക്കലും സ്ത്രീയുടെ അരക്കെട്ടിന്റെ അടുത്ത് നിൽക്കലും

നിർവ്വഹിക്കേണ്ട രൂപം :

“ഈ മയ്യിത്തിന്റെ മേലുള്ള ഫർളിനെ ഞാൻ അല്ലാഹുവിനു വേണ്ടി ഇമാമോടു കൂടെ നിസ്കരിക്കുന്നു.”  (മറഞ്ഞ മയ്യിത്താണെങ്കിൽ “ ഈപറയപ്പെട്ട മയ്യിത്തുകളുടെ മേലുള്ള ഫർളിനെ ഞാൻ അല്ലാഹുവിനു വേണ്ടി ഇമാമിനോട് കൂടെ നിസ്കരിക്കുന്നു’  .. എന്റെ മുമ്പിലുള്ള മയ്യിത്തിന്റെ മേൽ ,  എന്നോ  ഇമാം നിസ്കരിക്കുന്ന മയ്യിത്തിന്റെ മേൽ .. എന്നോ കരുതിയാലും മതി )  തക്ബീർ ചൊല്ലി കൈ കെട്ടി , അ‌ഊദും  ബിസ്മിയും ചൊല്ലി ഫാതിഹ ഓതുക. ശേഷം രണ്ടാമത്തെ തക്ബീർ ചൊല്ലി താഴെയുള്ളതു പോലെ ഹംദും സ്വലാത്തും സലാമും മുഅ്മിനീങ്ങൾക്ക് വേണ്ടിയുള്ള ദുആയും നിർവ്വഹിക്കുകاَلْحَمْدُ ِللهِ رَبِّ الْعَالَمِينَ ، اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرٰاهِيمَ وَعَلَى آلِ إِبْرٰاهِيمَ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرٰاهِيمَ وَعَلَى آلِ إِبْرٰاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَّجِيدٌ◦ اَللَّهُمَّ اغْفِرْ لِلْمُؤْمِنينَ وَالْمُؤْمِنَاتِ◦
ഈ സ്വലാത്തിന്റെ ആദ്യത്തിലുള്ള “ ഹംദും”,  ‘വസല്ലിം’ എന്ന സലാമും അവസാനത്തേതിലെ മുഅ്മിനീങ്ങൾക്ക് വേണ്ടിയുള്ള ദുആയും പ്രത്യേകം സുന്നത്തും, അടുത്ത തക്ബീറിനു ശേഷം മയ്യിത്തിനു വേണ്ടിയുള്ള ദുആ സ്വീകരിക്കാൻ അനിവാര്യവുമാണ്. പലരും അത് നിർവ്വഹിക്കാറെല്ലെന്നത് കൊണ്ടാണ് അവ പ്രത്യേകം ഉൾപ്പെടുത്തിയത്. 

ശേഷം മൂന്നാമത്തെ തക്ബീർ ചൊല്ലുക ; അതിൽ മയ്യിത്തിനു വേണ്ടി ഇങ്ങിനെ ദുആ ചെയ്യുക


اَللَّهُمّ اغْفِرْ لَهُ وَارْحَمْهُ وَاعْفُ عَنْهُ وَعٰافِهِ وَأَكْرِمْ نُزُلَهُ وَوَسِّعْ مَدْخَلَهُ وَاغْسِلْهُ بِالْمٰاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايا كَمٰا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ وَأَبْدِلْهُ دٰاراً خَيْراً مِنْ دٰارِهِ وَأَهْلاً خَيْراً مِنْ أَهْلِهِ وَزَوْجاً خَيْراً مِنْ زَوْجِهِ وَجِيرٰاناً خَيْراً مِنْ جِيرٰانِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذٰابِ الْقَبْرِ وَفِتْنَتِهِ وَمِنْ عَذٰابِ النَّارْ◦

മയ്യിത്ത് സ്ത്രീയാണെങ്കിൽ ‘ഹു’ എന്നതും ‘ഹി’ എന്നതും ‘ ഹാ’ എന്നാക്കുക   .ഉദാ:     اَللَّهُمّ اغْفِرْ لَهَا  ഒന്നിൽ കൂടുതൽ മയ്യിത്തുകളുണ്ടെങ്കിൽ ‘ ഹും ‘ എന്നാക്കുക.  ഉദാ:  اَللَّهُمّ اغْفِرْ لَهُمْ

ഇത് മുഴുവൻ മന:പ്പാഠമില്ലാത്തവർ    اَللَّهُمّ اغْفِرْ لَهُ وَارْحَمْهُ എന്ന് ആവർത്തിച്ച് ചൊല്ലിയാൽ മതി.  മയ്യിത്ത് ചെറിയ കുട്ടിയാണെങ്കിൽ മുകളിൽ കൊടുത്ത ദുആക്ക് പുറമെ ഇതും കൂടി ഉൾപ്പെടുത്തുക.
اَللَّهُمَّ اجْعَلْهُ فَرَطًا لِأَبَوَيْهِ وَسَلَفًا وَذُخْرًا وَعِظَةً وَاعْتِبَارًا وَشَفِيعًا ، وَثَقِّلْ بِهِ مَوٰازِينَهُمَا وَأَفْرِغِ الصَّبْرَ عَلَى قُلُوبِهِمَا وَلَا تَفْتِنْهُمَا بَعْدَهُ وَلَا تَحْرِمْهُمَا أَجْرَهُ◦


ശേഷം നാലാമത്തെ തക്ബീർ ചൊല്ലുക ; അതിൽ നമുക്കും മയ്യിത്തിനും വേണ്ടി ഇങ്ങന ദുആ ചെയ്യുകاَللَّهُمَّ لَا تَحْرِمْنَا أَجْرَهُ وَلَا تَفْتِنَّا بَعْدَهُ وَاغْفِرْ لَنٰا وَلَهُ ، رَبَّنٰا آتِنٰا فِي الدُّنْيٰا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنٰا عَذٰابَ النَّارْ◦
ശേഷം സലാം വീട്ടുക


മയ്യിത്ത് നിസ്കാരത്തിൽ പിന്തി തുടർന്നാൽ ;

മയ്യിത്ത് നിസ്കാരത്തിൽ പിന്തിതുടർന്നവൻ തന്റെ ക്രമമനുസരിച്ച് ദിക്‌ർ ചൊല്ലണം. ഇമാം അടുത്ത തക്ബീറിലേക്ക് പ്രവേശിച്ചാൽ അവനും അടുത്ത തക്ബീറിലേക്ക് പോവണം. ഫാതിഹ പൂർത്തീകരിക്കേണ്ടതില്ല.  ഇമാം സലാം വീട്ടിയാൽ ബാക്കിയുള്ള തക്ബീറുകൾ  ദിക്‌റ് സഹിതം ചെയ്ത് നിസ്കാ‍രത്തെ പൂർത്തിയാക്കണം.

മയ്യിത്ത് നിസ്കാരത്തിനു ഇമാ‍മാവാൻ കൂടുതൽ ബന്ധപ്പെട്ടവർ :

യഥാക്രമം മയ്യിത്തിന്റെ പിതാവ്, പിതാമഹൻ, മകൻ, മകന്റെ മകൻ, സഹോദരൻ, സഹോദരന്റെ മകൻ, പിതൃവ്യൻ, പിതൃവ്യന്റെ മകൻ എന്നിവരാണവർ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينSaturday, May 25, 2013

423-തഹജ്ജുദ് നിസ്കാരം-ഭാഗം-03


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
 الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينനിരവധി ആയത്തുകളിലും ഹദീസുകളിലും മറ്റും ശ്രേഷ്ഠത വിവരിക്കപ്പെട്ട ഒരു മഹൽ കർമ്മമാണ് നിശാ നിസ്കാരം . പകൽ തിരക്കിന്റെയും ബഹളത്തിന്റെയും അധ്വാനത്തിന്റെയും സമയമാണ്. രാത്രിയുടെ നിശബ്ദതയും ശാന്തതയും ആരാ‍ധനാവേളകളിൽ ആത്മാവിനു കൂടുതൽ ഏകാഗ്രതയും മനസ്സിനു കൂടുതൽ സാന്നിധ്യവും നൽകുന്നു. രാത്രിയുടെ നിശബ്ദതയിൽ ജനങ്ങളെല്ലാം ഉറങ്ങിക്കിടക്കുന്നത് കൊണ്ട് പൂർണ്ണമായ  നിഷ്കളങ്കത കൈവരുന്നു. ബാഹ്യപ്രകടനത്തിന്റെയും ലോകമാന്യത്തിന്റെയും സാധ്യത വളരെ കുറയുന്നു. ഇക്കാരണങ്ങളെല്ലാം രാത്രി നിസ്കാരത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

പ്രവാചകന്മാരുടെയും സച്ചരിതരായ സത്യവിശ്വാസികളുടെയും ജീവിതചര്യയിലെ പ്രധാന ശീലമായിരുന്നു ഈ നിശാ നിസ്കാരം.

രാത്രിയിൽ ഇശാ‌അ് നിസ്കരിച്ചതിനു ശേഷം അല്പം ഉറങ്ങിയതിന് ശേഷം നിർവ്വഹിക്കുന്ന നിസ്കാരമാണിത്. ചുരുങ്ങിയത് രണ്ട് റക‌അത്താണ്. കൂടിയാൽ റക്‌അത്തുകൾക്ക് പരിധിയില്ല. എത്രയധികവും നിസ്കരിക്കാം. എങ്കിലും ഖിറാ‌അത്തും മറ്റും ദീർഘിപ്പിച്ചുകൊണ്ട് കുറച്ച് റക്‌അത്തുകൾ നിസ്കരിക്കുന്നതാണ് റക്‌അത്തുകൾ വർധിപ്പിക്കുന്നതിനേക്കാൾ ഉത്തമം. രാവിന്റെ അവസാന പകുതിയിലാണുത്തമം. ഏറ്റവും നല്ലത് അത്താഴ സമയത്തും.

“തഹജ്ജുദ് സുന്നത്ത് നിസ്കാരം രണ്ട് റക്‌അത്ത് അല്ലാഹുവിനു വേണ്ടി ഞാൻ നിസ്കരിക്കുന്നു’ എന്നാണ് നിയ്യത്ത്. സാധിക്കുന്നവർ നിർത്തത്തിൽ ധാരാളമാഇ ഖുർ‌ആൻ ഓതുക. ചെറിയ സൂറത്തുകൾ മാത്രം അറിയുന്നവർ അവ ആവർത്തിച്ചോതിയാലും മതി

വെള്ളിയാഴ്ച രാവു മാത്രം നിസ്കരിക്കുന്നത് കറാഹത്താണ്. പതിവാക്കിയ തഹജ്ജുദ് നിർബന്ധ സാഹചര്യത്തിലല്ലാതെ ഉപേക്ഷിക്കുന്നതും കറാഹത്ത് തന്നെ.  പക്ഷെ ഫേസ് ബുക്കിന്റെയും ടി.വിയുടെയും മുന്നിൽ നിശാ സമയങ്ങളെ കൊന്നു കളയുന്ന ഇക്കാലത്ത് ഈ സുന്നത്തിനെ പതിവാക്കുന്നവർ വളരെ വിരളമാണ്. അല്ലാഹു നമുക്കെല്ലാവർക്ക്ം ഇത് പതിവാക്കാൻ  ഭാഗ്യം നൽകട്ടെ

آمين يا رب العالمين

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Friday, May 24, 2013

422-തഹജ്ജുദ് നിസ്കാരം-ഭാഗം-02الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينതിരു നബി صلى الله عليه وسلم യുടെ ചില വചനങ്ങൾ കാണൂ 

عَنْ أَبِي أُمَامَةَ الْبَاهِلِيِّ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: "عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَهُوَ قُرْبَةٌ لَّكُمْ إِلَى رَبِّكُمْ وَمَكْفَرَةٌ لِلسَّيِّئَاتِ وَمَنْهَاةٌ عَنِ الْإِثْمِ". (رواه الحاكم رحمه الله )


അബൂ ഉമാമത്തുൽ ബാഹിലീ رضي الله عنه പറയുന്ന്; തിരു നബി صلى الله عليه وسلم അരുളിയതായി : നിങ്ങൾ തഹജ്ജുദ് നിസ്കാരം നിർവ്വഹിക്കുക  അത് നിങ്ങൾക്കു മുമ്പുള്ള സ്വാലിഹീങ്ങളുടെ സമ്പ്രദായവും നിങ്ങളുടെ രക്ഷിതാവിലേക്ക് അടുപ്പിക്കുന്ന കാര്യവുമാണ്. പാപ മോചനത്തിനുള്ള നിമിത്തവും കുറ്റ കൃത്യങ്ങളിൽ നിന്നു തടയുന്ന കവചവുമാണത്: (ഹാകിം )മറ്റൊരു ഹദീസ് :

عَنْ عَلِيٍّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ فِي الْجَنّةِ لَغُرَفاً يُرَى بُطُونُهَا مِنْ ظُهُورِهَا وَظُهُورُهَا مِنْ بُطُونِهَا فَقَالَ أَعْرَابِيٌّ: يَا رَسُولَ الله لِمَنْ هِيَ ؟ قَالَ: لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَصَلَّى ِللهِ بِاللَّيْلِ وَالنَّاسُ نِيَامٌ. (رواه الإمام أحمد رحمه الله).

അലി رضي الله عنه ൽ നിന്ന് നിവേദനം, തിരു നബി صلى الله عليه وسلم അരുളി : “ നിശ്ചയം സ്വർഗത്തിൽ ചില റൂമുകളുണ്ട്, അതിന്റെ ഉൾഭാഗത്തു നിന്ന് പുറം ഭാഗവും പുറം ഭാഗത്ത് നിന്ന് ഉൾഭാ‍ഗവും കാണാം” ഇത് കേട്ട് രു ബദു ചോദിച്ചു അല്ലാഹുവിന്റെ പ്രവാചകരേ , ആർക്കുള്ളതാ‍ണത് ? അവിടന്ന് പറഞ്ഞു. “ നല്ലത് പറയുകയും അന്നദാനം നൽകുകയും ജനങ്ങളുറാങ്ങുമ്പോൾ  പടച്ചവനായ അല്ലഹുവിനു വേണ്ടി നിസ്കരിക്കുകയും ചെയ്തവർക്കാണത് (അഹ്‌മദ്)

മഹാനായ ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് رحمه الله  തന്റെ ‘അന്നസ്വാഇഹുദ്ദീനിയ്യ’ എന്ന കിതാബിൽ പറയുന്നത് കാണുക ; നിശാ നിസ്കാരം തുടക്കത്തിൽ ശരീരത്തിനു വളരെ ഭാരമുള്ളതായിത്തോന്നും. വിശിഷ്യാ ഉറങ്ങി എഴുന്നേറ്റതിനു ശേഷമുള്ള നിസ്കാരം. പതിവും സഹനവും കഠിനാധ്വാനവും കൊണ്ടു മാത്രമേ അത് ലഘുവായി തീരുകയുള്ളൂ.  പിന്നീട് അല്ലാഹുവിലുള്ള സ്മരണ, അവനുമായുള്ള അഭിമുഖം, ഏകാന്തത എന്നിവ മൂലമുണ്ടാകുന്ന ആനന്ദ , മാധുര്യാസ്വാദനങ്ങളുടെ കവാടം തുറക്കപ്പെടും. അപ്പോൾ തഹജ്ജുദ്  നിസ്കരിക്കാൻ വിഷമമോ ആലസ്യമോ ഉണ്ടാവുകയില്ലെന്ന് മാത്രമല്ല എത്ര നിസ്കരിച്ചാലും മതിവരില്ല. 

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Thursday, May 23, 2013

421-തഹജ്ജുദ് നിസ്കാരം-ഭാഗം-01الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


മഹാനായ ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം  رحمه الله തന്റെ അദ്‌കിയയയിൽ പറയുന്നത് കാണുകفَلَرَكْعَتَانِ مِــنَ الصَّـلَاةِ بِلَيْلَةِ فَاسْتَـكْثِرَنَّ  مِـنَ  الْكُنُوزِ  لِفَاقَةٍ


كَنْزٌ بِدَارِ الْخُلْـدِ أَدْوَمَ أَنْبَـلاَ تَأْتِي عَلَيْكَ وَلَا نَسِـيبَ وَلاَ  وَلاَ


രാത്രി നിസ്കരിക്കുന്ന രണ്ട് റക്‌അത്ത് നിസ്കാരം ശാശ്വത  വീട്ടിലേക്കു തയ്യാർ ചെയ്യുന്ന അനശ്വരവും അത്യുത്കൃഷ്ടവുമായ ഒരു നിധിയാകുന്നു. അത് കൊണ്ട് ഒരു സഹായിയും ഒരു ബന്ധവും സഹായിക്കാനില്ലാതെ , നിനക്ക് വരാൻ പോകുന്ന ആ ദാരിദ്ര്യ ദിവസത്തിനു വേണ്ടി ഈ നിധികൾ നീ വർദ്ധിപ്പിച്ചു കൊള്ളുക

വളരെ പുണ്യമുള്ള ഒരു സുന്നത്ത് നിസ്കാരമാണ് തഹജ്ജുദ് . വിശുദ്ധ ഖുർ‌ആനിലും തിരു സുന്നത്തിലും വല്ലാതെ പ്രോത്സാഹനം നൽകിയ ഒരു നിസ്കാരമാണിത്. അല്ലാഹു പറയുന്നു.ആശങ്കയോടെയും പ്രത്യാശയോടെയും തങ്ങളുടെ രക്ഷിതാവിനോട് പ്രാർഥിക്കുവാനായി നിദ്രാശയ്യയിൽ നിന്ന് അവരുടെ പാർശങ്ങൾ അടർന്നു പോരുന്നു. നാം നൽകിയതിൽ നിന്ന് അവർ ചെലവഴിക്കുകയും ചെയ്യുന്നു. അവരുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലമായി അവർക്ക് വേണ്ടി രഹസ്യമായി സൂക്ഷിക്കപ്പെട്ട , കൺകുളിർപ്പിക്കുന്ന പ്രതിഫലങ്ങൾ ഒരാളും അറിയില്ല. “ (വിശുദ്ധ ഖുർ‌ആൻ സൂറത്ത് സജദ : 16,17)


തഖ്‌വയിലധിഷ്ഠിതമായി ജീവിച്ചവർ അന്ന് ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും. അവരുടെ രക്ഷിതാവ് നൽകുന്ന പ്രതിഫലങ്ങൾ സ്വീകരിച്ചു കൊണ്ട്. അവരീ ദിവസത്തിന് മുമ്പ് സുകൃതരായിരുന്നു. രാത്രിയിൽ  നിന്ന് അല്പസമയം മാത്രമേ അവർ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. രാത്രിയുടെ അന്ത്യ വേളയിൽ അവർ പാപമോചനം തേടുന്നവരായിരുന്നു.” ((((( ഖുർ‌ആൻ സൂറത്ത് അൽ ദാ‍രിയാത്ത് 15-18)

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Wednesday, May 22, 2013

420-സ്വദേശി വത്കരണവും പ്രവാസികളുംالحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ഗൾഫിലെ തൊഴിൽ പ്രശ്നങ്ങൾ

സാംസ്കാരികമായും മതപരമായും സാമ്പത്തികമായും ഒരുപാട് നന്മകളും ഒട്ടനേകം അറിവുകളും  സമ്മാനിച്ചതായിരുന്നു പ്രവാസ ജീവിതം. കുടുംബത്തിന്റെയും നാടിന്റെയും പട്ടിണിയും പ്രാരാബ്ദങ്ങളും പരിഹരിക്കുന്നതിൽ വലിയ പങ്ക് വഹിച്ചവരാണ് പ്രവസികളായ നാം. വിവിധ നാട്ടുകാരും വിവിധ മതക്കാരും വിവിധ ഗ്രൂപ്പുകാരും ഇവിടെ ഒന്നായി സ്നേഹത്തോടെ പരസ്പര സഹകരണത്തോടെയും ജീവിച്ചത് കൊണ്ടാണ് ഇതെല്ലാം നേടിയെടുക്കാൻ കഴിഞ്ഞത്.

ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്ന ഗൾഫ് നാടുകളിലെ സ്വദേശി വത്കരണ നിയമങ്ങൾ ഓരോ പ്രവാസിയുടെയും ഉറക്കം നഷ്ടപ്പെടുത്തുന്നു. അധികൃതർ ചെയ്യുന്നതിനെ നാം ആക്ഷേപിച്ചത് കൊണ്ട് കാര്യമില്ല. അവരുടെ നാടിന്റെ സുരക്ഷയും നാട്ടുകാരുടെ ഉന്നമനവുമാണ് അവർ കാംക്ഷിക്കുന്നത്. നമ്മുടെ വിലയിരുത്തലുകളിൽ അതിൽ അപാകതകൾ കാണുന്നുണ്ടെങ്കിലും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനോ ആക്ഷേപിക്കാനോ കഴിയില്ല അത്  കൊണ്ട് ഒരു നേട്ടവുമില്ല.  മറിച്ച് നാം നമ്മുടെ സുരക്ഷിതത്വവും ഭാവിയുമാണ് ചിന്തിക്കേണ്ടത്.  ചില എളിയ നിർദ്ദേശങ്ങൾ ഇവിടെ വെക്കട്ടെ :

ഒന്നാമതായി , പലരും ഇപ്പോൾ (പ്രത്യേകിച്ച് സൌദിയിൽ ) ഫ്രീ വിസയെന്ന സംവിധാനമാണ് സുഖം എന്ന് മനസിലാക്കി അതിൽ കടിച്ച് തൂങ്ങുന്നു. ഇതൊഴിവാക്കി പരമാവധി നല്ല സ്പോൺസർമാരെ കണ്ടെത്തി അവരെക്കൂടെ ബിസിനസ്സിലും ജോലികളിലും പങ്കാളികളാക്കി തങ്ങളെകൊണ്ട് ഈ രാജ്യത്തിലെ പൌരന്മാർക്ക് ജോലിയും സാമ്പത്തിക നേട്ടവുമുണ്ടെന്ന് ഉറപ്പ് വരുത്തുക.

രണ്ടാമതായി , പരമാവധി സുരക്ഷിതമായ ജോലികൾ കണ്ടെത്തുക.

മൂന്നാമതും ,പ്രധാനമായും  ആത്മീയത കൈവെടിയാതിരിക്കയും ,ദിക്‌റുകൾ പതിവാക്കുകയും ചെയ്യുക.   എന്നാൽ ആപത്തുകളിൽ നിന്ന് നമുക്ക് രക്ഷയുണ്ടാവും..  അവയിൽ ചിലത് താഴെ,

വീട്ടിൽ നിന്നിറങ്ങുമ്പോൾ ആയത്തുൽ കുർസിയും ഈ ദിക്‌റും ചൊല്ലുക

ആയത്തുൽ കുർസി


ദിക്‌റ്بِسْمِ اللهِ ، تَوَكَّلْتُ عَلَى اللهِ ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ


ശേഷം ജോലി സ്ഥലത്തേക്കുള്ള യാത്രയിൽ  താഴെ ദിക്‌റുകൾ ചൊല്ലുക :

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ لاٰ حَوْلَ وَلا قُوَّةَ إِلاَّ بِاللهِ الْعَلِيِّ الْعَظِيمِ (10 പ്രാവശ്യം)

حَسْبُنَا الله وَنِعْمَ الْوَكِيل  (70 പ്രാവശ്യം ).


وَأُفَوِّضُ أَمْرِي إِلَى اللهِ إِنَّ اللهَ بَصِيرٌ بِالْعِبَادِ


40 പ്രാവശ്യം സാധിക്കില്ലെങ്കിൽ 11 പ്രാവശ്യം )


اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلاٰةً تُنْجِينَا بِهَا مِنْ جَمِيـعِ الْأَهْوٰالِ وَالْآفَاتِ وَتَقْضِي لَنا بِهَا جَمِيعَ الْحَاجَاتِ وَتُطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئَاتِ وَتَرْفَعُنَا بِهَا عِنْدَكَ أَعْلَى الدَّرَجَاتِ وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرٰاتِ فِي الْحَيَاةِ وَبَعْدَ الْمَمٰاتِ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ تَسْلِيماً كَثِيراً. ( ഒരു പ്രാവശ്യം )


ജോലി സ്ഥലത്തെത്തിയാൽ താഴെയുള്ള ആയത്തുകൾ ഓതിയതിനു ശേഷം ജോലി തുടങ്ങുക . വെറും മൂന്ന് മിനിട്ട് സമയമേ ഇതിനു വേണ്ടിവരൂ.. പറ്റാത്തവർ ദിവസത്തിൽ ഏതെങ്കിലും സമയത്ത് ഈ ആയത്തുകൾ ഓതുക.


آيات الكفاية

بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ

قُل لَّن يُصِيبَنَا إِلاَّ مَا كَتَبَ اللهُ لَنَا هُوَ مَوْلاَنَا وَعَلَى اللهِ فَلْيَتَوَكَّلِ الْمُؤْمِنُونَ° ( التوبة 51) وَإِن يَمْسَسْكَ اللهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَإِنْ يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصِيبُ بِهِ مَنْ يَشَاءُ مِنْ عِبَادِهِ وَهُوَ الْغَفُورُ الرَّحِيمُ°  (يونس 107 ) وَمَا مِنْ دَآبَّةٍ فِي الْأَرْضِ إِلاَّ عَلَى اللهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِي كِتَابٍ مُّبِينٍ° ( هود 6)  إِنِّي تَوَكَّلْتُ عَلَى اللهِ رَبِّي وَرَبِّكُم مَّا مِن دَآبَّةٍ إِلاَّ هُوَ آخِذٌ بِنَاصِيَتِهَا إِنَّ رَبِّي عَلَى صِرَاطٍ مُّسْتَقِيمٍ° ( هود 56) وَكَأَيِّنْ مِنْ دَابَّةٍ لَا تَحْمِلُ رِزْقَهَا اللهُ يَرْزُقُهَا وَإِيَّاكُمْ وَهُوَ السَّمِيعُ الْعَلِيمُ° ( العنكبوت 60) مَا يَفْتَحِ اللهُ لِلنَّاسِ مِنْ رَّحْمَةٍ فَلَا مُمْسِكَ لَهَا وَمَا يُمْسِكْ فَلَا مُرْسِلَ لَهُ مِن بَعْدِهِ وَهُوَ الْعَزِيزُ الْحَكِيمُ° (فاطر 2)  وَلَئِن سَأَلْتَهُمْ مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللهُ قُلْ أَفَرَأَيْتُم مَّا تَدْعُونَ مِن دُونِ اللهِ إِنْ أَرَادَنِيَ اللهُ بِضُرٍّ هَلْ هُنَّ كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ قُلْ حَسْبِيَ اللهُ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ° (الزمر 38).

آيات الحفظ


بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ

وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ° (البقرة 255)  وَيُرْسِلُ عَلَيْكُم حَفَظَةً°  (الأنعام 61)  إِنَّ رَبِّي عَلَىَ كُلِّ شَيْءٍ حَفِيظٌ° (هود 57) فَاللهُ خَيْرٌ حَافِظاً وَهُوَ أَرْحَمُ الرَّاحِمِينَ° (يوسف 64) لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللهِ° (الرعد 11)      إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ° (الحجر 9)   وَحَفِظْنَاهَا مِن كُلِّ شَيْطَانٍ رَّجِيمٍ° (الحجر 17) وَجَعَلْنَا السَّمَاءَ سَقْفاً مَّحْفُوظاً° (الأنبياء 32)  وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ° (الصافات 7)   وَحِفْظاً ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ° (فصلت 12) وَرَبُّكَ عَلَى كُلِّ شَيْءٍ حَفِيظٌ° (سبأ 21) اَللهُ حَفِيظٌ عَلَيْهِمْ وَمَا أَنتَ عَلَيْهِم بِوَكِيلٍ° (الشورى 6) وَإِنَّ عَلَيْكُمْ لَحَافِظِينَ  ، كِرَاماً كَاتِبِينَ  ، يَعْلَمُونَ مَا تَفْعَلُونَ° (الانفطار 10 - 12) إِنْ كُلُّ نَفْسٍ لَّمَّا عَلَيْهَا حَافِظٌ° (الطارق 4) إِنَّ بَطْشَ رَبِّكَ لَشَدِيدٌ  إِنَّهُ هُوَ يُبْدِئُ وَيُعِيدُ    وَهُوَ الْغَفُورُ الْوَدُودُ ذُو الْعَرْشِ الْمَجِيدُ ، فَعَّالٌ لِّمَا يُرِيدُ ، هَلْ أَتَاكَ حَدِيثُ الْجُنُودِ ، فِرْعَوْنَ وَثَمُودَ ، بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ ، وَاللهُ مِن وَرَائِهِم مُّحِيطٌ ، بَلْ هُوَ قُرْآنٌ مَّجِيدٌ ، فِي لَوْحٍ مَّحْفُوظٍ° (البروج 12 - 22)


മുകളിൽ കൊടുത്ത ദിക്‌റുകളുടെയും ആയത്തുകളുടെയും ശ്രേഷ്ഠത വിവരിക്കുകയാണെങ്കിൽ പേജുകൾ എഴുതാനുണ്ടാകും അതിനെ ആവശ്യമില്ല. എല്ലാം ഖുർ‌ആനിലും ,ഹദീസിലും വന്നതാണ് അത് പാരായണം ചെയ്ത് തുടങ്ങിയാൽ അതിന്റെ ഗുണങ്ങളും മാനസിക സമാധാനവും സുരക്ഷിതത്വവും നമുക്ക് അനുഭവപ്പെടും بإذن الله  .   കുറച്ച് ദിവസമേ ബുദ്ധിമുട്ടുണ്ടാകൂ ..പിന്നീട് മന:പ്പാഠമാവും. അപ്പോൾ വെറും 10 മിനിട്ടു കൊണ്ട് ഇതെല്ലാം ഭംഗിയായി നിർവഹിക്കാൻ കഴിയും. 

കൂടാതെ സുബഹി നിസ്കാരം ഖളാ‌ആ‍വാതെ സമയത്ത് നിസ്കരിക്കാനും സുബഹി നിസ്കാരത്തിനു ശേഷം വിശുദ്ധ ഖുർ‌ആനിൽ നിന്ന് രണ്ട് പേജെങ്കിലും പാരായണം ചെയ്യാനും ശ്രമിക്കുക. മഹാ‍നായ മഞ്ചേരി മരക്കാർ മുസ്‌ലിയാർ نور الله مرقده രചിച്ച ബദ്‌ർ ബൈത്തിൽ നിന്ന് രണ്ട് പേജും ദിവസവും പാരായണം ചെയ്യാൻ ശ്രമിക്കുക. എല്ലാ നിസ്കാരത്തിനു ശേഷവുമുള്ള ദിക്‌റുകൾ മുടങ്ങാതെ നിർവഹിക്കുക. പ്രത്യേകിച്ച് സുബ്‌ഹിക്കും മഗ്‌രിബിനും ശേഷമുള്ള പത്ത് വീതം ചൊല്ലുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹു വഹ്‌ദഹു ലാ ശരീക ലഹു..  ‘ എന്ന് തുടങ്ങുന്ന ദിക്‌റും 33 പ്രാവശ്യം വീതം ചൊല്ലുന്ന ദിക്‌റുകളുമൊക്കെ.  അവയെല്ലാം നമ്മുടെ ഇരുലോക സംരക്ഷണത്തിനും വേണ്ടി തിരു നബി  صلى الله عليه وسلم അരുളിയ രക്ഷാ കവചങ്ങളാണ്.

സുബ്‌ഹി തന്നെ സമയത്ത് നിസ്കരിക്കാത്തവരാണ് നമ്മിൽ പലരും ,പിന്നെയെങ്ങിനെ ആ ജീവിതത്തിൽ ബറക്കത്തുണ്ടാകും !? കൂടാതെ  സൌദി അറേബ്യയിൽ ജോലി ചെയ്യാൻ ഭാഗ്യം ലഭിച്ചവർ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ് ഇടക്കിടെ മക്കയിൽ പോയി ഉം‌റ നിർവഹിക്കുകയും മദീനയിൽ പോയി സിയാറത്ത് ചെയ്യുകയും എന്നത്. അല്ലാഹുവിന് ചെയ്യുന്ന ഏറ്റവും വലിയ ഒരു നന്ദികൂടിയാണിതെന്നൊർക്കുക.

ഹദ്ദാദ് റാതീബ്, വിർദുൽ ഇമാം നവവി തുടങ്ങിയവയൊക്കെ പതിവാക്കാ‍ാൻ കഴിയുമോ എന്ന് നോക്കുക. സാധിക്കില്ലെങ്കിൽ നമ്മുടെ കുടുംബത്തോട് അവ ചൊല്ലാൻ പറയുക. വിർദുൽ ഇമാം നവവി വളരെ പ്രസക്തവും കുടുംബത്തിൽ ഒരാൾ ചൊല്ലിയാൽ മറ്റുള്ളവർക്കൊക്കെ അതിന്റെ ഫലം ലഭിക്കുന്നതുമായ ഒരത്യപൂർവ്വ ദിക്‌റാണ്.

അല്ലാഹു നമ്മേയും എല്ലാ പ്രവാസികളെയും കാത്തു രക്ഷിക്കട്ടെ,  തിരിച്ച് പോകേണ്ടി വരുമ്പോൾ അന്തസോടെയും ഐശ്വര്യത്തോടെയും തിരിച്ച് പോകാൻ അല്ലാഹു തൌഫീഖ് നൽകട്ടെ. അതിലേറെ ആശങ്കയുള്ള അന്തിമ തിരിച്ച് പോക്കാവുന്ന മരണം അല്ലാഹു ഹുസുനുൽ ഖാതിമത് നൽകി അനുഗ്രഹിക്കട്ടെ آمين يا رب العالمين

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Related Posts with Thumbnails