Monday, April 29, 2013

609-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-09بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹു അങ്ങയെക്കുറിച്ച് മാത്രമാണ് ഇങ്ങനെ പറഞ്ഞത്:


“ലോകർക്ക് അനുഗ്രഹമായിട്ടു മാത്രമാണ് നാം അങ്ങയെ നിയോഗിച്ചത്”
(സൂറത്ത് അൽ-അമ്പിയാ‌അ് -107)

സൃഷ്ടാവും അത്യന്നതനും പരമജ്ഞാനിയുമായ അല്ലാഹു തിരു നബി صلى الله عليه وسلم ക്ക് നൽകിയ സവിശേഷതയാണിത്. അദ്ധ്യാത്മികതയുടെ ഉത്തുംഗപദം പ്രാപിച്ചിട്ടും  മി‌അ്‌റാജിന്റെ രാത്രിയിൽ അല്ലാഹുവിനെ സാമീപ്യത്തിൽ പരമാനന്ദം അനുഭവിച്ചിട്ടും സ്വർഗീയാനന്ദങ്ങൾ കണ്ണാലെ കണ്ടിട്ടും അതൊക്കെ ഉപേക്ഷിച്ച് മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടി , തന്റെ കാരുണ്യം സർവചരാചരങ്ങൾക്കും  ലഭിക്കട്ടെ എന്ന് മനസിലാക്കി തിരിച്ചു പോന്ന കാരുണ്യക്കടലാണവിടന്ന്.

മനുഷ്യർക്ക് മാത്രമല്ല സർവ്വ ചരാചരങ്ങൾക്കും അവിടത്തെ സ്നേഹം ലഭിച്ചു.  ഇമാം ഖാളി ഇയാള് തനെ അശ്‌ശിഫയിൽ മഹതി ഉമ്മു സലമ رضي الله عنها യെതൊട്ട് നിവേദനം ചെയ്ത ഒരു അത്ഭുത സംഭവം വായിക്കൂ.

ഒരിക്കൽ തിരുനബി صلى الله عليه وسلم  മരുഭൂമിയിൽ കൂടി സഞ്ചരിക്കവേ “ ഹേ അല്ലാഹുവിന്റെ പ്രവാചകരേ” എന്നൊരു വിളി കേട്ടു. അവിടന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഒരു മാനിനെ കയറിൽ കെട്ടിയിടപ്പെട്ട നിലയിൽ കണ്ടു. തൊട്ടടുത്ത് ഒരു കാട്ടറബി കിടന്നുറങ്ങുകയും ചെയ്യുന്നു. തിരുനബി  മാൻപേടയുടെ അടുത്ത് ചെന്ന്  എന്തുവേണം എന്നന്വേഷിച്ചു. ‘ ഇതാ ഇയാൾ എന്നെ പിടിച്ചു കെട്ടിയിട്ടിരിക്കയാണ് ,അക്കാണുന്ന മലയിൽ എന്റെ രണ്ട് ചെറിയ കുഞ്ഞുങ്ങൾ ഉണ്ട് അവ മേഞ്ഞു തിന്നാൻ പ്രായമായിട്ടില്ല. അങ്ങ് എന്നെ ഒന്നഴിച്ച് വിട്ടാൽ ഞാൻ അവക്ക് മുല കൊടുത്ത് ഉടനെ തിരിച്ചു വരാം” എന്ന് സങ്കടമുണർത്തി.   ‘നീ അങ്ങനെ തന്നെ ചെയ്യുമോ” ? മാൻപേട പറഞ്ഞു : അതെ , ഇല്ലെങ്കിൽ ഞാൻ മാഹാ ദുഷ്ടയായിരിക്കും. അങ്ങയുടെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവനേക്കാളും ,പലിശ തിന്നുന്നവനേക്കാളും വലിയ ദുഷ്ട.. “ അവിടന്ന് അതിനെ അഴിച്ചു വിട്ടു. അത് അങ്ങേയറ്റത്തെ അനുസരണയോടെ കുതിച്ചോടി തന്റെ അരുമ മക്കൾക്ക് മുലയൂട്ടു ഉടനെ തിരിച്ചു വന്നു. തിരുനബി    صلى الله عليه وسلم അതിനെ യഥാസ്ഥാനത്ത് തന്നെ കെട്ടിയിട്ടു. അതിനിടയിൽ കാട്ടറബി ഉറക്കമുണർന്നു. തിരുനബി صلى الله عليه وسلم യെ കണ്ട് അവിടത്തോടായി ചോദിചു. ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞാനെന്തെങ്കിലും ചെയ്ത് തരേണ്ടതുണ്ടോ ? “ തിരുനബി صلى الله عليه وسلم അരുളി . ‘ ഈ പാവം മാനിനെ അതിന്റെ കുഞ്ഞുങ്ങളുടെയടുത്തേക്ക് വിട്ടയക്കുക’.  അനുസരണയോടെ അയാൾ അതിനെ അഴിച്ച് വിട്ടു. സന്തോഷത്തോടെ അത് തിരിച്ചുപോകുമ്പോൾ ‘അശ്‌ഹദു അൻ‌ലാഇലാഹ ഇല്ലല്ലാഹ്  വ അന്നക റസൂലുല്ലാഹ്’ എന്ന് പറയുന്നത് കേൾക്കാമായിരുന്നു.

ഈ ഹബീബിനെ നമുക്ക് മറക്കാനാവുമോ ? നമുക്കൊരുമിച്ച് സ്വലാത്ത് ചൊല്ലാം.

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ كُلَّمَا ذَكَرَهُ الذَّاكِرُونَ وَصَلِّ عَلَى سَيِّدِنَا مُحَمَّدٍ كُلَّمَا غَفَلَ عَنْ ذِكْرِهِ الْغَافِلُونَ.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails