الحمد
لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമാണ് അല്ലാഹു ഇങ്ങനെ ഉണർത്തിയത്
:
وَاعْلَمُوا أَنَّ فِيكُمْ
رَسُولَ اللَّهِ (سورة الحجرات
7)
“അല്ലാഹുവിന്റെ ദൂതൻ നിങ്ങളിൽ ഉണ്ടെന്ന് നിങ്ങൾ നന്നായി മനസ്സിലാക്കുവിൻ
“ (സൂറത്ത് അൽ ഹുജുറാത്ത് 7 )
എല്ലാ മാനുഷിക മഹത്വങ്ങളുടെയും
ഉത്തമ രൂപവും എല്ലാ സത്യ സൌന്ദര്യങ്ങളുടെയും സമജ്ജസമായ അസ്തിത്വവുമായി തിരുനബി നമുക്കിടയിൽ കൂടികൊള്ളുന്നു.
നവീന വാദികൾ പറയുന്നതുപോലെ നബി
യെ ഒരു ഭൂതകാല ചരിത്ര പുരുഷനായിക്കൊണ്ടല്ല മനസ്സിലാക്കേണ്ടത്. മറിച്ച് സമകാലിക സാന്നിദ്ധ്യമായിക്കൊണ്ടും അവിടുത്തെ സാമീപ്യത്തെ
ആനന്ദം തുളുമ്പുന്ന കണ്ണുകളോടും തുഷ്ടി കൊള്ളുന്ന ഹൃദയത്തോടും കൂടി ഒരു വർത്തമാന കാല
അനുഭവമായി ഉൾകൊണ്ട് അവിടുത്തെ പ്രണയിക്കണം . ആ പ്രണയ ഫലമായി അവിടത്തെ അല്ലാഹു നിയോഗിച്ച
ഗുരുവും മാർഗദർശിയും മാതൃകാ പുരുഷനുമായി അറിയുകയും അംഗീകരിക്കുകയും ചെയ്യണം. ആ അനുരാഗ
ബന്ധം പരിപോഷിപ്പിക്കാൻ പല മാർഗങ്ങളുമുള്ളതിലൊന്നാണ് അവിടത്തേക്ക് സലാമും സ്വലാത്തും
കൊടുത്തയക്കുന്ന, മദ്ഹുകൾ പറയുന്ന മൌലിദാഘോഷങ്ങളിൽ പങ്കെടുക്കുകയെന്നത്..
ഞങ്ങളുമിതാ അക്കൂട്ടത്തിൽ ചേരുന്നു.
اَلسَّــلاَمُ عَلَيْكَ أَحْمَدُ يَا حَبِيبِي
|
اَلسَّـــلاَمُ عَلَيْكَ طۤهٰ يَا طَبِيبِي
|
وآخر
دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه
أجمعين
Islamic Bulletin
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.