Tuesday, April 30, 2013

610-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-10بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയ്ക്കു മാത്രമാണ് അല്ലാഹു ഈ പദവി നൽകിയത് :
“താങ്കളുടെ യശസ്സു നാം ഉയർത്തിയിരിക്കുന്നു. “ (സൂറത്ത് അൽ-ശറഹ് 4 )

പ്രിയപ്പെട്ട കൂട്ടുകാരെ, നവീന വാദികൾ ആവും വിധം തിരുനബി صلى الله عليه وسلم യുടെ മദ്‌ഹ് പറയുന്ന, അവിടത്തെ പേരിൽ സ്വലാത്ത് ചൊല്ലുന്ന, അവിടുത്തെ സുന്നത്ത് പ്രചരിപ്പിക്കുന്ന മൌലിദാഘോഷങ്ങളെ എതിർക്കുമ്പോൾഴും സ്രഷ്ടാവായ അല്ലാഹു അവിടത്തെ യശസ്സ് ഉയർത്തികൊണ്ടിരിക്കുന്നു. ഭൂ‍ഗോളം മുശുവനും അവിടത്തെ അനുഗ്രഹീത നാമത്താൽ മാറ്റൊലി കൊള്ളുന്നു. ഓരോ സെക്കന്റിലും അവിടത്തെ സ്ഥാനം അല്ലാഹു വളർത്തികൊണ്ടിരിക്കുന്നു. അന്ത്യ നാൾ വരെ അത് തുടരുക തന്നെ ചെയ്യും. അന്ത്യനാളിലോ, സർവ്വ സൃഷ്ടികളും അവിടത്തെ നേതൃത്വത്തിനു കീഴിലാണല്ലോ. ദിനേന അഞ്ചു നേരം ഉയരുന്ന ബാങ്ക് വിളിയിലൂടെ, നിസ്കാരത്തിൽ അവിടത്തേക്ക് സ്വലാത്തും സലാമും ചൊല്ലുന്നതിലൂടെ , ജുമു‌അ ഖുതുബകളിൽ അവിടത്തെ പുണ്യ നാ‍മം അനുസ്മരിക്കുന്നതിലൂടെ അവിടത്തെ യശസ്സും കീർത്തിയും ലോകം മുഴുവനും പ്രതിധ്വനിക്കുകയാണ്.  എത്രത്തോളം അബൂ സ‌ഈദുൽ ഖുദ്‌രി رضي الله عنه  വിൽ നിന്ന് ഇമാം ഇബ്നു ഹിബ്ബാൻ رضي الله عنه ഉദ്ധരിക്കുന്ന ഖു‌ദ്സിയായ ഹദീസിൽ കാണാം. അല്ലാഹു പറയുന്നതായി :
إِنِّي لَا أُذْكَرُ إِلَّا ذُكِرْتَ مَعِي

“ഞാൻ സ്മരിക്കപ്പെടുമ്പോഴൊക്കെ എന്നോടൊപ്പം താങ്കളും സ്മരിക്കപ്പെടും"

പ്രിയ കൂട്ടുകാരെ, ഇതെന്തൊരു യശസ്സാണ് .. ഇതെത്ര വലിയ സ്ഥാനമാണ് ..!

ആ ഹബീബിന്റെ ജന്മ സമയം റബീഉൽ അവ്വൽ 12 ന്റെ രാവ് സുബ്‌ഹിയുടെ തൊട്ടു മുമ്പുള്ള സമയമാണ്. ആ സമയത്ത് എഴുന്നേറ്റ് , അല്ലാഹു മിഅ്‌റാജിന്റെ രാത്രിയിൽ തിരുനബി صلى الله عليه وسلم യോട് പറഞ്ഞ, ലോകത്ത് മറ്റൊരാ‍ൾക്കും കിട്ടാത്ത സലാമായ 

اَلسَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ

 എന്ന മനോഹര സലാമിനെ 116 പ്രാവശ്യം ഉരുവിട്ട് അവിടത്തേക്ക് താഴെ കൊടുത്ത സ്വലാത്തും ചൊല്ലി ആ സമയത്തെ ആദരിക്കാൻ മറന്നു പോകരുത്. അല്ലാഹു നമുക്ക് തൌഫീഖ് നൽകട്ടെ..  

തിരുനബി صلى الله عليه وسلم ജനിച്ച സമയത്ത് ഉറക്കത്തിൽ നിന്ന് ഉണർന്ന് കിട്ടാൻ സൂറത്തുൽ കഹ്ഫിലെ അവസാനത്തെ രണ്ട് ആയത്ത് ഓതിക്കിടന്നാൽ മതിയെന്ന് മഹാന്മാർ പറഞ്ഞത് കാണാം.  

നമുക്ക് കൂട്ടായി  ചൊല്ലാം

اَللّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ مِفْتَاحِ بَابِ رَحْمَةِ اللهِ ، عَدَدَ مَا فِي عِلْمِ اللهِ ، صَلاَةً وَسَلاَماً دٰائِمَيْنِ بِدَوٰامِ مُلْكِ اللهِ ، وَعَلَى آلِهِ وَصَحْبِهِ عَدَدَ كُلِّ ذَرَّةٍ أَلْفَ مَرَّةٍ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Monday, April 29, 2013

609-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-09بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹു അങ്ങയെക്കുറിച്ച് മാത്രമാണ് ഇങ്ങനെ പറഞ്ഞത്:


“ലോകർക്ക് അനുഗ്രഹമായിട്ടു മാത്രമാണ് നാം അങ്ങയെ നിയോഗിച്ചത്”
(സൂറത്ത് അൽ-അമ്പിയാ‌അ് -107)

സൃഷ്ടാവും അത്യന്നതനും പരമജ്ഞാനിയുമായ അല്ലാഹു തിരു നബി صلى الله عليه وسلم ക്ക് നൽകിയ സവിശേഷതയാണിത്. അദ്ധ്യാത്മികതയുടെ ഉത്തുംഗപദം പ്രാപിച്ചിട്ടും  മി‌അ്‌റാജിന്റെ രാത്രിയിൽ അല്ലാഹുവിനെ സാമീപ്യത്തിൽ പരമാനന്ദം അനുഭവിച്ചിട്ടും സ്വർഗീയാനന്ദങ്ങൾ കണ്ണാലെ കണ്ടിട്ടും അതൊക്കെ ഉപേക്ഷിച്ച് മാനവരാശിയുടെ രക്ഷയ്ക്ക് വേണ്ടി , തന്റെ കാരുണ്യം സർവചരാചരങ്ങൾക്കും  ലഭിക്കട്ടെ എന്ന് മനസിലാക്കി തിരിച്ചു പോന്ന കാരുണ്യക്കടലാണവിടന്ന്.

മനുഷ്യർക്ക് മാത്രമല്ല സർവ്വ ചരാചരങ്ങൾക്കും അവിടത്തെ സ്നേഹം ലഭിച്ചു.  ഇമാം ഖാളി ഇയാള് തനെ അശ്‌ശിഫയിൽ മഹതി ഉമ്മു സലമ رضي الله عنها യെതൊട്ട് നിവേദനം ചെയ്ത ഒരു അത്ഭുത സംഭവം വായിക്കൂ.

ഒരിക്കൽ തിരുനബി صلى الله عليه وسلم  മരുഭൂമിയിൽ കൂടി സഞ്ചരിക്കവേ “ ഹേ അല്ലാഹുവിന്റെ പ്രവാചകരേ” എന്നൊരു വിളി കേട്ടു. അവിടന്ന് തിരിഞ്ഞു നോക്കിയപ്പോൾ ഒരു മാനിനെ കയറിൽ കെട്ടിയിടപ്പെട്ട നിലയിൽ കണ്ടു. തൊട്ടടുത്ത് ഒരു കാട്ടറബി കിടന്നുറങ്ങുകയും ചെയ്യുന്നു. തിരുനബി  മാൻപേടയുടെ അടുത്ത് ചെന്ന്  എന്തുവേണം എന്നന്വേഷിച്ചു. ‘ ഇതാ ഇയാൾ എന്നെ പിടിച്ചു കെട്ടിയിട്ടിരിക്കയാണ് ,അക്കാണുന്ന മലയിൽ എന്റെ രണ്ട് ചെറിയ കുഞ്ഞുങ്ങൾ ഉണ്ട് അവ മേഞ്ഞു തിന്നാൻ പ്രായമായിട്ടില്ല. അങ്ങ് എന്നെ ഒന്നഴിച്ച് വിട്ടാൽ ഞാൻ അവക്ക് മുല കൊടുത്ത് ഉടനെ തിരിച്ചു വരാം” എന്ന് സങ്കടമുണർത്തി.   ‘നീ അങ്ങനെ തന്നെ ചെയ്യുമോ” ? മാൻപേട പറഞ്ഞു : അതെ , ഇല്ലെങ്കിൽ ഞാൻ മാഹാ ദുഷ്ടയായിരിക്കും. അങ്ങയുടെ പേര് കേട്ടിട്ട് സ്വലാത്ത് ചൊല്ലാത്തവനേക്കാളും ,പലിശ തിന്നുന്നവനേക്കാളും വലിയ ദുഷ്ട.. “ അവിടന്ന് അതിനെ അഴിച്ചു വിട്ടു. അത് അങ്ങേയറ്റത്തെ അനുസരണയോടെ കുതിച്ചോടി തന്റെ അരുമ മക്കൾക്ക് മുലയൂട്ടു ഉടനെ തിരിച്ചു വന്നു. തിരുനബി    صلى الله عليه وسلم അതിനെ യഥാസ്ഥാനത്ത് തന്നെ കെട്ടിയിട്ടു. അതിനിടയിൽ കാട്ടറബി ഉറക്കമുണർന്നു. തിരുനബി صلى الله عليه وسلم യെ കണ്ട് അവിടത്തോടായി ചോദിചു. ‘അല്ലാഹുവിന്റെ പ്രവാചകരേ, ഞാനെന്തെങ്കിലും ചെയ്ത് തരേണ്ടതുണ്ടോ ? “ തിരുനബി صلى الله عليه وسلم അരുളി . ‘ ഈ പാവം മാനിനെ അതിന്റെ കുഞ്ഞുങ്ങളുടെയടുത്തേക്ക് വിട്ടയക്കുക’.  അനുസരണയോടെ അയാൾ അതിനെ അഴിച്ച് വിട്ടു. സന്തോഷത്തോടെ അത് തിരിച്ചുപോകുമ്പോൾ ‘അശ്‌ഹദു അൻ‌ലാഇലാഹ ഇല്ലല്ലാഹ്  വ അന്നക റസൂലുല്ലാഹ്’ എന്ന് പറയുന്നത് കേൾക്കാമായിരുന്നു.

ഈ ഹബീബിനെ നമുക്ക് മറക്കാനാവുമോ ? നമുക്കൊരുമിച്ച് സ്വലാത്ത് ചൊല്ലാം.

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ كُلَّمَا ذَكَرَهُ الذَّاكِرُونَ وَصَلِّ عَلَى سَيِّدِنَا مُحَمَّدٍ كُلَّمَا غَفَلَ عَنْ ذِكْرِهِ الْغَافِلُونَ.


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Sunday, April 28, 2013

608-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-08


 بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

  

അല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹു അങ്ങയ്ക്കു മാത്രം തന്ന രണ്ടു പ്രത്യേകതകളാകുന്നു :


“തീർച്ചയായും പ്രവാചകൻ സത്യ വിശ്വാസികൾക്ക് അവരുടെ ശരീരത്തേക്കാൾ ബന്ധപ്പെട്ടവരാണ്. പ്രവാചക പത്‌നിമാർ അവരുടെ മാതാക്കളുമാണ്”
(സൂറത്ത് അൽ-അഹ്സാബ് -6)

വിശ്വാസികൾ മറ്റെല്ലാ മാനുഷിക ബന്ധങ്ങളേക്കാളും ഉന്നതമായ  ഒരവസ്ഥയാണ് അങ്ങയോട് വെച്ചു പുലർത്തേണ്ടതെന്നാണ് സ്രഷ്ടാവ് പഠിപ്പിക്കുന്നത്.
ലോകത്തുള്ള മറ്റെന്തിനേക്കാളുമേറെ അവർ തിരുനബി صلى الله عليه وسلم യെ സ്നേഹിക്കേണ്ടതുണ്ട്.

സ്നേഹത്തേക്കാൾ കരുത്തുറ്റ മൂല്യം വേറെയില്ല .ലക്ഷ്യവും മാർഗവും പ്രചോദനവുമെല്ലാം ആവാൻ സ്നേഹത്തിനു കഴിയും.

“അല്ലാഹുവും അവന്റെ തിരു ദൂതർ صلى الله عليه وسلم യും മറ്റാരേക്കാളും എന്തിനേക്കാളും തനിക്ക് പ്രിയപ്പെട്ടവരായെങ്കിലേ സത്യത്തിലുള്ള തന്റെ വിശ്വാസം ഒരാൾക്ക്  മധുരാനുഭൂതി പകരുകയുള്ളൂ” എന്ന് ഇമാം ബുഖാരി  رحمه الله ഉദ്ധരിച്ച ഹദീസിലുണ്ട്

രണ്ടാമതായി അല്ലാഹു തിരുനബി صلى الله عليه وسلم ക്ക് നൽകിയ സവിശേഷതയാണ് അവിടത്തെ ആദരണീയരായ പത്‌നിമാർ   رضي الله عنهن സത്യവിശ്വാസികളുടെ മാതാക്കളാണ് എന്നത്.

ഈ പ്രത്യേകത പ്രവാചകൻ صلى الله عليه وسلم യുടെ പത്‌നിമാർക്കല്ലാതെ ലോകത്ത് മറ്റൊരാൾക്കുമില്ല.

പ്രിയ സഹോദരങ്ങളേ, ആ ഹബീബിന്റെ പേരിൽ നമുക്കുറക്കെ ചൊല്ലാം.
يَا رَبِّ صَــلِّ عَلَى النَّبِيِّ  مُحَمَّـدٍ
يَا عَـاشِـقِينَ تَوَلَّهُــوا فِي حُبِّـهِ

مُنْجِي الْخَلاَئِقِ مِـنْ جَهَنَّمَ فِي غَـدٍ
هٰــذَا هُوَ  الْحَسَنُ الْجَمِيلُ الْمُفْرَدُ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Saturday, April 27, 2013

607-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-07بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅല്ലാഹുവിന്റെ പ്രവാചകരേ, അല്ലാഹുവിന്റെ അടുക്കൽ അങ്ങയ്ക്കു മാത്രമാണ് ഇത്രയും സ്ഥാനമുള്ളത് :

“സത്യ വിശ്വാസികളേ, നിങ്ങൾ ‘റാഇനാ’ എന്ന് പറയാതിരിക്കുക. ‘ ഉൻളുർനാ’ എന്നു പറയുക. ശ്രദ്ധിച്ചു കേൾക്കുകയും ചെയ്യുക.” (സൂറത്ത് അൽ-ബഖറ -104)

അല്ലാഹുവിന്റെ പ്രവാചകരേ, നല്ലതും ചീത്തയുമായ ദ്വയാർഥമുള്ള പദങ്ങൾ പോലും അങ്ങയോട് ഉപയോഗിക്കരുതെന്ന് അല്ലാഹു മുസ്‌ലിമീങ്ങളെ താക്കീത് ചെയ്യുന്നു.

‘റാഇനാ’ എന്ന അറബി പദത്തിനു ‘ ഞങ്ങളെ ഗൌനിക്കുക ‘ എന്ന നല്ല അർഥവും, ‘വിഡ്ഢി , മൂഢൻ ‘ എന്നൊക്കെയുള്ള മോശമായ അർഥവുമുണ്ട്.  അത്തരം ദ്വയാർഥമുള്ള വാക്കുകൾ  പോലും തിരുനബി صلى الله عليه وسلم  യോട് ഉപയോഗിക്കരുതെന്നാണ് ഖുർ‌ആൻ ആജ്ഞാപിക്കുന്നത്.

എന്നിട്ടും ഒരു വിഭാഗം നവീനവാദികൾ അങ്ങയുടെ പേരിലുള്ള സ്വലാത്താകുന്ന  صلى الله على محمد صلى الله عليه وسلم  എന്നതിനെ  ..  വളരെ നികൃഷ്ടമായി പരിഹസിക്കുന്ന ഒരു വിഭാഗത്തിനിടയിൽ വെച്ച് ഞങ്ങളിതാ ഉറക്കെ ചൊല്ലുന്നു
يَا رَبِّ صَــلِّ عَلَى النَّبِيِّ  مُحَمَّـدٍ
أَحْبَـابَ طَهٰ أَبْشِـرُوا بِشَـفَاعَةٍ طُـوبَى لِعُشَّـاقِ  الْحَبِيبِ  فَإِنَّهُـمْ

مُنْجِي الْخَلاَئِقِ مِـنْ جَهَنَّمَ فِي غَـدٍ
وَلَسَوْفَ نُسْقَى مِنْ رَحِيقِ الْكَوْثَرِ بِيضُ الْوُجُـوهِ تُضِيئُ مِثْـلَ الْأَبْـدَرِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Friday, April 26, 2013

606-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-06بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅല്ലാഹുവിന്റെ പ്രവാചകരേ, അങ്ങേയ്ക്ക് മാത്രമാണ് അല്ലാഹു ഇങ്ങിനെ ഒരു ഓഫർ നൽകിയത്.

നിശ്ചയമായും അങ്ങേയ്ക്ക് തൃപ്തിയാകുന്നത് വരെ താങ്കളുടെ രക്ഷിതാവ് അങ്ങയ്ക്ക് നൽകും”   (സൂറത്ത് അൽ-ദുഹാ 5)

അല്ലാഹുവിന്റെ പ്രവാചകരേ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അല്ലാഹു താങ്കളുടെ മേൽ അനുഗ്രഹങ്ങളുടെയും ഔദാര്യങ്ങളുടെയും പേമാരി വർഷിക്കുന്നുണ്ട്.

അവിടന്ന പ്രചരിപ്പിച്ച സത്യദീനിന്റെ മുദ്രാവാക്യമായ لاإله إلا الله محمد رسول الله എന്ന മഹത്‌വാക്യത്തിന്റെ  പ്രതിധ്വനി ലോകത്തെല്ലായിടത്തും മുഴങ്ങുന്നുണ്ട്. പരലോകത്ത് അല്ലഹു അങ്ങയ്ക്ക് നൽകുന്ന സ്ഥാനമാനങ്ങളുടെ മഹത്വം ആർക്കും സങ്കല്പിക്കാനേ  കഴിയില്ല

ആ കൂട്ടത്തിൽ പെട്ട അനുഗ്രഹമാണ് ഇമാം മുസ്‌ലിം റിപ്പോർട്ട് ചെയ്ത ഹദീസിലെ വചനം :     “ പ്രവാചകരേ, തീർച്ചയായും അങ്ങയുടെ ഉമ്മത്തിന്റെ കാര്യത്തിൽ അങ്ങയെ നാം തീർച്ചയായും തൃപ്തിപ്പെടുത്തുന്നതാണ്.  ഒരിക്കലും അങ്ങയെ നാം വിഷമിപ്പിക്കുകയില്ല.”

അല്ലാഹുവേ, നിന്റെ ആ ഹബീബിന്റെ മേലിൽ സ്വലാത്തും സലാമും ചൊല്ലുന്ന പാവപ്പെട്ട ഉമ്മത്തുകളാണ് ഞങ്ങളും.. ഞങ്ങളെയും സ്വർഗാവകാശികളാക്കി ആ ഹബീബിനെ നീ തൃപ്തിയാക്കണേ.. ആമീൻ


يَا رَبِّ صَــلِّ عَلَى النَّبِيِّ  مُحَمَّـدٍ
أَحْبَـابَ طَهٰ أَبْشِـرُوا بِشَـفَاعَةٍ طُـوبَى لِعُشَّـاقِ  الْحَبِيبِ  فَإِنَّهُـمْ

مُنْجِي الْخَلاَئِقِ مِـنْ جَهَنَّمَ فِي غَـدٍ
وَلَسَوْفَ نُسْقَى مِنْ رَحِيقِ الْكَوْثَرِ بِيضُ الْوُجُـوهِ تُضِيئُ مِثْـلَ الْأَبْـدَرِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Wednesday, April 24, 2013

605-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-05الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമാണ് അല്ലാഹു ഇങ്ങനെ ഉണർത്തിയത് :


“അല്ലാഹുവിന്റെ ദൂതൻ നിങ്ങളിൽ ഉണ്ടെന്ന് നിങ്ങൾ നന്നായി മനസ്സിലാക്കുവിൻ “  (സൂറത്ത് അൽ ഹുജുറാത്ത് 7 )

എല്ലാ മാനുഷിക മഹത്വങ്ങളുടെയും ഉത്തമ രൂപവും എല്ലാ സത്യ സൌന്ദര്യങ്ങളുടെയും സമജ്ജസമായ അസ്തിത്വവുമായി തിരുനബി  നമുക്കിടയിൽ കൂടികൊള്ളുന്നു.

നവീന വാദികൾ പറയുന്നതുപോലെ നബി യെ ഒരു ഭൂതകാല ചരിത്ര പുരുഷനായിക്കൊണ്ടല്ല മനസ്സിലാക്കേണ്ടത്. മറിച്ച് സമകാലിക  സാന്നിദ്ധ്യമായിക്കൊണ്ടും അവിടുത്തെ സാമീപ്യത്തെ ആനന്ദം തുളുമ്പുന്ന കണ്ണുകളോടും തുഷ്ടി കൊള്ളുന്ന ഹൃദയത്തോടും കൂടി ഒരു വർത്തമാന കാല അനുഭവമായി ഉൾകൊണ്ട് അവിടുത്തെ പ്രണയിക്കണം . ആ പ്രണയ ഫലമായി അവിടത്തെ അല്ലാഹു നിയോഗിച്ച ഗുരുവും മാർഗദർശിയും മാതൃകാ പുരുഷനുമായി അറിയുകയും അംഗീകരിക്കുകയും ചെയ്യണം. ആ അനുരാഗ ബന്ധം പരിപോഷിപ്പിക്കാൻ പല മാർഗങ്ങളുമുള്ളതിലൊന്നാണ് അവിടത്തേക്ക് സലാമും സ്വലാത്തും കൊടുത്തയക്കുന്ന, മദ്‌ഹുകൾ പറയുന്ന മൌലിദാഘോഷങ്ങളിൽ പങ്കെടുക്കുകയെന്നത്..

ഞങ്ങളുമിതാ അക്കൂട്ടത്തിൽ ചേരുന്നു.


اَلسَّــلاَمُ عَلَيْكَ أَحْمَدُ يَا حَبِيبِي

اَلسَّـــلاَمُ عَلَيْكَ طۤهٰ يَا طَبِيبِيوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin

Tuesday, April 16, 2013

604-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-04
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമാണ് ഇങ്ങിനെ താക്കീത് നൽകിയത് :“തീർച്ചയായും താങ്കളോട് വിദ്വേഷം വെക്കുന്നവൻ തന്നെയാണ് ഭാവിയില്ലാത്തവൻ” (സൂറത്ത് അൽ കൌസർ -3)

തിരുനബി صلى الله عليه وسلم യോടുള്ള വിരോധത്താലും വിദ്വേഷത്താലും അവിടുത്തെ അപമാനിക്കുകയും നിസ്സാരമാക്കുകയും അവിടുത്തെ കുടുംബത്തെ ചെറുതാക്കുകയും പിതാമഹന്മാരെ കാഫിറാക്കുകളാക്കുകയും ചെയ്തവർക്കുള്ള താക്കീതാണിത്. അവരുടെ പരിണിതി വളരെ പരിതാപകരമാണ്. അവരതിന് അനുഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.

എന്നാൽ മറുഭാഗത്ത് ലോകം മുഴുവൻ അവർക്കുവേണ്ടി സ്വലാത്തും സലാമും പ്രാർഥനയും നടത്തികൊണ്ടിരിക്കുന്നു. മുസ്‌ലിം ജനകോടികൾ അവിടുത്തെ ജന്മത്തിൽ അഭിമാനം കൊള്ളുന്നു. 

ഞങ്ങളുമിതാ അക്കൂട്ടത്തിൽ ചേരുന്നു.


مَوْلاَيَ  صَلِّ  وَسَلِّمْ  دٰائِمًا  أَبَدًا


عَلَى  حَبِيبِكَ خَيْرِ الْخَلْقِ  كُلِّهِمِ

يَا مَنْ لَهُ الْكَوْثَرُ  الْفَيَّاضُ  مَكْرُمَةً

 صَلَّى عَلَيْكَ  إِلـٰهِي يَا مُحَمَّدُ مٰا

يَا خَاتِمَ الرُّسْلِ  يَا يٰاسِينُ  يٰا  طۤهٰ

 دٰامَتْ إِلَيْكَ الْوَرَى تَحْدُو مَطَيَاهٰاوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin

Thursday, April 11, 2013

603-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-03بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമാണ് വിശുദ്ധ ഖുർ‌ആനിൽ ഇത്തരം ഒരു പരാമർശമുള്ളത്.


“നിശ്‌ചയം അല്ലാഹുവും അവന്റെ മലക്കുകളും നബിയുടെ മേൽ സ്വലാത്ത് നിർവഹിക്കുന്നു ” ( സൂറത്ത് അൽ അഹ്സാബ് 56 )
   
സ്വലാത്ത് വിരോധികൾ അപവാദ ബഹളങ്ങളിലൂടെ സ്വലാത്തും അതടങ്ങിയ മൌലിദും മുടക്കുമ്പോൾ അല്ലാഹു ലോകത്തോട് പ്രഖ്യാപിക്കുകയാണ് ; നാം പ്രവാചകരുടെ യശസ്സ് നാൾക്കുനാൾ വർധിപ്പിച്ചുകൊണ്ടും എന്റെ മലക്കുകൾ അവരെ അഭിനന്ദിച്ചുകൊണ്ടുമിരിക്കുന്നു.

അല്ലാഹുവേ, നിന്റെ കാരുണ്യവും അനുഗ്രഹവും നിരന്തരം ലഭിച്ചുകൊണ്ടിരിക്കുകയും നിന്റെ മലക്കുകൾ രാപ്പകൽ, ലോകനാഥാ, തിരുനബി  صلى الله عليه وسلم  യുടെ  യശസ്സ് വർധിപ്പിക്കേണമേ, എന്ന് പ്രാർഥിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഹബീബിന്റെ മേൽ സ്വലാത്ത് ചൊല്ലുമ്പോൾ നവീ‍നാശയക്കാരുടെ ആയുധങ്ങളൊന്നും ഞങ്ങൾക്കേൽക്കില്ല.

അല്ലാഹുവേ,  ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു.


يَا رَبِّ صَـلِّ عَلَى النَّبِيِّ  مُحَمَّدٍ


مُنْجِي الْخَلاَئِقِ مِنْ جَهَنَّمَ فِي غَدٍ

فَعَلَيْكَ مِنَّا كُلَّ وَقْتٍ دٰائِمًـا وَعَلَى صَحَابَتِكَ الْكِرٰامِ  جَمِيعِهِمْ

أََزْكَى الصَّلاَةِ مَعَ السَّلاَمِ السَّرْمَدِ وَالتَّـابِعِينَ لَهُمْ بِخَـيْرِ فَاجْـهَدِ

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin

Tuesday, April 9, 2013

602-ഒരേയൊരു പ്രവാചകർ(സ)-ഭാഗം-02
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഅല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമാണ് വിശുദ്ധ ഖുർ‌ആനിൽ ഇത്തരം ഒരു സർട്ടിഫിക്കറ്റുള്ളത്.


“തീർച്ചയായും അങ്ങ് അതി മഹത്തായ സ്വഭാവങ്ങളുടെ ഉടമയാണ് ( സൂറത്ത് അൽ-ഖലം-6)

അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ് വെറും ഒരു സാധാരണ മനുഷ്യനാ ണെന്ന് പറയുന്നവരും ഞങ്ങൾക്കിടയിലുണ്ട്. ഇത്രയും മഹത്തായ  സ്വഭാവത്തിന്റെ ഉടമയായ അങ്ങയെ സാധാരണക്കാരനാണെന്ന് വിശേഷിപ്പിച്ചവർ എന്തുമാത്രം നിർലജ്ജരാണ്. അവിടുന്ന് ലോകത്തിനു മുമ്പിൽ ഖുർ‌ആൻ ഒതിക്കേൾപ്പിക്കുക മാതമല്ല ചെയ്തിട്ടുള്ളത് അതിന്റെ പ്രായോഗിക രൂപമായി വർത്തിക്കുകയും പടച്ചവനായ അല്ലാഹുവിന്റെടുക്കൽ എന്തെല്ലാം ധാർമ്മിക ഗുണങ്ങളുണ്ടോ അവ മുഴുവനും സ്വായത്തമാക്കിയവരും അങ്ങാണെന്നാണല്ലോ ഈ  ഖുർ‌ആനിന്റെ പ്രഖ്യാപനം.

അതിനാൽ പ്രവാചകരേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു :فَمَبْلَـغُ الْعِلْمِ فِيـهِ أَنَّـهُ  بَشَرٌ    =   وَأَنَّـهُ خَـيْرُ  خَلْقِ  اللهِ   كُلِّهِمِ
مَوْلاٰيَ صَلِّ  وَسَلِّمْ  دٰائِماً  أَبَداً   =    عَلَى حَبِيبِكَ  خَيْرِ  الْخَلْقِ  كُلِّهِمِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Sunday, April 7, 2013

601-ഒരേയൊരു പ്രവാചകർ (സ)-ഭാഗം-01
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങയെക്കുറിച്ച് മാത്രമണ് വിശുദ്ധ ഖുർ‌ആനിൽ സർവ്വലോക രക്ഷിതവായ അല്ലാഹു ഇങ്ങിനെ പറഞ്ഞത്.

 عَسَى أَن يَبْعَثَكَ رَبُّكَ مَقَامًا مَّحْمُودًا)سورة الإسراء 79)

“സ്തുത്യർഹ സ്ഥാനത്ത് താങ്കളുടെ റബ്ബ് താങ്കളെ നിയോഗിച്ചേക്കും”  
(സൂറത്ത് ഇസ്‌റാ‍‌അ്  79 )

പ്രവാചകരേ, എതിരാളികൾ ശകാരിച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും അങ്ങയുടെ ജന്മദിനത്തെ അപകീർത്തിപ്പെടുത്തികൊണ്ടും പേനകളും കീബോർഡുകളും നാവുകളും ചലിക്കുന്നു. പക്ഷെ ,ലോകം താങ്കൾക്കുള്ള പ്രശംസയാൽ മുഖരിതമാകുക തന്നെ ചെയ്യും. ഈ ലോകത്തും പരലോകത്തും അങ്ങ് എല്ലാ സൃഷ്ടികളുടെയും പ്രശംസാപാത്രമാകും തീർച്ച.

പ്രവാചകരേ, ലോകമൊട്ടുക്കും ഞങ്ങളുമിതാ ഉരുവിടുന്നു.


يٰا نَبِي سَلاٰمْ عَلَيْكُمْ          يٰا رَسُولْ سَلاٰمْ عَلَيْكُمْ يٰا حَبِيبْ سَلاٰمْ  عَلَيْكُمْ    صَلَوٰاتُ الله  عَلَيْكُمْ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

Islamic Bulletin

Related Posts with Thumbnails