بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മനുഷ്യന് വിശുദ്ധനായാണ് ജനിക്കുന്നത്. ജന്മനാ പാപിയാണെന്ന സിദ്ധാന്തം ഇസ്ലാം നിരാകരിക്കുന്നു. ജനിക്കുന്ന ശിശുക്കളെല്ലാം ശുദ്ധരാകുന്നു. മത ജാതി വ്യത്യാസമില്ലാതെ എല്ലാ ശിശുക്കളും നല്ലവര്‍. പ്രവാചകന് പ്രഖ്യാപിച്ചു. എല്ലാ കുട്ടിയും ജനിക്കുന്നത് പരിശുദ്ധ പ്രകൃതിയിലാണ്. പിന്നീടവന്റെ മാതാപിതാക്കള്‍ അവനെ ജൂതനും ക്രിസ്താനിയും സൌരാഷ്ട്രീയനുമാക്കുന്നു.
സാഹചര്യമാണ് കുട്ടിയുടെ ഭാഗധേയം നിര്‍ണയിക്കുന്നത്. കുട്ടിയെ നന്നാക്കുന്നതും ദുഷിപ്പിക്കുന്നതും അവന്റെ മാതാപിതാക്കളാണ്. അവന് വളരുന്ന സാഹചര്യമാണ്. കുട്ടിയുടെ ഹൃദയം നിര്‍മലമാണ്. വെള്ളക്കടലാസ് പോലെ പരിശുദ്ധമാണ്. ഏതുനിറത്തിലും രൂപത്തിലുമുള്ള ചിത്രങ്ങള്‍ ആ മനസ്സിന്റെ കടലാസില്‍ വരക്കാം.
അതുകൊണ്ട് തന്നെ കുട്ടിയുടെ കാതില്‍ ആദ്യം കേള്‍ക്കുന്ന ശബ്ദം അല്ലാഹുവിന്റെ നാമമായിരിക്കണമെന്നും ജനിച്ചയുടനെ കുട്ടിയുടെ കാതില്‍ വാങ്ക് വിളിക്കണമെന്നും ഇസ്ലാം കല്പിച്ചു. തുടര്‍ന്നു കുട്ടിയുടെ മനസ്സ് മലീമസമാകാതിരിക്കാനുള്ള സാഹചര്യത്തിലായിരിക്കണം കുട്ടിയെ വളര്‍ത്തേണ്ടത്. വകതിരിവാകുന്നതോടെ സൃഷ്ടാവായ അല്ലാഹുവിലുള്ള ചിന്തയും സമസൃഷ്ടി സ്നേഹവും അവന്റെ ഹൃദയത്തിലുണ്ടാകത്തക്ക വിധത്തിലുള്ള പരിചരണങ്ങളാണ് കുട്ടിക്ക് നല്‍കേണ്ടത്. ഇവ്വിഷയകമായി സമഗ്രമായ നിയമ നിര്‍ദ്ദേശങ്ങള്‍ തന്നെ ഇസ്ലാമിനുണ്ട്.
ഒരാള്‍ പ്രായപൂര്‍ത്തിയാകുന്നതോടെയാണ് മതശാസനകള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാകുന്നത്. പതിനഞ്ചു വയസ്സുമുതല്‍ പ്രായപൂര്‍ത്തിയായതായി പരിഗണിക്കും. സ്ത്രീ ഋതുമതിയാകുന്നതും പ്രായപൂര്‍ത്തിയുടെ ലക്ഷണമായി ഗണിക്കപ്പെടുന്നു. തന്റെ ജീവിതത്തില്‍ അച്ചടക്കവും സന്മാര്ഗ്ഗ നിഷ്ഠയും പാലിക്കാന്‍ ഇനി ഓരോ വ്യക്തിയും ബാധ്യസ്ത്ഥനാണ്. പരമാവധി വിജ്ഞാനമാര്‍ജിച്ച് നല്ലവനായി ജീവിക്കുക.
اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْـدُ ِللهِ رَبِّ الْعَالَمِينَ عَلَى** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin=527
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.