Saturday, March 24, 2012

521-അല്ലാഹു-ഭാഗം-46


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينവിനയം, താഴ്മ, അനുസരണം എന്നെല്ലാം അർഥം നൽകപ്പെടുന്ന നാമമാണ് ഇസ്‌ലാം .ഇസ്‌ലാം മതത്തിന് ആ പേര് ലഭിച്ചത് അത് പ്രപഞ്ച സ്രഷ്ടാവിനു കീഴ്പ്പെടുകയും അവന്റെ കല്പനകൾ അനുസരിക്കുകയും ചെയ്യാൻ പഠിപ്പിക്കുന്ന മതമായതു കൊണ്ടാണ്

ലാ ഇലാഹ ഇല്ലല്ലാഹ്. മുഹമ്മദ് റസൂലുല്ലാഹ് അഥവാ “ അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാകുന്നു.” എന്ന വചനമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന ശില.

ഈ അടിസ്ഥാന ആദർശത്തിലാണ് ഇസ്‌ലാം നിലകൊള്ളിന്നത്. ഈ വചനങ്ങൾ ഉച്ചരിക്കുന്നവൻ മുസ്‌ലിമായി പരിഗണിക്കപ്പെടുന്നതാണ്. വിശ്വാസം മനസ്സിന്റെ പ്രവർത്തനങ്ങളിൽ ഒന്നാണ്. മാനസിക ദാർഢ്യതയോടെയാണിത് പ്രഖ്യാപിക്കേണ്ടത്. മനസ്സ് ഈ ആശയം അംഗീകരിക്കാതെ നടത്തുന്ന പ്രഖ്യാപനങ്ങൾ നിരർഥകങ്ങളാണ്. അത്തരക്കാരെ വിശ്വാസികളായി പരിഗണിക്കപ്പെടുന്നതല്ല. സ്വമേധയാ മനസിൽ ദൃഢീകരിച്ച് വേണം സത്യ വചനം ഉച്ചരിക്കാൻ .ആരുടെയെങ്കിലും നിർബന്ധത്തിനു വഴങ്ങിയോ അബോധാവസ്ഥയിലോ മൊഴിഞ്ഞാൽ അത് അസാധുവായിത്തീ‍രുന്നു

അത് കൊണ്ട് നിർബന്ധിത മതം മാറ്റം ഇസ്‌ലാമിന് അന്യമാണ്. അത് സാധ്യമേ അല്ല . ശാരീരിക പീഢനങ്ങളും ഭീഷണിയുമൊന്നും ഒരാളുടെ മനസ്സിലെ ആശയങ്ങൾ മാറ്റി എടുക്കാൻ സഹായകമല്ല. മനസ്സ് മാറാത്ത കാലത്തോളം, മനസ്സിൽ ഏകദൈവത്വവും, മുഹമ്മദ് നബി(സ) യുടെ പ്രവാചകത്വവും അംഗീകരിക്കാത്ത കാലത്തോളം ഒരാളും മുസ്‌ലിമാവുകയില്ല.

ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന വചനം മനസറിഞ്ഞു ഉച്ചരിക്കുന്നതോടെ ഒരാൾ വിശ്വാസികളുടെ സമൂഹത്തിൽ അംഗമായി. വിശ്വാസ പ്രഖ്യാപനത്തോടെ ഒരു പുതിയ ജീവിതമാണാരംഭിക്കുന്നത്. കഴിഞ്ഞ നിമിഷം വരെ താനനുഭവിച്ചിരുന്ന എല്ലാ ഉച്ചനീചത്വങ്ങളിൽ നിന്നും അസ്പൃശ്യതകളിൽ നിന്നും അവൻ മോചിതനായി. സ്നേഹ സാഹോദര്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ശാദ്വല തീരത്തവൻ എത്തിച്ചേർന്നു. ഇനിയവൻ മുസ്‌ലിമാണ്. മുസ്‌ലിം സമുദായത്തിന്റെ ബാധ്യതകൾ അവന് ബാധകമായി. സമൂഹത്തിന്റെ എല്ലാ തലത്തിലും അംഗീകാരം അവന് ലബ്ധമായി.

ഈ വിശ്വാസത്തിന്റെ യാഥാർഥ്യവൽകരണത്തിനു വേണ്ടിയുള്ള കർമ്മങ്ങളിനി തുടരണം. ഇസ്‌ലാമിക അദ്ധ്യാപനങ്ങൾക്കനുസരിച്ച് ജീവിതത്തെ പുന‌:ക്രമീകരണം നടത്താൻ അവൻ തയ്യാറാകണം. വിശ്വാസ പ്രഖ്യാപനം കൊണ്ട് മാത്രം യഥാർത്ഥ മുസ്‌ലിമാകുന്നില്ല. വിശ്വാസത്തെ വാസ്തവീകരിക്കുന്നത് കർമ്മമാണ്. ഇസ്‌ലാം അനുശാസിക്കുന്ന ആരാധനകളും പെരുമാറ്റച്ചട്ടങ്ങളും പാലിക്കാൻ ഓരോ മുസ്‌ലിമും ബാദ്ധ്യസ്ഥനാണ്.
اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً ** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله ** اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى ** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينIslamic Bulletin-521

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails