بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഭൌതികഭൂമി മനുഷ്യന്റെ താൽക്കാലിക താമസ സ്ഥലമാണ്. മരണത്തോടെയവൻ പരലോകത്തേക്ക് നീങ്ങുകയായി.
ജീവിതകാലത്ത് ഭൂമിയിൽ അന്തസ്സും സന്തോഷവുമുണ്ടാകണം. മരണാനന്തരം പൂർണ്ണ വിജയം ലഭിക്കണം. ഇതാണിസ്ലാമിന്റെ ലക്ഷ്യം.
അതുകൊണ്ട് തന്നെ പല മതങ്ങളും അനുശാസിക്കുന്നത് പോലെ ജീവിതത്തിൽ നിന്ന് ഒളിച്ചോടാൻ ഇസ്ലാം കൽപിക്കുന്നില്ല. ജീവിതത്തിന്റെ എല്ലാ സുഖങ്ങളും ബന്ധങ്ങളും അവഗണിച്ച് കേവലം പരലോകത്തിനു വേണ്ടി അദ്ധ്വാനിക്കണമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നില്ല. “പ്രത്യുത നിനക്കല്ലാഹു നൽകിയ അനുഗ്രഹങ്ങളിലൂടെ നീ പരലോക വിജയം നേടുക. അതേയവസരം ഐഹികലോകത്ത് നിന്റെ പങ്കിനെക്കുറിച്ച് നീ അശ്രദ്ധനായിരിക്കരുത്” എന്നാണ് ഖുർആൻ കൽപിച്ചത്.
ഐഹികലോകത്ത് ഉത്തുംഗതയിലെത്തുന്നതോടെ പരലോകത്ത് ഉന്നത സ്ഥാനം നേടിയെടുക്കുകയാണ് ഇസ്ലാമിന്റെ ലക്ഷ്യം. ഭൌതികലോകത്തെ പാടെ ത്യജിച്ചുകൊണ്ടുള്ള ആത്മീയജീവിതവും ആത്മീയ ചിന്തയെ വർജിച്ചുകൊണ്ടുള്ള ഭൌതികജീവിതവും ഇസ്ലാമിന് അന്യമാണ്. രണ്ടും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സംസ്കൃത സമൂഹമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്.
അല്ലാഹു മനുഷ്യനു സാധിക്കാത്തത് അവനോട് നിർബന്ധിക്കുകയില്ല. (ഖുർആൻ 2-286) നിന്റെ നാഥൻ ഒരാളോടും അക്രമം പ്രവർത്തിക്കുകയില്ല. (ഖുർആൻ 18-49)
ഇല്ലായ്മയിൽ നിന്നാണ് അല്ലാഹു ലോകത്തെ സൃഷ്ടിച്ചത്. ഒരു മുൻ മാതൃകയും ആരുടേയും സഹായവുമില്ലാതെ അതിവിസ്തൃതമായ ഈ അൽഭുത പ്രപഞ്ചത്തെ സൃഷ്ടിച്ച അല്ലാഹുവിന്റെ ശക്തി അപാരമാണ്. നിശ്ചിതകാലം വരെ പ്രപഞ്ചത്തിന് ഈ പ്രകൃതിയും ഘടനയും നിലനിൽക്കും. ഒരു ദിവസം എല്ലാം തകർന്നു തരിപ്പണമാകും. നക്ഷത്രങ്ങൾ ഉതിർന്നുവീഴുകയും സൂര്യപ്രഭ മങ്ങുകയും ചന്ദ്രൻ പിളരുകയും ആകാശം പൊട്ടിച്ചിതറുകയും ചെയ്യുന്ന അതിഭീകരമായൊരു ദിവസം വരാനിരിക്കുന്നു. ലോകാന്ത്യം. അന്ന് സർവ്വ ജീവജാലങ്ങളും മണ്ണിടിയും. എല്ലാം കഥാവശിഷ്ടമാകുന്നു. ആ ദിവസത്തിൽ മനുഷ്യരാരും ബാക്കിയുണ്ടാകില്ല. ആ രംഗം കാണാനും റിപ്പോർട്ട് ചെയ്യാനും ഒരാൾ പോലും ശേഷിക്കുകയില്ല.
اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-519
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.