بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അവന്റെ മറ്റൊരു ഗുണമാണ് സർവ്വത്തിനും കഴിവുള്ളവൻ എന്നത്. സർവ്വ കഴിവിന്റേയും ഉടമക്ക് മാത്രമേ ദൈവമാകാൻ അവകാശമുള്ളൂ. മനുഷ്യന്റേയും മൃഗങ്ങളുടേയും മറ്റു സർവ്വ സൃഷ്ടികളുടേയും കഴിവുകൾ പരിമിതങ്ങളാണ്. എത്ര കഴിവുള്ളവനാണെങ്കിലും എന്തെല്ലാം യോഗ്യതകളുള്ളവനാണെങ്കിലും പ്രിയതമ തന്റെ കൺമുമ്പിൽ കിടന്നു മരിക്കുമ്പോൾ ഏതു കൊലകൊമ്പനും നിസ്സഹായനാകുന്നു. ഒരു ജലദോഷം വന്നാൽ നാം ബലഹീനരാകുന്നു. അതുകൊണ്ടാണ് മനുഷ്യനോ പശുവോ കല്ലോ കരടോ ഒന്നും ദൈവമാകാൻ കൊള്ളില്ലെന്ന് പറയുന്നത്. അസ്തമിക്കുന്ന കഴിവിന്റെ ഉടമകൾക്ക് ദൈവമാകാൻ കഴിയില്ല. ചില മതങ്ങളിലെ ദൈവങ്ങൾ മരിച്ചു പോയി. അനങ്ങാപാറകളായി സ്വയം നീങ്ങാൻ പോലും കഴിയാതെ നോക്കുകുത്തിയായി നിൽക്കുന്നു. മറ്റു ചിലരുടെ ദൈവം കുരിശിലേറ്റപ്പെട്ടു. ഇവരെങ്ങിനെ ദൈവമാകും?! അതേസമയം മുസ്ലിംകളുടെ അല്ലാഹു അന്തസ്സോടെ അന്ത്യമില്ലാതെ അവസ്ഥാന്തരമില്ലാതെ, എന്നും സർവ്വാധിനാഥനായി, സർവ്വശക്തനായി നിലകൊള്ളുന്നു.
അവന്റെ മറ്റൊരു സുപ്രധാന വിശേഷമാണ് അറിവ് എന്നത്. ലോകത്തുള്ളതും ഉണ്ടായതും ഉണ്ടാകാനുള്ളതും എല്ലാം അറിയേണ്ടരീതിയിൽ അറിയുന്നവനാണവൻ. കൂടാതെ അവൻ സർവ്വത്ര കാര്യങ്ങളേയും കേൾക്കുന്നവനും കാണുന്നവനുമാണ്.
ചുരുക്കത്തിൽ സർവ്വലോക രക്ഷിതാവായ അല്ലാഹു അവന്റെ പ്രപഞ്ചത്തിൽ അല്ലാഹു ഉണ്ട് എന്നതിനും അവന്റെ അപാരമായ കഴിവുകളെയും അവനാണ് സൃഷ്ടാവ് എന്നതിന് ആവശ്യമായ തെളിവുകളും ഇഷ്ടം പോലെ സംവിധാനിച്ചു വെച്ചിട്ടുണ്ട്. നിർജീവ വസ്തുക്കളും ജീവനുള്ളവയും സസ്യങ്ങളും സർവ്വചരാചരങ്ങളും ബുദ്ധിയുള്ള മനുഷ്യരും ഒന്നടങ്കം പറയുന്നു لاإله إلا الله “ഒരിലാഹും ഇല്ല അല്ലാഹു അല്ലാതെ” ഓരോ കാലത്തിനും ആ കാലത്തെ മനുഷ്യരുടെ പുരോഗതിക്കനുസരിച്ചും പ്രപഞ്ചത്തിലൂടെ അവന്റെ സാന്നിദ്ധ്യത്തെ വിളിച്ചറിയിക്കുന്ന അൽഭുതങ്ങൾ ലോകത്തിന് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.
ഇത് സ്ഥിരപ്പെട്ടാൽ വരുന്ന ഒരു ചോദ്യമാണ് എങ്കിൽ പിന്നെ അല്ലാഹുവിനെ ആര് സൃഷ്ടിച്ചു എന്നത്. ആ ചോദ്യത്തിൽ തന്നെ അതിനുള്ള മറുപടിയുമുണ്ട്. അല്ലാഹു സൃഷ്ടാവാണ്. സൃഷ്ടാവാകുമ്പോൾ അവൻ സൃഷ്ടിയാവാൻ പാടില്ല. അവൻ ഒരു സൃഷ്ടിയായിരുന്നുവെങ്കിൽ അവന് സൃഷ്ടിക്കാൻ കഴിയില്ല. അതിന്റെ തെളിവാണ് മനുഷ്യൻ അവന്ന് നൽകപ്പെട്ട സർവ്വ കഴിവുകളുമുപയോഗിച്ചാൽ പോലും ഇല്ലായ്മയിൽ നിന്നും ഒരു വസ്തുവിനെ അവന്നുണ്ടാക്കാൻ സാധിക്കുന്നില്ലെന്നത്
اَلْحَمْدُ ِللهِ حَمْداً دَائِماً أَبَداً *** وَالْحَمْدُ ِللهِ ثُمَّ الْحَمْدُ ِلله
اَلْحَمْدُ ِللهِ رَبِّ الْعَالَمِينَ عَلَى *** مَا كَانَ يُلْهِمُنِي اَلْحَمْدُ ِللهِ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin-518
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.