بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ചുരുക്കത്തിൽ, പ്രപഞ്ചമെന്ന നിവർത്തിവെച്ച പുസ്തകത്തിലെ ഓരോ വരിയും, നമ്മുടെ ശരീരവും, ഈ പ്രപ്രഞ്ചത്തിലെ ഓരോ കണികയും , നമ്മുടെ ചുറ്റുപാടുകളും, ശാസ്ത്ര പഠനങ്ങളും, ഖുർആനും, സത്യസന്ധനായ മുഹമ്മദ് നബിയും (സ)മുൻ പ്രവാചകന്മാരും, വേദ ഗ്രന്ഥങ്ങളും അല്ലാഹുവിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. അല്ലാഹുവിന്റെ സാന്നിദ്ധ്യം ഒരു വിശ്വാസകാര്യം മാത്രമല്ല ഒരു യാഥാർത്ഥ്യമാണെന്ന് നമുക്ക് ബോധ്യം വരുന്നു. നമുക്ക് പ്രപഞ്ച സൃഷ്ടാവും നാഥനുമായ അല്ലാഹുവിനോട് അടുത്ത ബന്ധം സ്ഥാപിക്കും. മാർഗ്ഗദർശനത്തിനു വേണ്ടി അവനോട് പ്രാർത്ഥിക്കാം. അല്ലാഹുവേ ഞങ്ങളെ നീ നേരയ വഴിയിൽ നയിക്കണമേ ! ഞങ്ങൾക്ക് നീ ഉപകാരപ്രദമായ അറിവുകൾ എത്തിച്ചുതരേണമേ !
സർവ്വലോക രക്ഷിതാവുമായി ബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ -അതാർക്കും എപ്പോഴും ചെയ്യാവുന്നതാണ്- ഭൂമി എത്ര നിസ്സാരം ! ജീവിതം എത്ര ക്ഷണികം !ഭൂമിയുടെ നിസ്സാരതയും ജീവിതത്തിന്റെ ക്ഷണികതയും അറിവിന്റെ പരിമിതിയും ഭൌതിക സുഖങ്ങളുടെ ആപേക്ഷികതയും കണക്കിലെടുക്കാതെ ഈ ലോകജീവിതവും ഇതിലെ കിടമത്സരവുമാണ് ലോകത്തെ പ്രധാന കാര്യങ്ങൾ എന്നു ധരിക്കുന്നവൻ എത്ര വിഢിയാണ് !പ്രപഞ്ചം സൃഷ്ടിച്ച് പരിപാലിക്കുന്ന, എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന, സ്നേഹനിധിയായ, കരുണാവാരിധിയായ, മനുഷ്യന് യഥാർത്ഥ അറിവും മാർഗ്ഗദർശനവും നൽകാൻ കഴിവുള്ള, അല്ലാഹുവുമായി അടുക്കാൻ, ആ സാമീപ്യത്തിന്റെ ആനന്ദം അനുഭവിക്കാൻ അവസരമുണ്ടായിട്ടും അത് ശ്രദ്ധിക്കാതെ, ഭൌതിക കെട്ടുപാടുകളിൽ കെട്ടിമറിഞ്ഞ് അസ്വസ്ഥനായി, മന:ശാന്തി ലഭിക്കാതെ, യഥാർത്ഥ ജീവിതമെന്തെന്നറിയാത്ത, ജീവിച്ചു മരിക്കുന്നവർ എത്രമാത്രം നിർഭാഗ്യവാന്മാരാണ്.
ഏകദൈവത്വം പ്രപഞ്ചത്തിന്റെ വ്യാഖ്യാനവും ഉന്നതമായ ജീവിതമാർഗ്ഗവുമാകുന്നു. എല്ലാവിധ ഭീതികളിൽ നിന്നും മുക്തനായി, നിർഭയനായിത്തീരുന്ന അവസ്ഥ. ഏറ്റവും ഉയർന്ന് നിന്ന് കൊണ്ട് ലോകത്തേയും കഴിഞ്ഞകാല ചരിത്രത്തേയും, വരാൻ പോകുന്ന സംഭവങ്ങളേയും നോക്കിക്കാണുന്ന ഉന്നതമായ അവസ്ഥ. കളിമണ്ണിൽ നിന്നു ജനിച്ച മനുഷ്യൻ മാലാഖയേക്കാൾ ഉയർന്നുപോകുന്ന അവസ്ഥ . ഏകദൈവ ദർശനം കൊണ്ട് സിദ്ധിക്കുന്ന ദൈവിക സാമീപ്യം അനുഭവപ്പെടുന്ന ആ ഉന്നതമായ അവസ്ഥ എത്ര ആനന്ദദായകമാണ് ! ആ അവസ്ഥയിലേക്ക് ഏതൊരു മനുഷ്യനും ഉയരാം. അതിലേക്കാണ് ഖുർആൻ ഓരോ മനുഷ്യനേയും ക്ഷണിക്കുന്നത്. ഇത് സമ്പൂർണ്ണവും സമഗ്രവുമായ ജീവിതവീക്ഷണമാണ്. ധ്യാനം മാത്രമല്ല പ്രവർത്തനവും കൂടിയാണിത്. അതിന്റെ സരണിയാണ് ഖുർആൻ കാണിച്ചുതരുന്നത്.

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-516
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.