بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
സമുദ്രത്തിലെ വെള്ളം ഉപ്പുരസമുള്ളതല്ലെങ്കിൽ ആ വെള്ളം എന്നോ മലിനമായേനെ. ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നില്ലെങ്കിലുള്ള അവസ്ഥ ചിന്തിച്ചു നോക്കൂ അഥവാ ഭൂമിയുടെ ഒരു ഭാഗം എന്നും രാത്രിയും മറുഭാഗം എന്നും പകലുമാണെങ്കിലുള്ള അവസ്ഥ ജീവിതം അസാദ്ധ്യമാക്കുമായിരുന്നു.
ഭൂമിയിൽ അല്ലാഹു സംവിധാനിച്ച ജീവികൾക്കാവശ്യമായ ഭക്ഷണ സംവിധാനമില്ലെങ്കിൽ എന്തായിരിക്കും അവസ്ഥ ?
മനുഷ്യ ബുദ്ധി മുഴുവനും സമാഹരിച്ചാൽ ഈ പ്രപഞ്ചസംവിധാനം പോലുള്ള ഒരു സംവിധാനം പ്ലാൻ ചെയ്യാൻ പോലും സാദ്ധ്യമല്ലെന്നതാണ് സത്യം.
ഇതെല്ലാം ഒരു അതുല്യ ശക്തിയുടെ സംവിധാനവും ബുദ്ധിയും ഉദ്ദേശവും കഴിവും കൂടാതെ ഉണ്ടായി എന്നു പറയുന്നത് എന്ത് മാത്രം ബുദ്ധിശ്യൂന്യമാണ്.
ഒരു കളങ്കമറ്റ സംവിധാനം കാണുമ്പോൾ ബുദ്ധിയുള്ളവർ പറയും അതിന്റെ പിന്നിൽ ബുദ്ധിയും കഴിവും ഉദ്ദേശവും അറിവും പ്രവർത്തിച്ചിട്ടുണ്ടെന്ന്. അതുപോലെത്തന്നെയാണ് ഈ അൽഭുത പ്രപഞ്ചത്തെ കുറിച്ച് ചിന്തിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്ന ഒരു യഥാർഥ്യമാണ് അതിന്റെ പിന്നിൽ സൂക്ഷ്മജ്ഞാനവും അങ്ങേയറ്റത്തെ ബുദ്ധിയും അമാനുഷിക കഴിവും ഉദ്ദേശവും പ്രവർത്തിച്ചിട്ടുണ്ടെന്ന്. അതെല്ലാം സമ്മേളിച്ച ആസ്തിക്യമാണ് “പടച്ച തമ്പുരാനായ അല്ലാഹു”.
നിങ്ങളുടെ കയ്യിലുള്ള ഒരു പേന, മനുഷ്യ കരങ്ങളാൽ എഴുതാൻ വേണ്ടി പ്രത്യേകമായി തയ്യാർ ചെയ്ത ഒരു പേന, അതിൽ മഷി സൂക്ഷിക്കാൻ പ്രത്യേക അറ, അതിനു ചെറിയ ദ്വാരത്തോടു കൂടിയുള്ള അടപ്പ്, കീശയിൽ കുളത്തിയിടാൻ കുളത്തും, ആവശ്യത്തിനു മഷി പുറത്ത് വരുന്ന മുന ഇങ്ങനെ ചിന്തിച്ചാൽ അനേകം അൽഭുതങ്ങളടങ്ങിയ ഈ ചെറിയ പേനയെക്കുറിച്ച് ഒരാൾ നിങ്ങളോട് പറയുകയാണ് അത് ഒരു സുപ്രഭാതത്തിൽ യാദൃശ്ചികമായി ഉണ്ടായതാണെന്നു പറഞ്ഞാൽ നിങ്ങൽ അയാൾ ഭ്രാന്തനാണെന്ന് വിധിയെഴുതില്ലേ? കാരണം നിങ്ങൾക്കുറപ്പാണ് ഈ പേനയുടെ പിന്നിൽ മനുഷ്യന്റെ ബുദ്ധിയും സമയവും ഉദ്ദേശവും കഴിവും അറിവും ഉപയോഗിച്ചിട്ടുണ്ടെന്ന്.
എങ്കിൽ അതുപോലെത്തന്നെയല്ലേ, അൽഭുതങ്ങളുടെ മനുഷ്യൻ, അവന്റെ ശരീരത്തിലടങ്ങിയ ഹൃദയം, തലച്ചോറ് തുടങ്ങിയ അനേകം ഉപകരണങ്ങൾ, ഭൂമിയിലും കടലിലുമുള്ള മനോഹരവും ആകർഷണീയവുമായ ചെടികളും പുഷ്പങ്ങളും മരങ്ങളൂം അതുപോലെ ജീവികളുമൊക്കെ യാദൃശ്ചികമായി ഉണ്ടായതാണെന്ന് വിശ്വസിക്കാൻ കഴിയുമോ? അതല്ലേ വിശുദ്ധ ഖുർആൻ പറഞ്ഞത് :
أَوَلَمْ يَرَ الْإِنسَانُ أَنَّا خَلَقْنَاهُ مِن نُّطْفَةٍ فَإِذَا هُوَ خَصِيمٌ مُّبِينٌ (سورة يس 77
“മനുഷ്യൻ കണ്ടില്ലയോ, നാമവനെ ശുക്ളകണത്തിൽ നിന്ന് സൃഷ്ടിച്ചു എന്നിട്ടവനിതാ വ്യക്തമായ കുതർക്കിയാകുന്നു.”
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-512
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.