بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മറ്റൊരു ഉദാഹരണം നോക്കൂ: നിങ്ങൾക്ക് ഒരു പ്രിന്റിംഗ് പ്രസ്സുണ്ടെന്ന് സങ്കൽപ്പിക്കുക. അതിൽ ഒരു മില്യൺ അക്ഷരങ്ങൾ വ്യത്യസ്ത പെട്ടികളിലായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. പെട്ടെന്ന് ഒരു ഭൂചലനമുണ്ടായി ഈ പെട്ടികളിൽ അകാരാദിക്രമത്തിൽ സൂക്ഷിച്ചു വെച്ചിരുന്ന അക്ഷരങ്ങൾ പരസ്പരം കൂടിക്കലർന്നു. പിന്നീട് അക്ഷരങ്ങൾ പെറുക്കിവെക്കുന്ന തൊഴിലാളി വന്ന് ഇതു പരിശോധിച്ച് അദ്ദേഹം പറയുന്നു ഈ ഭൂചലനം മൂലം അർത്ഥപൂർണ്ണമല്ലെങ്കിലും യാദൃശ്ചികമായി പത്ത് പദങ്ങൾ രൂപം കൊണ്ടു എന്നു പറഞ്ഞാൽ അത് സ്വീകരിക്കാവുന്നതാണ്. അതേ സമയം പൂർണാർത്ഥം കുറിക്കുന്ന പത്ത് പദങ്ങളടങ്ങിയ ഒരു വാചകം തന്നെ ഈ ഭൂചലനം മൂലം രൂപപ്പെട്ടു എന്നു പറഞ്ഞാൽ അത് സ്വീകരിക്കാൻ അല്പം പ്രയാസമായിരിക്കും എങ്കിലും സ്വീകാര്യതക്ക് ചാൻസുണ്ട്. എന്നാൽ അദ്ദേഹം പറയുകയാണ് ഈ ഒരു മില്യൺ അക്ഷരങ്ങളും ഈ ഭൂചലനം മൂലം യാദൃശ്ചികമായി കൂടിച്ചേർന്ന് അഞ്ഞൂറു പേജുള്ള ഒരു കനപ്പെട്ട, പഠനാർഹവും കോർവയെത്തിയതുമായ പുസ്തകമായി രൂപാന്തരപ്പെട്ടു എന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ ആളെക്കിട്ടുമോ ? ഇതു പോലെയാണ് ഈ പ്രവിശാലമായ പ്രപഞ്ചം അതിന്റെ എല്ലാ സൌന്ദര്യത്തോടെയും അൽഭുതത്തോടെയും സൂക്ഷ്മ സംവിധാനത്തോടെയും ഒരു സുപ്രഭാതത്തിൽ യാദൃശ്ചികമായി ഉണ്ടായതാണെന്ന് പറയുന്നതിലെയും ബുദ്ധിശ്യൂന്യത. പ്രപഞ്ചത്തിലുള്ള ഓരോ ഗോളത്തേയും എടുത്ത് പരിശോധിച്ചാൽ അവ മുഴുവനും അതി സൂക്ഷ്മമായി പ്രത്യേക പരിധിക്കും അകലങ്ങളിലുമായി സംവിധാനിച്ചതായി കാണാം. അവയിൽ വരുന്ന ചെറിയ വ്യത്യാസം പോലും മനുഷ്യ ജീവിതത്തെയും മറ്റും ദോഷകരമായി ബാധിക്കുമെന്ന് ശാസ്ത്രം പറയുന്നു.
ചിന്തിച്ചു നോക്കൂ, ഭൂമി ഒരു ഗോളമാണല്ലോ. ദീർഘവൃത്താകൃതിയിലുള്ള ഗോളം. ഇതിന് 7 തട്ടുകളുണ്ട്. ഒന്നാമത്തെ തട്ടിനെ ഭൂമിയുടെ പുറം തോട് എന്ന് വിശേഷിപ്പിക്കുന്നു. ഇത് നമ്മുടെ കാൽ വെച്ചിടത്ത് നിന്ന് ഏതാണ്ട് 35 കിലോമീറ്റർ വരെ താഴ്ചയുള്ളതാണ്. ഈ പുറം തോട് ഇതേ കട്ടിയിലും രൂപത്തിലുമില്ലായിരുന്നുവെങ്കിൽ ഭൂമിയിൽ ജീവിതം അസാദ്ധ്യമാകുമായിരുന്നു.
വായുമണ്ഡലം നിലവിലുള്ളതിനേക്കാൾ അല്പം ഉയർന്നുപോയാൽ ഭൂമി കത്തിയെരിയുമായിരുന്നു.
സൂര്യനിൽ നിന്ന് ലഭിക്കുന്ന ചൂട് ഇപ്പോൾ ലഭിക്കുന്നതിൽ നിന്ന് അല്പം കുറഞ്ഞാൽ നാം ഐസായി മാറും. അല്പം കൂടിയാൽ നാം കത്തി വെണ്ണീറാവുകയും ചെയ്യും. കൃത്യമായ അളവിൽ അന്തരീക്ഷത്തിൽ ഓക്സിജനില്ലെങ്കിൽ ജീവിതം അസാദ്ധ്യമാകും. മഴ ലഭിക്കുന്നില്ലെങ്കിൽ ഭൂമി മുഴുവനും മരുഭൂമിയായി ജീവിതം തകരാറിലാകും.
لاٰ إِلَهَ إِلاَّ اللهُ الْعَظِيمُ الْحَلِيمُ لاٰ إِلَهَ إِلاَّ اللهُ رَبُّ الْعَرْشِ الْعَظِيمِ لاٰ إِلَهَ إِلا اللهُ رَبُّ السَّمٰوٰاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-511
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.