بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
പ്രവഞ്ചോത്പത്തിയെക്കുറിച്ച് മറ്റൊരഭിപ്രായമാണ് സ്ഥിര സ്ഥിതി സിദ്ധാന്തം. (Steady State Theory) ഈ സിദ്ധാന്തപ്രകാരം പ്രപഞ്ചം എന്നും ഇവിടെയുണ്ട്. സ്റ്റഡി സ്റ്റേറ്റ് തിയറിയുടെ വക്താക്കളും പ്രപഞ്ചം വികസിക്കുന്നു എന്ന് സമ്മതിക്കുന്നു. എന്നാൽ സ്ഥിരസ്ഥിതി വാദക്കാർക്ക് പ്രപഞ്ചത്തിന്റെ വികാസത്തിന് വിശദീകരണം നൽകവെ ശ്യൂന്യതയിൽ നിന്ന് നിരന്തരം പദാർഥം സൃഷ്ടിക്കപ്പെടുന്നു എന്ന് സങ്കല്പിക്കേണ്ടിവന്നു. കാരണം പ്രപഞ്ചം വികസിക്കുന്നതിനനുസരിച്ച് അതിന്റെ സാന്ദ്രത കുറയണം. ബലൂൺ ഊതി വീർപ്പിക്കുമ്പോൾ അതിന്റെ കട്ടി കുറയുന്നത് പോലെ. പക്ഷെ സ്ഥിരസ്ഥിതി വാദമനുസരിച്ച് പ്രപഞ്ചം ഒരേ സ്ഥിതിയിൽ നില കൊള്ളണം. അതിനാൽ ഹൈഡ്രജൻ കണികകൾ ശ്യൂന്യതയിൽ നിന്ന് ഉണ്ടായികൊണ്ടിരിക്കണം. ഈ രണ്ട് സിദ്ധാന്തങ്ങളാണ് പ്രപഞ്ചോത്പത്തിയെക്കുറിച്ച് ശാസ്ത്രത്തിന് നമ്മുടെ മുമ്പിൽ വെക്കാനുള്ളത്. ഈ രണ്ട് സിദ്ധാന്തങ്ങൾ സ്വീകരിച്ചാലും സ്രഷ്ടാവിനെ അഥവാ അല്ലാഹുവിനെ അംഗീകരിക്കൽ നിർബന്ധിതരാണ്. ആധുനിക ശാസ്ത്രീയ നിഗമനങ്ങളെ തള്ളിക്കളഞ്ഞ് നിരീശ്വരത്വം മുറുകെ പിടിക്കുന്നവർ അന്ധ വിശ്വാസിയാവനേ തരമുള്ളൂ.. അല്ലെങ്കിൽ അവർ ആധുനിക ശാസ്ത്രീയ വീക്ഷണങ്ങൾ അറിഞ്ഞ് കാണുകയില്ല.
അതേ സമയം ഈ പ്രപഞ്ചം ഒരു സുപ്രഭാതത്തിൽ തനിയെ ഉണ്ടായതാണെന്നു പറയുന്നത് ബുദ്ധിയുള്ളവരാരെങ്കിലും സമ്മതിക്കുമോ ? ഇല്ലെന്ന് ചില ഉദാഹരണങ്ങളിലൂടെ നമുക്ക് സ്ഥാപിക്കാം.
ഒരു പലകയിൽ ഒരു സൂചി കുത്തിവെക്കുക. ആ സൂചിയുടെ ദ്വാരത്തിൽ മറ്റൊരു സൂചികടത്തിവെക്കുക. ഇത് കാണുന്ന ഒരാൾ നമ്മോട് ചോദിക്കുന്നു. എങ്ങിനെയാണ് ഒരു സൂചിയുടെ ദ്വാരത്തിൽ മറ്റേ സൂചി പ്രവേഷിച്ചത് ? സത്യ സന്ധനായ നിങ്ങൾ മറുപടി പറയുന്നു. അതൊരു മനുഷ്യൻ തന്റെ കൈകൊണ്ട് വെച്ചതാണെന്ന്. അതേ സമയം മറ്റൊരാൾ പറയുന്നു. (അദ്ധേഹവും സത്യ സന്ധനാണ്). ഇപ്പോൾ ജനിച്ച അന്ധനായ ഒരു കുഞ്ഞ് ഒരു സൂചിയെടുത്തെറിഞ്ഞപ്പോൾ ആകസ്മികമായി അറ്റിന്റെ ഉള്ളിൽ പതിഞ്ഞതാണെന്ന്. ബുദ്ധിയുള്ളവർ വിശ്വസിക്കുക ഒന്നാമത്തേതായിരിക്കും. എന്നാലും ഒരു ചെറിയ സാദ്ധ്യത രണ്ടാമത്തേതിനും നൽകാം. എന്നാൽ അതേ പലകയിൽ നൂറു കണക്കിനു സൂചികൾ സ്ഥാപിക്കുകയും അവക്ക് ഓരോന്നിനും പ്രത്യേകം നമ്പറുകളിടുകയും ശേഷം കുട്ടിയുടെ കയ്യിൽ അത്രയും എണ്ണം സൂചികൾ അതേ നമ്പറുകളോടെ നൽകി അവ ഒരു ഏറ് മുഖേന ഓരോ സൂചിയും അവയിലെഴുതിയ നമ്പറിന് തുല്യമായ നമ്പറുള്ള പലകയിലെ സൂചിയുടെ ദ്വാരത്തിൽ ആകസ്മികമായി പ്രവേഷിച്ചു എന്ന് പറഞ്ഞാലോ , അത് വിശ്വസിക്കാൻ കഴിയില്ല. എന്നത് പോലെയാണ് ഈ പ്രപഞ്ചം. ഇത്രയും വിശാലവും ആസൂത്രണത്തോടെയും ഒന്നും പരസ്പരം കൂട്ടിമുട്ടുകയോ എന്തെങ്കിലും അപാകതകൾ വരുകയോ ചെയ്യാതെ ഇത്രയും ഭംഗിയായി സംവിധാനിച്ചതിന് പിന്നിൽ ഒരു അതിശക്തി ഇല്ലെന്ന് പറയുന്നതും അത് ഒരു സുപ്രഭാതത്തിൽ തനിയെ ഉണ്ടായതാണെന്ന് പറയുന്നതും എന്ത് മാത്രം വിഡ്ഢിത്തമാണ്
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-510
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.