Friday, March 16, 2012

505-അല്ലാഹു-ഭാഗം-30


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഇതെല്ലാം കണ്ടിട്ടും ചിന്തിക്കുകയോ, പാഠമുൾക്കൊള്ളുകയോ ചെയ്യാതെ സത്യ നിഷേധികളായി, അഹങ്കാരികളായി മൺ‌മറഞ്ഞുപോയവരുടെ വിലാപവും ഖുർ‌ആൻ തന്നെ പറയുന്നത് കാണുക.وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ (سورة الملك 10


“അവർ കേഴും, ഞങ്ങൾ കേൾക്കുകയും ഗ്രഹിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ന് ഈ കത്തിക്കാളുന്ന നരകാവകാശികളിൽ ഞങ്ങൾ പെടുമായിരുന്നില്ലല്ലോ എന്ന് “

നാം കഴിക്കുന്ന ഭക്ഷണം നോക്കൂ 1) പുഷ്പങ്ങൾ 2 ) തേൻ 3) തേനീച്ച 4 )ഭക്ഷണ പദാർഥം 5) ആമാശയം 6 ) ശരീരത്തിനുള്ളിലെ ഊർജ്ജ നിർമ്മാണ സംവിധാനം. എന്നിവ ഭക്ഷണവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സസ്യ , പുഷ്പങ്ങളിലെ സ്ത്രീ പുരുഷ ബീജങ്ങളെ യോജിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് തേനീച്ചയാണ്. തേൻ തേനീച്ചകളെ പുഷ്പങ്ങളിലേക്ക് ആകർഷിപ്പിക്കുന്നു. തേൻ കൊണ്ട് സസ്യത്തിനു ഒരാവശ്യവുമില്ല. തേനീച്ച പരാഗണം നടത്തുന്നതും ബോധപൂർവ്വമല്ല. പരാഗണത്തെതുടർന്ന് ഫലങ്ങളുണ്ടാകുന്നു. ഭക്ഷ്യ പദാർഥങ്ങൾ ദഹിപ്പിക്കാനുള്ള സംവിധാനവും വേണമല്ലോ. വായ് ,പല്ല, നാവ്,ആമാശയം ,ചെറുകുടൽ, വൻ‌കുടൽ, കണയം ,പിത്തകോശം, പ്ലീഹ, മസ്തിഷ്കം എന്നിവയെല്ലാം ഒന്നിച്ചും ആസൂത്രിതമായും പ്രവർത്തിക്കണം. ദഹിച്ച ഭക്ഷണം സൂക്ഷിക്കാനും ,ആവശ്യമായി വരുമ്പോൾ ഊർജ്ജമാക്കി മാറ്റുവാനുമുള്ള സംവിധാ‍നം വേണം. ഇവയെല്ലാം പരസ്പരം കൂട്ടിയിണക്കിയിരിക്കുന്നത് അല്ലാഹുവല്ലേ ? മനുഷ്യ നിർമ്മിത ദൈവങ്ങൾക്ക് വല്ല പങ്കും ഇവയിലുണ്ടോ ? യേശുവിനും മർ‌യമിനുമില്ലായിരുന്നോ ഈ അവയവങ്ങൾ ?

എന്റെ സ്നേഹിതന്മാർ ഒറ്റക്കിരുന്ന് ചിന്തിച്ച് നോക്കുക. ഈ അല്ലാഹുവിനെയല്ലയോ നാം ദൈവമാക്കുകയും ആരാധിക്കുകയും ചെയ്യേണ്ടതെന്ന് !

മനുഷ്യ ചിന്തയെ തട്ടിയുണർത്താൻ പര്യപ്തമായ പല കാര്യങ്ങളും ഭക്ഷണത്തിന്റെ കാര്യത്തിൽ ഒളിഞ്ഞ് കിടപ്പുണ്ട്. നിങ്ങളാലോചിച്ച് നോക്കൂ.. ! മാംസഭക്ഷണം ദഹിപ്പിക്കുന്ന ആമാശയം മാംസം തന്നെയല്ലേ ? എന്ത് കൊണ്ട് ആമാശയം ദഹിച്ച് പോകുന്നില്ല. സാധാരണ ഗതിയിൽ അതും ദഹിക്കേണ്ടതാണ്. അല്ലാഹു ചില മുൻ‌കരുതലുകൾ എടുത്തത് കൊണ്ടാണ് അങ്ങനെ സംഭവിക്കാത്തത്. ആമാശയം ദഹിച്ച് പോകാതിരിക്കാൻ രണ്ട തരത്തിലുള്ള മുൻ കരുതലുകൾ ഉണ്ട്. സാധാരണ ഗതിയിൽ മാംസമെത്തിയാലേ മാംസം ദഹിപ്പിക്കാൻ സഹായിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡും പെപ്സിനും ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. അത്തരം രാസ വസ്തുക്കളിൽ നിന്ന് ആമാശയത്തെ രക്ഷിക്കാൻ ഒരു നേർത്ത പടലം ഉണ്ട്. എന്ത് കൊണ്ട് രാസപദാർഥങ്ങൾ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ തന്നെ രാസപദാർത്ഥത്താൽ നശിപ്പിക്കപ്പെടുന്നില്ല. ? അതിനും കാരണങ്ങളുണ്ട്. ഉത്പാദിപ്പിക്കുന്ന സമയത്ത് ആ രാസ പദാർത്ഥങ്ങൾ പ്രവർത്തന ക്ഷമമല്ല. അന്ന നാളത്തിൽ പ്രവേഷിക്കുമ്പോഴേ അവ പ്രവർത്തനക്ഷമമാവുകയുള്ളൂ . ഉദാഹരണമായി പെപ്‌സിൻ, പെപ്‌സനോജൻ എന്ന പ്രവർത്തനക്ഷമമല്ലാത്ത രൂപത്തിലാണ് ആദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ആമാശയത്തിന്റെ മറ്റൊരും ഭാഗത്തുണ്ടാകുന്ന ഹൈഡ്രോ ക്ലോറിക് ആസിഡാണ് അതിനെ പ്രവർത്തനക്ഷമമാക്കുന്നത്. എന്ത് മാത്രം മുൻ‌കരുതലുകൾ.. അതിനാൽ ഉറക്കെപ്പറയൂ..لاَ إِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُولُ الله فِي كُلِّ لَمْحَةٍ وَنَفَسٍ عَدَدَ مَا وَسِعَهُ عِلْمُ اللهوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-505

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails