سْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മനുഷ്യ ഹൃദയം ദിവസവും 22,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്.അഥവാ ഒരു വർഷത്തിൽ 8,030,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നു. അപ്പോൾ ശരാശരി 60 വർഷം ജീവിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയം ഇത്രയും വർഷത്തിനുള്ളിൽ 481,800,000 ഗാലൻ രക്തം പമ്പ് ചെയ്യുന്നു. ഏകദേശം 3,45,00 ടൺ രക്തം. ചിന്തിച്ചു നോക്കൂ ഒരു വിധത്തിലുള്ള റിപ്പയറിംഗോ മെയിന്റ്നൻസോ നടത്താതെ ഇത്രയും വലിയ ജോലി ചെയ്യുന്ന ഏത് മെഷീനാണ് മനുഷ്യ നിർമ്മിതമായുള്ളത് ? അല്ലാഹുവിന്റെ അപാരമായ അനുഗ്രഹാം മനസ്സിലാക്കാനും അവന് മാത്രം ആരാധനകളർപ്പിക്കാനും മനുഷ്യ ഹൃദയങ്ങൾ ചെയ്ത് തരുന്ന ഈ സേവനം മാത്രം പോരേ ? മനുഷ്യ ശരീരത്തിലെ ഏറ്റവും നിസാരമായ വസ്തുവാണ് മുടി. അവ വെട്ടുകയോ മുറിക്കുകയോ ചെയ്യുന്ന സമയത്ത് നമുക്ക് വേദന അനുഭവപ്പെടുന്നില്ലെന്നത് അനുഗ്രഹമല്ലേ ? ഇല്ലെങ്കിൽ മുടിവെട്ടാൻ നാമാരെങ്കിലും തയ്യാറാകുമോ ? വെട്ടാതെയും വൃത്തിയാക്കാതെയും മുടിയെ വെറുതെ വിട്ടാൽ മനുഷ്യനെ ഭീകരനായി തോന്നും ഇനി ചിന്തിച്ച് നോക്കൂ. ഈ മുടി കണ്ണിൽ മൂളച്ചാലുള്ള ഗതികേട് ! അല്ലെങ്കിൽ വായയിൽ മുടി മുളച്ചാലുള്ള അവസ്ഥ ! അതുമല്ലെങ്കിൽ ഉള്ളം കയ്യിൽ മുടി മുളച്ചാലുള്ള രൂപം ! ഇതെല്ലാം ഇത്ര വിദഗ്ദവും പോരായ്മകളില്ലാതെയും സംവിധാനിച്ചവൻ അല്ലാഹുവാണ് . فسبحانك يا الله
فتبارك الله أحسن الخالقين
മനുഷ്യന് മാത്രമുള്ള കഴിവുകളായ എഴുതാനും വായിക്കാനും സംസാരിക്കാനുമൊക്കെയുള്ള കഴിവുകളെ കുറിച്ച് ചിന്തിച്ച് നോക്കൂ
ഇങ്ങിനെ നമുക്ക് ചുറ്റും നമ്മിലും ആകാശഭൂമികളിലുമുള്ള അത്ഭുതങ്ങളെക്കുറിച്ച് ചിന്തിച്ചാൽ കാരുണ്യവാനായ , നമ്മുടെ സ്രഷ്ടാവായ , ഏകനായ അല്ലാഹുവിനെ കണ്ടെത്താൻ കഴിയും. അല്ലാഹു അവന്റെ വിശുദ്ധ ഖുർആനിൽ പറയുന്നത് കാണൂ
وَكَأَيِّن مِّن آيَةٍ فِي السَّمَاوَاتِ وَالأَرْضِ يَمُرُّونَ عَلَيْهَا وَهُمْ عَنْهَا مُعْرِضُونَ. (سورة يوسف 105
“ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങളാണുള്ളത് ! മനുഷ്യർ അവക്കരികിലൂടെ കടന്ന്പോയ്ക്കൊണ്ടിരിക്കുന്നു. അവർ അവയെ പരിഗണിക്കുന്നേയില്ല.”
എന്ത് മാത്രം സത്യമാണ് ഈ വചനം .മനുഷ്യർ ചിന്തിച്ചിരുന്നെങ്കിൽ ഒരിക്കലും അല്ലാഹുവിനെയല്ലാതെ ദൈവമാക്കുകയില്ല. നമ്മേക്കാളും താണ കല്ലിനെ ആരാധിക്കുമായിരുന്നില്ല. സൃഷ്ടികളാൽ കുരിശിലേറ്റപ്പെട്ട യേശുവിനെ നമിക്കുകയില്ല.
سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ الْعَظِيمْ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin-504
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.