بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അല്ലാഹു പറയുന്നത് കാണൂ
(بَدِيعُ السَّمَاوَاتِ وَالأَرْضِ وَإِذَا قَضَى أَمْراً فَإِنَّمَا يَقُولُ لَهُ كُن فَيَكُونُ (البقرة 117
“അവൻ ആകാശ ഭൂമികളെ മുൻ മാതൃകയില്ലാതെ ആവിഷ്കരിച്ചവനാകുന്നു. അവൻ ഒരു കാര്യം തീരുമാനിച്ചാൽ അത് “ഭവിക്കട്ടെ” എന്ന് അരുളുകയേ വേണ്ടൂ. അപ്പോളത് സംഭവിക്കുകയായി”
മറ്റൊരിടത്ത് അല്ലാഹു പറയുന്നു
الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ (السجدة 7
“താൻ സൃഷ്ടിച്ച എല്ലാറ്റിനെയും നന്നായി സൃഷ്ടിച്ചവനാണവൻ “
അതിനാൽ പ്രിയ സഹോദരാ, ഈ പ്രപഞ്ചത്തിന്റെ സർഗവൈഭവങ്ങളും സൌന്ദര്യവും ആവോളം നുകർന്ന് അതിന്റെ ദാദാവിനെ മറക്കുന്നവരാകരുത് നാം. ഈ പ്രപഞ്ചത്തിന്റെ അനുഗ്രഹങ്ങൾ നുകർന്ന് സ്രഷ്ടാവായ , കാരുണ്യവാനായ അല്ലാഹുവിനെ നാം വിസ്മരിക്കരുത്.
ഇനി പ്രവഞ്ചത്തിലെ ഓരോ സൃഷ്ടിയിലും അവയെ പടക്കുമ്പോൾ ഉപയോച്ചിരിക്കുന്ന ദീർഘദൃഷ്ടിയും ,ധിഷണ ശക്തിയും ,തന്ത്രവും ബുദ്ധി വൈഭവവും പരിശോധിച്ചാൽ അതിലേറേ നമ്മെ സ്രഷ്ടാവിലേക്കെത്തിക്കുന്ന ആസൂത്രണങ്ങളാണതെന്ന് കണ്ടെത്താൻ കഴിയും
അതുപോലെ , പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസത്തെയും എടുത്ത് പരിശോധിച്ചാൽ അവയിൽ അതിമഹത്തായ യുക്തിയും ശാസ്ത്രവും കാണാൻ കഴിയും . ഒന്ന് രണ്ട് ഉദാഹരണങ്ങൾ നോക്കാം. മരണമെന്ന പ്രതിഭാസത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ.. മരണമില്ലായിരുന്നുവെങ്കിലുള്ള അവസ്ഥയൊന്നാലോചിച്ച് നോക്കൂ.. വെറും രണ്ട് ഈച്ചകൾ അവ മരിക്കാതെ മുട്ടയിട്ട് പെരുകി അതിന്റെ സന്താനപരമ്പരകളും ആ വിധം പെരുകുകയാണെങ്കിൽ വെറും അഞ്ച് വർഷം കൊണ്ട് 5. സെ.മീ ഉയരത്തിൽ ഭൂമി മുഴുവനും ആവരണം ചെയ്യാൻ മാത്രം ഈച്ചകളുണ്ടാകുമെന്ന് ശാസ്തം പറയുന്നു.
ഇത് അല്ലാഹുവിന്റെ സൃഷ്ടിജാലകങ്ങളിൽ നിന്ന് ഒന്നിന്റെ അവസ്ഥയാണ്. ഇങ്ങനെ മറ്റെല്ലാ ജീവികളും മരണം വരിക്കാതെ പ്രജനനം മാത്രം നടക്കുകയാണെങ്കിലുള്ള രംഗമൊന്ന് ചിന്തിച്ച് നോക്കൂ.. അവിടെയാണ് മരണമെന്ന പ്രതിഭാസത്തിന്റെയും അതിനു കാരണാമാകുന്ന രോഗാണുക്കളുടെ /രോഗങ്ങളുടെയൊക്ക യുക്തി മനസ്സിലാവുക. ഇനിയും ചിന്തിച്ച് നോക്കൂ.. മനുഷ്യനിൽ നിന്ന് വേയ്സ്റ്റായി പുറന്തള്ളുന്ന അവശിഷ്ടങ്ങൾ മാത്രം മതി ഈ ഭൂലോകത്തെ മലിനമാക്കാൻ.. പക്ഷെ അവയെ ബാക്ടീരിയകൾ മറ്റു പലതുമായി പരിവർത്തനം ചെയ്യുന്നത് കൊണ്ടാണ് അവയുടെ ശല്യം നാമറിയാത്തത്. . അവിടെയാണ് വിവിധ ബാക്ടീരിയകളുടെയും മറ്റും യുക്തി വ്യക്തമാവുക
لا إله إلا الله محمد رسول الله في كل لمحة ونفس عدد ما وسعه علم الله
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin-501
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.