Tuesday, March 13, 2012

499-അല്ലാഹു-ഭാഗം- 24


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


തേനീച്ചയുടെ അത്ഭുത സിദ്ധി ഇത്തരം ചിന്തനീയമായ ഒരു കാര്യമാണ്. തേനീച്ചക്കൂടിന്റെ അറവകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?

അതിന് ആറ് വശങ്ങളും ആറ് കോണുകളും ഉണ്ട്. ചതുരം, വൃത്തം, ത്രികോണം എന്നീ ആകൃതിയിലുള്ള അറകളേക്കാളും കൂടുതല്‍ തേന്‍ ഉള്‍ക്കൊള്ളാന്‍ അവക്കു കഴിയും. ആറു വശങ്ങളില്‍ ബന്ധിപ്പിക്കുന്നത് കൊണ്ട് കുറഞ്ഞ മെഴുക്, കുറച്ചധ്വാനം കൂടുതല്‍ അറകള്‍, കൂടുതല്‍ ഉറപ്പ് ഈ തത്വങ്ങല്‍ക്കനുസരിച്ചാണ് അവയുടെ സംവിധാനം. ഈ അല്‍ഭുതം കണ്ട് ഡാര്‍‌വിന്‍ പറഞ്ഞു ‘അറിയപ്പെടുന്ന പ്രാണികളില്‍ ഏറ്റവും അല്‍ഭുതാവഹം’. മെഴുകും അധ്വാനവും ചുരുക്കി ഉപയോഗിക്കുന്നതില്‍ ഏറ്റവും പരിപൂര്‍ണ്ണവും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തരം അറകള്‍ സംവിധാനം ചെയ്യണമെങ്കില്‍ ശരിക്കും തച്ചുശാസ്ത്ര തത്വങ്ങളും, ഗണിത ശാസ്ത്ര തത്വങ്ങളും അറിയേണ്ടതുണ്ട്. എഞ്ചിനീയറിംഗ് ഉപകരണങ്ങള്‍ വേണം. കേന്ദ്രങ്ങള്‍ തുല്യദൂരത്തായി മൂന്ന് വൃത്തങ്ങള്‍ അടുപ്പിച്ചുവരക്കാന്‍ കഴിയണം. സങ്കീര്‍ണ്ണമായ ഗണിത ശാസ്ത്ര തത്വങ്ങള്‍ കണ്ടുപിടിക്കാനും അവ ഉപയോഗിക്കാനുമുള്ള ബുദ്ധി തേനീച്ചകള്‍ക്കുണ്ടോ? ഭവനനിര്‍മ്മാണത്തില്‍ അന്തര്‍ലീനമായ ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവയുടെ സങ്കീര്‍ണതക്കനുസരിച്ച് ഒരു ബുദ്ധി പ്രവര്‍ത്തിക്കണം. തേനീച്ചയുടെ നേര്‍ത്ത മസ്തിഷ്ക്കത്തിന് അതിനുള്ള കഴിവുണ്ടോ? ഇല്ലെങ്കില്‍ ഈ ഗണിതശാസ്ത്ര പ്രശ്നങ്ങള്‍ പരിഹരിച്ചതാര് ? തേനീച്ചയുടെ പുതിയ തലമുറകള്‍ക്കും ഈ തച്ചുശാസ്ത്രം പകര്‍ന്നു കൊടുക്കുന്നതാരാണ് ? അതെ, അല്ലാഹുവിന്റെ സൃഷ്ടി വൈഭവം നാമിവിടെ ദര്‍ശിക്കുന്നു.


നിങ്ങളീ ഖുര്‍‌ആന്‍ വാക്യം ശ്രദ്ധിച്ചിട്ടുണ്ടോ ?


നിന്റെ രക്ഷിതാവ് തേനീച്ചക്ക് വഹ്‌യ് (ബോധനം) നല്‍കി. മലകളിലും വൃക്ഷങ്ങളിലും, മനുഷ്യര്‍ കെട്ടി ഉണ്ടാക്കുന്ന ഭവനങ്ങളിലും നീ ഭവനങ്ങളുണ്ടാക്കുക. എന്നിട്ട് എല്ലാ ഖനികളില്‍ നിന്നും നീ ഭക്ഷിക്കുകയും നിന്റെ നാഥന്റെ പാതയില്‍ സുഗമമായി സഞ്ചരിക്കുകയും ചെയ്യുക. അവയുടെ ഉദരത്തില്‍ നിന്നും വിവിധ നിറമുള്ള പാനീയം പുറപ്പെടുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനമുണ്ട്. ചിന്തിക്കുന്ന ജനത്തിന് ഇതില്‍ തീര്‍ച്ചയായും ഒരു ദൃഷ്ടാന്തം തന്നെയുണ്ട്. ഖുര്‍‌ആന്‍ 16: 68-69)


നോക്കൂ താഴെയുള്ള ഖുര്‍‌ആന്‍ വചനം എത്ര അര്‍ത്ഥവത്താണിത് :“ഫറോവ പറഞ്ഞു : അല്ലയോ മൂസാ, നിങ്ങള്‍ രണ്ടു പേരുടേയും നാഥന്‍ ആരാണ് ? മൂസാ നബി മറുപടി പറഞ്ഞു : സകല വസ്തുക്കള്‍ക്കും അതിന്റേതായ സൃഷ്ടി നല്‍കുകയും പിന്നെയതിനു വഴി കാണിക്കുകയും ചെയ്തവനാരോ അവനാകുന്നു ഞങ്ങളുടെ നാഥന്‍”.


سبحان الله


وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.

Islamic Bulletin-499

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails