Sunday, March 11, 2012

495-അല്ലാഹു-ഭാഗം- 20

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينഇനി നിങ്ങൾ ചിന്തിച്ചുനോക്കൂ. ഒരേ കൃഷിയിടത്തിൽ കൃഷിചെയ്ത വിവിധയിനം ചെടികളെയും മരങ്ങളെയും സസ്യങ്ങളെയും കുറിച്ച്. കൃഷിക്കാരൻ എല്ലാറ്റിനും നൽകുന്ന വെള്ളവും വളവും ഒന്ന് തന്നെയാണെന്നും സങ്കല്പിക്കുക. പക്ഷെ വിളവുകളോ പലതിന്റെയും പല തരത്തിലും നിറത്തിലും രുചിയിലുമൊക്കെയാ‍യിരിക്കും. മാവിൽ നിന്നു കിട്ടുന്നത് പഴുത്ത മധുരമുള്ള മഞ്ഞ നിറത്തിലുള്ള മാങ്ങയാണെങ്കിൽ മുന്തിരി വള്ളിയിൽ നിന്ന് ലഭിക്കുന്നത് കുറുപ്പ് നിറത്തിലുള്ള മുന്തിരിയായിരിക്കും. ആപ്പിളിനു വേറെ നിറവും രുചിയുമാണുള്ളത്. മറ്റുചിലതിൽ നിന്ന് കിട്ടുന്നത് കൈപ്പുള്ള കായയാണ്. നാരങ്ങമരത്തിൽ നിന്ന് കിടുന്നത് പുളിയുള്ള ചെറുനാരങ്ങയാണ്. ചില ചെടികൾ ഉല്പാദിപ്പിച്ചത് വിവിധ വർണങ്ങളിലുള്ള മനോഹരമായ പുഷ്പങ്ങളാണ്. ഇനിയും ചിലത് തേങ്ങയും ബദാമുമൊക്കെയാണ് തന്നത്. മറ്റു ചിലത് നൽകുന്നത് തടിമരങ്ങളാണ്. കൃഷിക്കാരൻ നൽകിയതോ എല്ലാറ്റിനും ഒരേ വെള്ളവും വളവും ഒരേ കൃഷിയിടവും. ആരാണ് ഈ വേരുകൾക്ക് ഈ ബോധനം നൽകിയത് ? എവിടെനിന്നാണ് കൈപവള്ളിയുടെ വേരിനു തൊട്ടടുത്തുള്ള മാവിനു ലഭിക്കാത്ത കൈപ്പുരസം കിട്ടിയത്? എവിടെനിന്നാണ് റോസ് ചെടിയുടെ വേരിനു തൊട്ടടുത്തുള്ള ചെമ്പരത്തിയുടെ വേരിനു കിട്ടാത്ത കളർ ലഭിച്ചത് ? ശാസ്ത്രത്തിന്റെ osmosis phenomena യെ നമുക്ക് വിശ്വസിക്കാം, കൊച്ചു വേരുകൾ വെള്ളം മുകളിലേക്ക് കയറ്റുന്നത് ഉൾക്കൊള്ളാം, പക്ഷെ ഒരു ഈത്തപ്പഴം, അതിനാവശ്യമായ സർവ്വസ്വവും ഈ വേരുകളിലൂടെ മുകളിലേക്ക് കടത്തിവിട്ടുവെന്നോ? തെങ്ങിന്റെയും ഈത്തപ്പനയുടേയുമൊക്കെ അത്ഭുത സിദ്ധികൾ ആലോചിച്ചു നോക്കൂ, എന്തെല്ലാം സംവിധാനങ്ങളാണ് അവയുടെ കായ്കൾക്കുള്ളത്. ഈത്തപ്പനയുടെ വേരുകൾ പ്രത്യേക പോഷകങ്ങളടങ്ങിയ ജ്യൂസാണ് സംസരണം ചെയ്യുന്നത്. ആ ചവറാണ് ഈത്തപ്പഴമായി മാറുന്നത്. ഈത്തപ്പഴത്തിന്റെ ഉള്ളിൽ ഉറപ്പുള്ള കുരുവുണ്ട്. ഈ കുരുവിലേക്ക് മധുരം ചോർന്നു പഴത്തിന്റെ മധുരം നഷ്ടപ്പെടാതിരിക്കാൻ വളരെ നേർത്ത പാട കുരുവിനു മുകളിൽ കാണാം. ഒരിക്കൽ പോലും ഈത്തപ്പന മരത്തിനു പിഴച്ചതായി കാണുന്നില്ല. അതായത് കുരു മധുരമുള്ളതും പഴം മധുരമില്ലാത്തതുമായി കണ്ടിട്ടില്ല. ആരാണ് ഇവയൊക്കെ ഇത്രയും സൂക്ഷ്മമായും ശാസ്ത്രീയമായും അനേകം ബുദ്ധിമാന്മാരുടെ കഴിവുകൾ സമ്മേളിച്ചാൽ പോലും നടക്കാത്ത വിധം അൽഭുതകരമായി പരിപാലിച്ച് മനുഷ്യനു വേണ്ടി സംവിധാനിച്ചത് ? ഈ അൽഭുതങ്ങളൊക്കെ കാ‍ണുമ്പോൾ നാം അന്ധാളിച്ചു നിന്നു പോകുന്നു. എന്നാലും നാം സൃഷ്ടാവായ, ലോകരക്ഷിതാവായ അല്ലാഹുവിനെ ഓർക്കാറില്ല. അവൻ അവന്റെ വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നു :وَفِي الأَرْضِ قِطَعٌ مُّتَجَاوِرَاتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْعٌ وَنَخِيلٌ صِنْوَانٌ وَغَيْرُ صِنْوَانٍ يُسْقَى بِمَاء وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَى بَعْضٍ فِي الأُكُلِ إِنَّ فِي ذَلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ (سورة الرعد 4“നോക്കുക, ഭൂമിയിൽ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്. അവ പരസ്പരം ചേർന്നു സ്ഥിതി ചെയ്യുന്നു. മുന്തിരിത്തോട്ടങ്ങളുണ്ട്. വയലുകളുണ്ട്. ഒറ്റയായും കൂട്ടമായും വളരുന്ന കാരക്ക വൃക്ഷങ്ങളുണ്ട്. എല്ലാറ്റിനും ഒരേ വെള്ളം കൊണ്ടാണ് നനക്കുന്നത്. എന്നാൽ രുചിയിൽ നാം ചിലതിനെ മറ്റു ചിലതിനേക്കാൾ വിശിഷ്ടമാക്കുന്നു. ബുദ്ധി ഉപയോഗപ്പെടുത്തുന്നവർക്ക് ഈ വസ്തുക്കളിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്”.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-495

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails