Sunday, March 11, 2012

494-അല്ലാഹു-ഭാഗം-19

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين


ചിന്തിക്കാനും പാഠമുള്‍ക്കൊള്ളാനും തന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാനുള്ള കഴിവും ബുദ്ധിയും ലഭിച്ചവന്‍ മനുഷ്യന്‍ മാത്രമാണ്. മറ്റു വസ്തുക്കളിലൊന്നും ഈ ഗുണങ്ങള്‍ കാണാവതല്ല. കുരങ്ങന്മാര്‍ എവിടെയും ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സമ്മേളിച്ചതായി അറിവില്ല. മറ്റേതെങ്കിലും മൃഗങ്ങള്‍ ഇനി മുതല്‍ എ സി യുള്ള വീടുകള്‍ ഞങ്ങള്‍ക്കും വേണമെന്ന് പറഞ്ഞ് സമരം നടത്തിയിട്ടില്ല. അവയെല്ലാറ്റിനെയും മനുഷ്യനു വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. എന്തിനാണ് മനുഷ്യനു മാത്രം ഈ വിവേചന ശക്തിയും ബുദ്ധിയും കഴിവുകളും നല്‍കിയത്. കാരണം അവന്ന് മാത്രമാണ് ‘അല്ലാഹു’ എന്ന പരമശക്തിയില്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്രം കൊടുത്തത്. അതുകൊണ്ട് തന്നെ അവന്‍ ബുദ്ധികൊണ്ട് പഠിച്ചിട്ടെങ്കിലും ആ സത്യം പുല്‍കട്ടെ. എന്തെല്ലാം നാം പഠിക്കുന്നു, പഠിക്കാനും ചിന്തിക്കാനും മനസ്സിലാക്കാനും നാം ഒരുപാട് സമയം ചെലവിടുന്നില്ലേ ? ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാനും , കാരുണ്യവാനായ , നമുക്ക് ജന്‍‌മം നല്‍കി നല്ല മക്കളും നല്ല ജോലിയും നല്‍കി അനുഗ്രഹിച്ച സൃഷ്ടാവിനെക്കുറിച്ച് മനസ്സിലാക്കാനും അല്പം സമയം കണ്ടെത്തിക്കൂടെ. നിങ്ങള്‍ ലക്ഷ്യത്തിലെത്താതിരിക്കില്ല, തീര്‍ച്ച.


അല്ലാഹു പറയുന്നു.سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ (فصلت 53


വിശുദ്ധ ഖുര്‍‌ആന്‍ പൂര്‍ണ്ണമായും സത്യമാണെന്ന് ബോധ്യപ്പെടാന്‍ പറ്റുന്ന വിധം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ലോകത്തെമ്പാടും നാമവര്‍ക്ക് വഴിയെ കാണിച്ചുകൊടുക്കും,“

നമുക്ക് ചുറ്റും കാണുന്ന, നാം ആവോളം ആസ്വദിക്കുന്ന സസ്യങ്ങളിലേക്കും ചെടികളിലേക്കും മരങ്ങളിലേക്കുമൊക്കെ കണ്ണോടിച്ചു നോക്കൂ. വ്യത്യസ്ത നിറങ്ങളിലും രൂപങ്ങളിലും വലിപ്പത്തിലുമുള്ള ഏതെല്ലാം തരം മരങ്ങളാണ്, അവയുടെ പഴങ്ങളുടേയും പുഷപങ്ങളുടെയും രസവും സൌന്ദര്യവും എമ്പാടും ആസ്വദിച്ചവരാണ് നാം. ഇവ മുഴുവനും അവയുടേതായ ജീവന്‍ നിലനിര്‍ത്തുന്നതും , പുഷ്പങ്ങളും കായ്കനികളും ഉല്‍പ്പാദിപ്പിക്കുന്നതും വേരുകള്‍ വലിച്ചെടുക്കുന്ന പോഷകങ്ങള്‍ മുഖേനയാണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്.
ശാസ്ത്ര വീക്ഷണത്തില്‍ ഓസ്മോസിസ് (Osmosis) എന്ന പ്രതിഭാസമാണ് മരങ്ങളുടെ തടിയിലേക്കും ചില്ലകളിലേക്കും ഇലകളിലേക്കും പുഷ്‌പങ്ങളിലേക്കും പഴങ്ങളിലേക്കുമൊക്കെ ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുവാന്‍ വേരുകളെ സഹായിക്കുന്നത് എന്നാണ്.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-494

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails