Saturday, March 10, 2012

493-അല്ലാഹു-ഭാഗം -18

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينമനുഷ്യ ശരീരത്തിലെ മറ്റൊരു അല്‍ഭുത പ്രതിഭാസത്തെ കുറിച്ച് ചിന്തിച്ചു നോക്കൂ. നാമെല്ലാവരും ബുദ്ധിയുടെ വിഷയത്തില്‍ വിവിധ തലങ്ങളിലാണ്. പഠിച്ചവനുള്ള ബുദ്ധി പഠിക്കാത്തവനുണ്ടാവുകയില്ല. ഈ ബുദ്ധിക്കനുസരിച്ചതിനെ മാത്രമേ ഒരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയൂ. ഉദാഹരണമായി ഒരു പ്രത്യേക വിഷയത്തില്‍ പ്രസംഗം നടക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. ആ വിഷയത്തില്‍ എന്തെങ്കിലും വാസനയും കഴിവും ഉള്ളവര്‍ക്കേ ആ പ്രസംഗത്തോട് പൊരുത്തപ്പെടാന്‍ കഴിയൂ. ഇതെല്ലാ വിഷയത്തിലും കാണാം, എല്ലാവര്‍ക്കും ഐക്യപ്പെടാന്‍ കഴിയാത്തതായി. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുര്‍‌ആനിന്റെ കാര്യമെടുത്തുനോക്കൂ. എല്ലാ ഹൃദയങ്ങള്‍ക്കും അതിനോട് പൊരുത്തപ്പെടാനും ഐക്യപ്പെടാനും കഴിയും. നിസ്കരിക്കാന്‍ വേണ്ടി പള്ളിയിലേക്ക് വരുന്ന, അല്ലെങ്കില്‍ നിസ്കരിക്കാന്‍ വേണ്ടി മസ്ജിദുല്‍ ഹറാമിലേക്ക് വരുന്ന വിവിധ ഭാഷക്കാരും ദേശക്കാരും ബുദ്ധിയില്‍ വിവിധ തലങ്ങളിലുള്ളവരും അതിലുണ്ട്. പക്ഷെ ഇമാമിന്റെ ഖുര്‍‌ആന്‍ പാരായണം അവരെല്ലാവരും ശ്രദ്ധിച്ചു കേള്‍ക്കുന്നു. അവന്റെ അന്തരങ്ങളില്‍ ഈമാനികോത്തോജനമുണ്ടാക്കുന്നു, എല്ലാവര്‍ക്കും അതിനോട് പൊരുത്തപ്പെടാന്‍ കഴിയുന്നു. മറ്റു മതസ്ഥര്‍ക്കുപോലും ശ്രദ്ധിച്ചുകേട്ടാല്‍ അന്തരങ്ങളില്‍ രസം തോന്നും, കാരണം അല്ലാഹു മനുഷ്യരില്‍ സൃഷ്ടിച്ച കഴിവുകള്‍ വിശുദ്ധ ഖുര്‍‌ആനിനോട് പൊരുത്തപ്പെടുന്ന രൂപത്തിലാണ്. എന്നല്ല ആശയമോ അര്‍ത്ഥമോ അറിയാതെ പൂര്‍ണ്ണമായും ഹൃദിസ്ഥമാക്കാന്‍ കഴിയുന്ന ഏക ഗ്രന്ഥം ലോകത്ത് ഖുര്‍‌ആന്‍ മാത്രമാണ്. ഏഴുവയസ്സുകാരനും എട്ടുവയസ്സുകാരനുമൊക്കെ ഖുര്‍‌ആന്‍ മന:പ്പാഠമാക്കിയവരായി കാണുന്നത് അതു കൊണ്ടാണ്. അവനതിന്റെ അര്‍ത്ഥം അറിഞ്ഞതുകൊണ്ടല്ലല്ലോ. അവന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന തന്റെ സൃഷ്ടാവിനോടുള്ള ആത്മീയബന്ധമാണത്.

ഇനിയും ചിന്തിച്ചു നോക്കൂ അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിലെ പ്രത്യേകത, മനുഷ്യോല്‍പ്പത്തി മുതല്‍ അന്ത്യദിനം വരെ ജീവിച്ചു മരിച്ചുപോയവരെ മുഴുവനും നാളെ അല്ലാഹു പുനര്‍ജന്മം നല്‍കി ഒരുമിച്ചുകൂട്ടും. പക്ഷെ ഒരിക്കലും ഒരാള്‍ മറ്റൊരാളോട് തുല്യമായുണ്ടാവുകയില്ല. ഒരാളെയും തിരിച്ചറിയാതെ അബദ്ധത്തില്‍ മറ്റൊരാള്‍ ശിക്ഷിക്കപ്പെടുകയോ സ്വര്‍ഗത്തിലേക്ക് അയക്കപ്പെടുകയോ ഇല്ല. നാമായി, നമ്മുടെ രൂപത്തില്‍ നാം മാത്രമേ ഉള്ളൂ. ഭൌതിക ലോകത്ത് തന്നെ നമുക്കതിന് തെളിവുകള്‍ അല്ലാഹു കാണിച്ചുതന്നു. മനുഷ്യര്‍ ഇന്നു ബില്യന്‍ കണക്കിനുണ്ട്. എല്ലാവരേയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഒരേ ആകൃതിയിലാണ്. എന്നാല്‍ എല്ലാവരും വ്യത്യസ്തരാണ് താനും. കോടിക്കണക്കിനു മനുഷ്യര്‍ക്കിടയില്‍ നിന്ന് ഒരു പിതാവിന് തന്റെ മകനെ തിരിച്ചറിയാനോ ഒരു കുട്ടിക്ക് തന്റെ മാതാവിനെ തിരിച്ചറിയാനോ ഒരു പ്രയാസവുമുണ്ടാവുകയില്ല. വെറും ഒരു നോട്ടം കൊണ്ടു മാത്രം തിരിച്ചറിയാന്‍ കഴിയും. ഇതു മനുഷ്യ വര്‍ഗ്ഗത്തിനു മാത്രമുള്ള പ്രത്യേകതയാണെന്നതാണ് അതിലേറെ രസം. ആയിരക്കണക്കിനു പശുക്കളുടെ ഇടയില്‍ നിന്ന് ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ആടുകളുടേയും മാടുകളുടേയും ശരീരത്തില്‍ അവ എണ്ണം കൂടുതലാകുമ്പോള്‍ നമ്പറിടാന്‍ നിര്‍ബന്ധിതരാകുന്നത്. എന്നാല്‍ നൂറുകണക്കിനു കുട്ടികളുടെ ഇടയില്‍ നിന്ന് ഒരു ഉമ്മാക്ക് തന്റെ കുട്ടിയെ തിരിച്ചറിയാന്‍ നമ്പറിടേണ്ടി വന്നിട്ടുണ്ടോ ? ഇങ്ങനെ വേര്‍തിരിച്ചറിയാന്‍ പറ്റുന്ന പലതും അല്ലാഹു മനുഷ്യനില്‍ സംവിധാനിച്ചിട്ടുണ്ടു. വിരലടയാളം അതിലൊന്നാണ്. ഇതുപോലെ വാസനയും അടയാളമാണ്. നമുക്ക് വാസന കൊണ്ട് അതിന്റെ ഉടമയെ കണ്ടെത്താന്‍ കഴിയില്ല. എന്നാല്‍ അല്ലാഹു ആ അല്‍ഭുത കഴിവുകൊടുത്ത ജീവിയാണ് നായ. പോലീസ് നായയെ കണ്ടില്ലേ ? ആയിരക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്ന് വെറും മണം പിടിച്ച് കുറ്റവാളിയെ പിടിച്ച് കൊണ്ടുവരുന്നത്.

سبحان اللهوآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.


Islamic Bulletin-493

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails