بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
മറ്റൊരു തെളിവു കൂടെ കാണൂ. വിശുദ്ധ ഖുർആനിലെ ഒരു ചെറിയ സൂറത്താണ് “തബ്ബത്ത് യദാ അബീ ലഹബിൻ...” എന്നു തുടങ്ങുന്ന ‘മസദ്’ സൂറത്ത്. പലരും ഇത് പലവുരു പാരായണം ചെയ്തിട്ടുണ്ടാകും. എന്നാൽ അതിലടങ്ങിയ ഒരു അമാനുഷികത പലരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ആദ്യം നമുക്കാ സൂറത്തിന്റെ ആശയം നോക്കാം.
“അബൂ ലഹബിന്റെ കൈകൾ രണ്ടും നശിച്ചിരിക്കുന്നു. അവൻ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ സമ്പത്തും നേട്ടങ്ങളും യാതൊരു ഉപകാരവും ചെയ്തില്ല. തീർച്ചയായും ജ്വാലകളുയരുന്ന നരകത്തിൽ അവൻ പ്രവേശിക്കുന്നതാണ്. ഒപ്പം ഏഷണിക്കാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തിൽ പനനാരുകൊണ്ടൊരു വടമുണ്ടായിരിക്കും”.
ഇ സൂറത്തവതരിച്ചത് തിരുനബി صلى الله عليه وسلم യുടെ പിതൃവ്യനായ അബൂലഹബിനെതിരായിട്ടാണ്. അദ്ദേഹവും ഖുറൈശികളിലെ പ്രമുഖരായ പലരും അവിശ്വാസികളായി, ഇസ്ലാമിനും തിരുനബി صلى الله عليه وسلم യ്ക്കും കഠിന ശത്രുതയും ഗൂഢാലോചനയും നടത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഈ അധ്യായം അവതരിക്കുന്നത്. അവരിൽപ്പെട്ട അബൂസുഫ്യാൻ, ഖാലിദുബ്നുൽ വലീദ് رضي الله عنهما തുടങ്ങി പല പ്രമുഖരും പിന്നീട് ഇസ്ലാം വിശ്വസിക്കുകയുണ്ടായി.
എന്നാൽ ഈ വചനത്തിലെ പ്രതിളായ അബൂലഹബിനും ഭാര്യക്കും ഇസ്ലാം മതം സ്വീകരിക്കാനുള്ള അവസരമുണ്ടായിരുന്നു. ഈ പ്രഖ്യാപനം വന്നതിനു ശേഷവും അവർ വർഷങ്ങളോളം ജീവിച്ചിരുന്നു. അവരെങ്ങാനും ഇസ്ലാം മതം സ്വീകരിച്ചിരുന്നുവെങ്കിൽ ഖുർആനിനോ മുസ്ലിംകൾക്കോ എന്നല്ല അല്ലാഹുവിനോ അഡ്രസുണ്ടാവുമായിരുന്നില്ല. കാരണം ഈ സൂറത്തിൽ പറയുന്നത് അവൻ അവിശ്വാസിയായി ചത്തുപോയി നരകം വരിക്കുമെന്നാണ്.
ചിന്തിച്ച് നോക്കൂ, അല്ലാഹുവിനെയും ഇസ്ലാമിനെയും മുഹമ്മദ് നബി صلى الله عليه وسلم യെയും പരാജയപ്പെടുത്താനും വഷളാക്കാനും അബൂലഹബ് തീരുമാനിച്ചിരുന്നെങ്കിൽ നടക്കുമായിരുന്നില്ലേ? ആളുകൾ കൂടുന്നിടത്ത് ചെന്ന് വെറുതെ, “ഓ ജനങ്ങളെ, ഖുർആനിൽ, മുഹമ്മദിന്റെ അല്ലാഹു, ഞാനും എന്റെ ഭാര്യയും നരകം പ്രാപിക്കുമെന്ന് പറയുന്നു, അത് പച്ചക്കള്ളമാണെന്നും അതുകൊണ്ട് തന്നെ ഈ മതവും അതിന്റെ വക്താവായ മുഹമ്മദും വ്യാജമാണെന്ന് തെളിയിച്ചു തരാം. ഞാനിതാ നിങ്ങൾക്ക് മുമ്പിൽ വെച്ച് ശഹാദത്ത് വചനം ഉരുവിട്ട് മുസ്ലിമാകുന്നു” എന്ന് വെറും വായ കൊണ്ടെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ പിന്നെന്തിനാണ് പിന്നെന്തിനാണ് ഖുർആൻ പറ്റുക? അല്ലാഹു ഉണ്ടെന്ന് പറയുന്നത് അർഥ ശ്യൂന്യമായില്ലേ? പക്ഷെ അതുണ്ടായില്ല. അന്നത്തെ ഒരു അമുസ്ലിമിനും അങ്ങിനെ ഒരാശയം അബൂലഹബിനിട്ട് കൊടുക്കാൻ പോലും സാധിച്ചില്ല. പ്രിയ സഹോദരന്മാരേ മനുഷ്യ മനസ്സുകളുടെ വിചാരങ്ങളെപ്പോലും നിയന്ത്രിക്കുന്നത് അല്ലാഹു ആണെന്നതിന് ഇതിലും വലിയ തെളിവ് വേറെയാവശ്യമുണ്ടോ?
اللهم لا تزغ قلوبنا بعد إذ هديتنا നാഥാ ,നീഞങ്ങൾക്ക് ഹിദായത്ത് നൽകിയല്ലോ ഇനി ഞങ്ങൾക്ക് ഹൃദയത്തിന് ചാഞ്ചാട്ടം നൽകരുതേ
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin-491
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.