بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഖദീജ ബീവി - رضي الله عنها
മഹതിയുടെ ശ്രേഷ്ടതകളും പ്രത്യേകതകളും ( തുടര്‍ച്ച )

സഹനത്തിന്റെ മാതൃക
മഹതി ഖദീജرضي الله عنها യുടെ തുല്യതയില്ലാത്ത ക്ഷമയുടെയും സഹനത്തിന്റെയും സമര്‍പ്പണത്തിന്റെയും മറ്റൊരു രേഖയാണ് ഖുറൈശികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ അവര്‍ സധൈര്യം പ്രതിരോധിച്ചുവെന്നത്.
ഇസ്ലാമിന്റെ അനുദിനമുള്ള വര്‍ളര്‍ച്ചയും ഉമര്‍رضي الله عنه നെപ്പോലുള്ള പ്രമുഖരുടെ ഇസ്ലാമാശ്ളേശവും സഹിക്കാന്‍ കഴിയാതെ ഖുറൈശികള്‍ നബിصلى الله عليه وسلم ക്കും കുടുംബമയ ബനൂമുത്തലിബിനും ബനൂഹാഷിമിനുമെതിരെ സാമൂഹിക ഉപരോധമേര്‍പ്പെടുത്തി. അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തി. അത്പോലെ അവരുമായി വിവാഹ ബന്ധങ്ങളിലേര്‍പ്പെടുന്നതിനും വിലങ്ങിട്ടു. കഅ്ബക്ക് കിഴക്ക് വശമുള്ള മലഞ്ചെരുവില്‍ മൂന്ന് വര്‍ഷത്തോളം ബന്ധികളാക്കി ' ശിഅ്ബ് അലി' എന്ന പേരിലറിയപ്പെടുന്ന ആ പ്രദേശം മക്കയി ഇന്നും പ്രസിദ്ധമാണ്. ആ കുടുംബം എല്ലാ അര്‍ഥത്തിലും ഒറ്റപ്പെട്ടു.
ഖദീജ ബീവി رضي الله عنها നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്. കാരണം ഭക്ഷണ സാധനങ്ങള്‍ പുറത്ത് നിന്ന് വാങ്ങുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലാത്ത കൃഷിയോഗ്യമല്ലാത്ത ഭൂപ്രദേശമാണ് മക്ക. അത് കൊണ്ട് ഈ ഉപരോധം അവരുടെ ജീവനു തന്നെ ഭീഷണിയായി മാറി. പക്ഷെ മഹതി അതും ധീരതയോടെ ഏറ്റെടുത്തു. കറകളഞ്ഞ ഈമാനിലധിഷ്ഠിതമായ , വിവരണാതീതമായ ആ സ്നേഹം വല്ലാത്ത മാതൃകയാണ് ലോകത്തെങ്ങുമുള്ള മുസ്ലിം കുടുംബിനികള്‍ക്ക്.
മക്കയിലെ ഏറ്റവും കുലീനയും സമ്പന്നയുമായ വനിത. ലോകഗുരുവായ തിരുനബിصلى الله عليه وسلم യുടെ പ്രിയ പത്നി . പ്രിയതമനും അനുചരന്മാര്‍ക്കുമൊപ്പം ആഴ്ചകളോളം ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കേണ്ടി വരിക. ദിവസങ്ങളോളം ഇലകള്‍ തിന്നുന്നത് കാരണം ആടുകളുടെ കാഷ്ടം പോലെയായിരുന്നു ഞങ്ങള്‍ വിസര്‍ജ്ജിച്ചിരുന്നത് എന്ന് ആ സംഭവത്തെ കുറിച്ച് സഹാബത്ത് വിവരിച്ചത് കാണാം

مَا لَنَا طَعَامٌ إِلاَّ وَرَقُ الشَّجَرِ. حَتَّى قَرِحَتْ أَشْدَاقُنَا . فَالْتَقَطْتُ بُرْدَةً فَشَقَقْتُهَا بَيْنِي وَبَيْنَ سَعْدِ بْنِ مَالِكٍ. فَاتَّزَرْتُ بِنِصْفِهَا وَاتَّزَرَ سَعْدٌ بِنِصْفِهَا (مسلم 7384
62 വയസ് കഴിഞ മഹതി എന്ത് കൊണ്ടും വിശ്രമിക്കേണ്ടുന്ന കാലം ഭര്‍ത്താവിനെ വിട്ടേച്ച് വരികയാണെങ്കില്‍ സുഖസമ്പൂര്‍ണ്ണമായ ജീവിതം ഓഫര്‍ ചെയ്യുന്ന സ്വകുടുംബം മറുഭാഗത്ത്. അവിടെയാണ് തിരുനബിصلى الله عليه وسلم യുടെ പ്രിയ പത്നി ഖദീജ ബീവിرضي الله عنها യുടെ സ്നേഹവും സഹനവും ക്ഷമയും മുസ്ലിം സഹോദരിമാര്‍ മാതൃകയാക്കേണ്ടത്
وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin-549
Note :
ReplyDeleteപ്രിയ വായനക്കാരെ, തിരുനബി പത്നിമാര്‍ എന്ന ബുള്ളറ്റിനുകള്‍ 430 എന്ന ക്രമ നമ്പര്‍ പ്രകാരമാണ് ആരംഭിക്കിരുന്നത്. അത് തെറ്റായിരുന്നു. 530 മുതല്‍ ആണ് ശരിയായത്. ബുള്ളറ്റിന് സൂക്ഷിക്കുന്നവര്‍ തിരുത്തുമല്ലോ