Wednesday, February 15, 2012

545-തിരുനബിയുടെ പത്നിമാര്‍-ഭാഗം-16


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين

ഖദീജ ബീവി - رضي الله عنها

മഹതിയുടെ ശ്രേഷ്ടതകളും പ്രത്യേകതകളും
( തുടര്‍ച്ച )ഇമാം ബുഖാരിرحمه اللهതന്റെ സ്വഹീഹില്‍ മൂന്നാമത്തെ ഹദീസായി വിവരിക്കുന്നു.فرجعَ بها رَسولُ اللهِ صلى الله عليه وسلّم يَزْجُفُ فُؤادُهُ، فدخلَ على خَدِيجةَ بنتِ خُوَيلِدٍ رضِيَ اللهُ عنها فقال: زَمِّلوني زمِّلوني. فَزَمَّلُوهُ حتَّى ذَهبَ عنه الرَّوعُ، فقال لخديجةَ وأخبرها الخبرَ: لقد خَشِيتُ على نَفْسِي. فقالت خَديجةُ: كَلاّ واللهِ ما يُخْزيكَ اللهُ أبداً، إنَّكَ لَتَصِلُ الرَّحِمَ، وتحملُ الكَلَّ ، وتَكْسِبُ المَعْدومَ، وتَقْري الضَّيْفَ، وتُعينُ على نوائبِ الحَقّ ... (صحيح البخاري رقم 3(പശ്ചാത്തലം : ഹിറാ പര്‍‌വ്വതത്തില്‍ വെച്ച് ആദ്യമായി ഖുര്‍‌ആന്‍ സൂക്തങ്ങള്‍ അല്ലാഹുവില്‍ നിന്ന് ജിബ്‌രീല്‍ മുഖേന ലഭിച്ചു മടങ്ങുമ്പോള്‍ ) " പേടിച്ച് വിറച്ച് കൊണ്ട് തിരിച്ച് വന്ന് ഖദീജാ ബീവിയുടെ അടുക്കലേക്ക് കടന്ന് വന്ന് എന്നെ പുതപ്പിക്കൂ , എന്നെ പുതപ്പിക്കൂ എന്ന് പറഞു. ആ വിഷമം വിട്ടുമാറുന്നത് വരെ പുതപ്പിച്ച് കൊടുത്തു. ശേഷം ഖദീജാ ബീവിയോട് ഉണ്ടായ സംഭവങ്ങളൊക്കെ വിവരിച്ച്കൊടുത്ത് കൊണ്ട് പറഞ്ഞു ' ഞാനെന്താകുമെന്ന് എനിക്ക് പറയാന്‍ കഴിയില്ല മരിച്ച് പോകുമോ എന്ന് പേടിച്ച് പോയി" അതിനു ഒറ്റ വാക്കില്‍ മഹതി പറഞ്ഞ മറുപടി ഇതായിരുന്നു.كَلاّ واللهِ ما يُخْزيكَ اللهُ أبداً، إنَّكَ لَتَصِلُ الرَّحِمَ، وتحملُ الكَلَّ ، وتَكْسِبُ المَعْدومَ، وتَقْري الضَّيْفَ، وتُعينُ على نوائبِ الحَقّ
كلا لا يخزيك الله أبدا" നിങ്ങള്‍ പേടിക്കേണ്ട , അങ്ങിനെയൊന്നും സംഭവിക്കുകയില്ല, അല്ലാഹു തങ്ങളെ കൈവെടിയുകയില്ല "

ഈ "കല്ലാ" എന്ന പദം പിന്നീട് അല്ലാഹുവിന്റെ ഖുര്‍‌ആനില്‍ അതേ ഇഖ്‌റ‌അ്‌ സൂറത്തിന്റെ ബാക്കി ഭാഗത്ത് കാണാം.كلا إن الإنسان ليطغى

ഇത് മഹതിയുടെ ഒരു സമാധാന വാക്കല്ല. പതിനഞ്ച് വര്‍ഷത്തോളം തിരുനബിصلى الله عليه وسلم യോടൊന്നിച്ച് ജീവിച്ചതില്‍ നിന്നുള്ള നിരീക്ഷണ പാഠവമാണത്. അവിടുത്തെ വാക്കും, അടക്കവും അനക്കവും നിരീക്ഷിച്ച് കൊണ്ടിരിക്കയായിരുന്ന മഹതി, ഓരോ നിമിഷത്തിലും ലോകത്തിന്റെ രക്ഷകനായി വരാന്‍ പോകുന്ന പ്രവാചകന്‍ ഇവര്‍ തന്നെയാണെന്ന് ദൃഡീകരിച്ചു വരികയായിരുന്നു . മഹതി വേദ പണ്ഡിതനായ വറഖയില്‍ നിന്നും മറ്റും പഠിച്ചതു പോലെ തന്നെ.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.Islamic Bulletin-545

2 comments:

  1. കണ്ണുനനയാതെ ഈ ബുള്ളറ്റിനുകള്‍ വായിക്കാന്‍ ‍ കഴിയില്ല... ഇതിനു തക്ക പ്രതിഫലം അല്ലാഹു ഉസ്താദിനും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്‍കട്ടെ ആമീന്‍

    ReplyDelete
  2. آمين يا رب العالمين മഹതി ശഫാ'അത് ചെയ്തു സ്വെര്‍ഗത്തിലേക്ക് കൊണ്ടുപോകുന്നവരുടെ കൂട്ടത്തില്‍ الله تعالى നമ്മെയും നമ്മുടെ മാതാപിതാക്കളെയും ഭാര്യ മക്കളെയും ഇതു വായിക്കുന്നവരേയും ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടേ.

    താങ്കള്‍ക്ക് നന്ദി.

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails