بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഖദീജ ബീവി - رضي الله عنها
മഹതിയുടെ ശ്രേഷ്ടതകളും പ്രത്യേകതകളും ( തുടര്‍ച്ച )

ഇക്കാരണങ്ങളെക്കൊണ്ട് മഹതി ഖദീജാ ബീവി رضي الله عنهاയ്ക്ക് മേലെ തികഞ ഒരു വനിതാരത്നം വേറെയില്ല.
ബഹുമാനത്തില്‍ ഫാതിമാ ബീവിرضي الله عنهاയാണ് മുന്നിലെങ്കിലും അതിനു കാരണം മഹതി 'എന്റെ ഒരു കഷ്ണമാണെന്ന' തിരുനബിصلى الله عليه وسلمയുടെ വചനമാണ്. അപ്പോള്‍ അതിനു സമാനമായി വേറെയുണ്ടാകുകയില്ല
അതേ സമയം ഒരു സ്ത്രീ എന്ന നിലക്ക്, കുടുംബിനി എന്ന നിലക്ക്, ഒരു ഗൃഹനാഥ എന്ന നിലക്ക് ഖദീജാ ബീവിرضي الله عنهاക്ക് സമാനമായി ഒരു പെണ്ണിനെ ലോകത്ത് കാണാന്‍ കഴിയില്ല. അവരുടെ പക്വതയും നിരീക്ഷണ പാഠവവും സമര്‍പ്പണവും ആത്മാര്‍ഥമായ സ്നേഹവും ഇസ്ലാമിന്റെ ഒന്നാം തിയ്യതി തന്നെ ലോകത്തിനു മുന്നില്‍ അത്ഭുതമായി നിലനില്ക്കുന്നു.
ഹിറാ പര്‍വ്വതത്തിന്റെ മുകളില്‍ വെച്ച് , ഇഖ്റഅ് ബിസ്മി ഓതിക്കേള്‍പ്പിച്ച് , തൗഹീദിന്റെ സന്ദേശം മനുഷ്യരും ജിന്നുകളുമാകുന്ന മുഴുവന്‍ പടപ്പുകള്‍ക്കും കൈമാറാനുള്ള ഉത്തരവാദിത്വം ഏല്പ്പിക്കപ്പെട്ടപ്പോള് , തിരുനബി صلى الله عليه وسلم തന്നിലര്‍പ്പിതമായ ഈ ഭാരിച്ച ഉത്തരാവാദിത്വം തനിക്കൊറ്റക്ക് നിര് വഹിക്കാനാകുമോ , താനീ ദൗത്യനിര്‍വഹണത്തില്‍ പരാജയപ്പെടുമോ എന്നൊക്കെയുള്ള ഭയം കാരണം പനിച്ച് കിടു കിടാ വിറച്ച് കൊണ്ടാണ് ഹിറാ പര്‍വ്വതത്തിന്റെ മുകളില്‍ നിന്ന് ഖുര്‍ആനിന്റെ ആദ്യ വചനവുമായി വീട്ടില്‍ വരുന്നത്.
വരുന്നത് കണ്ടപ്പോള്‍ തന്നെ മഹതി ഖദീജാബീവിرضي الله عنهاക്ക് മനസിലായി എന്തോ വിഷമത്തോടു കൂടിയാണ് വരുന്നതെന്ന്. അത്തരം ഘട്ടത്തില്‍ സമചിത്തത പാലിക്കാന്‍ കഴിയുക എന്നതാണ് ഒരു ഭാര്യയുടെ വിജയം. അവിടെ മഹതി ഖദീജാബീവിرضي الله عنها കാണിച്ച അസാമാന്യ ധൈര്യവും പക്വതയും ഇമാം ബുഖാരി തന്റെ സ്വഹീഹിന്റെ മൂന്നാമത്തെ ഹദീസായി ഉദ്ധരിക്കുന്നുണ്ട്. ആ ഹദീസ് അടുത്ത് ബുള്ളറ്റിനില്‍ വായിക്കാം. إن شاء الله .

وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.
Islamic Bulletin -544
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.