Sunday, February 5, 2012

537-തിരുനബിയുടെ പത്നിമാര്-ഭാഗം-08

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعينതിരുനബിصلى الله عليه وسلمയുടെ മൂന്നാമത്തെ വിവാഹം തന്റെ അമ്പത്തിരണ്ടാം വയസില് ആറു വയസുണ്ടായിരുന്ന ഒരു കൊച്ച് കുട്ടിയായിരുന്ന മഹതി ആഇശയുമായിട്ടായിരുന്നു. ഇതൊരു പെണ്ണിന്റെ ആവശ്യത്തിനല്ലെന്ന് പറയേണ്ടതില്ലല്ലോ. മറിച്ച് തന്റെ ഇസ്ലാമിക പ്രബോധന രംഗത്ത് വലം കയ്യായി വര്ത്തിക്കുന്ന മഹാനായ സിദ്ധീഖ് വിനോടുള്ള ആദരസൂചകമകമായിരുന്നു ആ ബന്ധം. അവരുമായി വീടു കൂടുന്നത് തിരുനബിصلى الله عليه وسلم യുടെ അമ്പത്തിനാലാം വയസിലും മഹതിയുടെ ഒമ്പതാം വയസിലുമായിരുന്നു. അവിടുന്ന് വഫാത്താകുമ്പോള് മഹതിക്ക് 18 വയസാണ് പ്രായം. ഈ ഒമ്പത് വര്ഷകാലത്തെ ജീവിതത്തില് ,മഹതി തിരുനബിصلى الله عليه وسلم യുടെ വിശുദ്ധ ജീവിതത്തെ ഒപ്പിയെടുക്കുകയും അത് വള്ളിപുള്ളി വിത്യാസമില്ലാതെ ലോകത്തിന് എത്തിച്ച് കൊടുക്കുകയും ചെയ്യുന്നതില് വലിയ പങ്ക് വഹിച്ചു.

തിരുനബിصلى الله عليه وسلم യുടെ വഫാത്തിനു ശേഷവും 50 കൊല്ലത്തോളം മഹതി ജീവിക്കുകയും ആ തിരുമുഖത്ത് നിന്ന് കേട്ട സത്യങ്ങള് പില്കാലത്തുള്ളവര്ക്ക് എത്തിച്ച് കൊടുക്കാനും മഹതിക്ക് സാധിച്ചു. തിരുനബിصلى الله عليه وسلم യെ നേരില് കാണാന് കഴിയാത്തവര്ക്കും അവിടുത്തെ പ്രിയ പത്നിയുടെ നിറസാന്നിധ്യം വളരെ ആശ്വാസമായിരുന്നു. ഒരു ചെറുപ്രായക്കാരിയെ വിവാഹം ചെയ്തതിലൂടെ ഉമ്മത്തിന് കിട്ടിയ നേട്ടമാണിത്. പിന്നീട് നടന്ന വിവാഹങ്ങളിലധികവും രാഷ്ടീയ തന്ത്രങ്ങളായിരുന്നു. എത്ര കൊടും ശത്രുവാണെങ്കിലും തന്റെ കുടുംബവുമായി വൈവാഹിക ബന്ധമുള്ളവര്ക്ക് നേരെ ആയുധമെടുക്കുന്നത് മോശമായി കാണുന്നവരായിരുന്നു അറബികള്

ഖുറൈശികളുടെ മുഴുവനും കാരണവരും പതാക വാഹകരുമായിരുന്നു അബൂസുഫ്യാനായിരുന്നു ഖന്ധക്ക് വരേക്കുമുള്ള എല്ലാ യുദ്ധങ്ങള്ക്കും നേതൃത്വം നല്കിയിരുന്നത്. അവരുടെ മകള് റംല എന്ന ഉമ്മു ഹബീബرضي الله عنهاനേരത്തെ തന്നെ ഇസ്ലാം സ്വീകരിച്ച മഹതിയായിരുന്നു.. ഭര്ത്താവ് ഉബൈദുല്ലാഹിബ്നു ജഹ്ഷായിരുന്നു. ഭര്ത്താവിനൊപ്പം ഹബ്ഷയിലേക്ക് ഹിജ്റ പോയി. തന്റെ ഭര്ത്താവ് അവിടെ വെച്ച് ഒരു ദുര്ഭല നിമിഷത്തില് ഇസ്ലാമില് നിന്ന് മുര്തദ്ദായി കൃസ്ത്യാനിയായി മരിച്ചുപോയി. ഈ കുടുംബ ജീവിതത്തിലുണ്ടായിരുന്ന ഏക കുട്ടിയാണ് ഹബീബ. ഭര്ത്താവിന്റെ മതം മാറ്റവും തുടര്ന്നുണ്ടായ മരണവും മൂലം ഉമ്മു ഹബീബرضي الله عنها യും മകളും ഹബഷ്യയില് ഒറ്റപ്പെട്ടു. മുശ്രിക്കായ പിതാവിന്റെ അടുത്തേക്ക് മടങ്ങാന് കഴിയാത്ത അവസ്ഥയും. ഇവിടെയാണ് തിരുനബിصلى الله عليه وسلم യുടെ ദയയും രാഷ്ടീയ തന്ത്രവും കൂടി വരുന്നത്. അവിടുന്ന് ഉമ്മു ഹബീബرضي الله عنها യെ വിവാഹം ചെയ്തു. ഈ വിവരം അബുസുഫ്യാന്റെ അടുത്തെത്തിയപ്പോള് അദ്ധേഹം പറഞത് " അദ്ധേഹം തറവാടിനൊത്ത യുവാവാണ് " എന്നായിരുന്നു. പിന്നീട് ഒരിക്കലും അബുസുഫ്യാന്റെ നേതൃത്വത്തില് മദീനയിലേക്ക് യുദ്ധത്തിനു വേണ്ടി പോയിട്ടില്ല. കാരണം മരുമകനോട് യുദ്ധം ചെയ്യാന് പോവുക എന്നത് തറവാടിത്തമല്ല. മാത്രമല്ല ഭര്ത്താവിന്റെ മരണത്തോടെ വിധവയായി മാറിയ തന്റെ മകളെ വിവാഹം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ മുഹമ്മദ് ചെയ്യുന്നത് അസാമാന്യ മനുഷ്യത്വവും ദയാപരവുമാണ്. അവരോട് യുദ്ധം ചെയ്യുന്നത് ഒരിക്കലും ബുദ്ധിയല്ലെന്ന് വിലയിരുത്തുകയുമായിരുന്നു അവര്, പിന്നീട് അബുസുഫ്യാന് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു.وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين.Islamic Bulletin- 537

No comments:

Post a Comment

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails