الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഖദീജ ബീവി - رضي الله عنها
ഉമ്മയോട്
വിശ്വാസികളുടെ പ്രിയ മാതാവേ, അങ്ങയെ കുറിച്ച് എത്ര എഴുതിയാലും മതിവരില്ല.
ഞങ്ങളുടെ നേതാവ് തിരുനബിصلى الله عليه وسلمയോട് ആദ്യമായി വിശ്വസിച്ച് ഐക്യം പ്രഖ്യാപിച്ചത് ഉമ്മയാണല്ലോ ..
ആദ്യമായി അവരോടൊന്നിച്ച് നിസ്കരിച്ചതും ഉമ്മ തന്നെ...
മറ്റാരും സഹായിക്കാനില്ലാത്ത ഘട്ടത്തില്‍ ഉമ്മയാണല്ലോ ധനവും ജീവിതവും നല്കി ആ നേതാവിനെ സഹായിച്ചത്...
സത്യനിഷേധികളുടെ ആക്രമണം ശക്തമായപ്പോള്‍ അങ്ങായിരുന്നല്ലോ അവിടുത്തേക്ക് തണലായത്
ആദ്യമായി ദിവ്യസന്ദേശം ലഭിച്ച ആഘാതത്തില്‍ പേടിച്ച് വിറച്ച് കൊണ്ട് വീടണഞ്ഞ ആ നേതാവിനെ പുതപ്പിച്ച് കൊടുത്ത് സമാധാനിപ്പിച്ചത് ഉമ്മയായിരുന്നല്ലോ
ഉമ്മാ ... ഒരു വിശ്വാസിക്ക് എങ്ങിനെ മറക്കാന്‍ കഴിയും.. പടച്ച തമ്പുരാന് ഉമ്മാക്ക് സലാം പറഞ്ഞയച്ചില്ലേ ...
ഉമ്മയെ ആദരിച്ച് സ്വര്‍ഗത്തില്‍ അല്ലാഹു പ്രത്യേക ഭവനം പണിതില്ലേ..
ഒരു ഭാര്യയെ എങ്ങിനെയാണ് സ്നേഹിക്കേണ്ടതെന്നും ഒരു ഭര്‍ത്താവിനെ എങ്ങിനെയാണ് ആദരിച്ച് സംരക്ഷിക്കേണ്ടതെന്നും രണ്ടു പേരും ലോകത്തിനു കാണിച്ചു തന്നു.
ഞങ്ങളോരോരുത്തരിലും ഉമ്മയോടുള്ള കടപ്പാടുകളുണ്ട്.. മക്കാളായ ഞങ്ങള്‍ ചെയ്യേണ്ടിയിരുന്ന കാര്യങ്ങളാണല്ലോ ഉമ്മാ ഒറ്റയ്ക്ക് ചെയ്ത് തീര്‍ത്തത്
ഈ എളിയവനെയും ,ഇത് വായിച്ച വായനക്കാരെയും, അതിനു സഹായിച്ചവരെയും ഞങ്ങളുടെ കുടുംബങ്ങളെയും ഉമ്മാടെ ഇഷ്ടപ്പെട്ട അനുസരണയുള്ള മക്കളായി അംഗീകരിച്ചാലും...
പ്രിയ ഉമ്മാ, അങ്ങയുടെ വിയോഗത്തിനു വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മ കഴുത്തിലണിഞ്ഞിരുന്ന ഒരു മാല കണ്ടപ്പോഴേക്കും ഉമ്മാടെ പ്രിയതമനായ ,ഞങ്ങളുടെ ആദര പിതാവ് ഹൃദയം പൊട്ടിക്കരയാന്‍ മാത്രം കാരുണ്യവും അനുകമ്പയും ഉള്ളവരാണല്ലോ..... ആ കാരുണ്യവാനായ പിതാവിന്റടുക്കല്‍ പാപികളായ ഞങ്ങളുടെ കാര്യം ഉമ്മ പറയണേ...
പാപപങ്കിലമായ ശരീരവുമായി ലക്ഷ്യമറിയാതെ മഹ്ശറില്‍ എങ്ങോട്ടെന്നില്ലാതെ ഞങ്ങളോടുമ്പോള്‍ പ്രിയ ഉമ്മാ, അങ്ങയുടെ ഹൃദയം കനിയില്ലേ.. ഞങ്ങളെ കൈപിടിച്ച് തിരുനബിയുടെയടുക്കല്‍ കൊണ്ടുപോയി അവിടുത്തെ ശഫാഅത്ത് വാങ്ങിതരില്ലേ.. അമ്പിയാക്കള്‍ പോലും 'നഫ്സി നഫ്സി ' എന്ന് വേവലാതിപ്പെടുന്ന ആ ഭയങ്കര ദിനത്തില്‍ അങ്ങയുടെ പ്രിയതമനാണല്ലോ ശഫാഅത്തിനു സര്‍വ്വാധികാരം.. ഇല്ല, ഞങ്ങളൊരിക്കലും അന്ന് ഉമ്മാടെ കൈ വിടില്ല ഉമ്മാ......
ഉമ്മാ....
رَضِيَ اللهُ عَنْكِ
جَزَاكِ اللهُ عَنَّا وَعَنِ الْمُسْلِمِينَ خَيْرَ الْجَزَاءِ
رَحِمَكِ الله . وَرَحِمَ آلَ بَيْتِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْمَعِينْ
.. وَأُمَّةَ سَيِّدِنَا مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ