Saturday, January 21, 2012

485-അല്ലാഹു-ഭാഗം-10

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
അപ്പോൾ ആകാശാ ഭൂമികളുടെ സൃഷ്ടിപ്പിനെക്കുറിച്ചും മനുഷ്യോത്പത്തിയെക്കുറിച്ചും അല്ലാഹു അല്ല അവയെ സൃഷ്ടിച്ചതെന്ന് പറയുന്നവരോട് നമുക്ക് ഉറക്കെ ചോദിക്കാം, നിങ്ങൾ അവയെ സൃഷ്ടിക്കുന്നതിനു സാക്ഷിയായിട്ടുണ്ടോ ? അനുമാനങ്ങളില്ലാതെ സാക്ഷിപറയാൻ നിങ്ങൾക്ക് കഴിയുമോ ? ഇല്ലെന്നാണ് മറുപടിയെങ്കിൽ പിന്നെന്തിന്ന് നിങ്ങൾ കാണാത്ത വിഷയത്തിൽ തർക്കിക്കാൻ വരുന്നു. അല്ലാഹു മാത്രമാണ് ധൈര്യപ്പെട്ടത് ഞനാണ് അവയെ സൃഷ്ടിച്ചതെന്ന് പറയാൻ.

ഈ ലോകത്ത് എത്ര ചെറിയ കണ്ടു പിടുത്തം ആരു കണ്ടു പിടിച്ചാലും അത് നാലാളെ അറിയിക്കലായിരിക്കും അവരുടെ അദ്യത്തെ ഉദ്യമം. അതിന്റെ ക്രെഡിറ്റ് പരസ്യം ചെയ്യലും. ബൾബ് കണ്ടു പിടിച്ചവൻ തന്റെ പേര് ലോകം മുഴുവൻ പ്രസിദ്ധമാവാൻ ശ്രദ്ധിയ്ക്കുന്നത് കാണാം. ഇങ്ങിനെ ചെറിയ കണ്ടു പിടുത്തം മുതൽക്ക് വലിയ ടെക്നോളജികളും മറ്റും കണ്ടുപിടിച്ചവരൊക്കെ അവരുടെ പേരും സ്ഥലവും തിയ്യതിയുമൊക്കെ സൂക്ഷ്മമാ‍യി വിളംബരം ചെയ്യുന്നത് കാണാം. ചില ഉല്പന്നങ്ങൾക്ക് അവയെ കണ്ടുപിടിച്ചവരുടെ പേര് തന്നെയായിരിക്കും നൽകുക. എങ്കിൽ സൂര്യനെ സൃഷ്ടിച്ചവൻ തന്റെ പേര് പറയാൻ മറന്ന് പോയെന്ന് പറയാൻ കഴിയുമോ ? അല്ലാഹു അല്ലാത്ത മറ്റൊരു ശക്തിയാണ് അതിനെ സൃഷ്ടിച്ചതെങ്കിൽ കോടിക്കണക്കിന് കാലം യാതൊരു തകരാറുമില്ലാതെ നില നിൽക്കുന്ന ഈ അത്ഭുത പ്രതിഭാസത്തിന്റെ ഉടമ തന്റെ പേര് വിളംബരം ചെയ്യാതിരിക്കുമോ ?

ഞാനാണ് അവയെ പടച്ചതെന്ന് പറയാൻ അല്ലാഹു അല്ലാതെ ഒരു ശക്തിയും മുതിർന്നിട്ടില്ലെന്നതാണ് സത്യം. ഖുർ‌ആൻ അവതരണകാലത്ത് മക്കത്തുണ്ടായിരുന്ന ബിംബാരാധകർപോലും അവരുടെ ഭാഷയിൽ പറയുകയുണ്ടായി അല്ലാഹു ആണ് അവയെ സൃഷ്ടിച്ചതെന്ന്.( അല്ലാഹുവിനെ മനസിലാക്കിയതിൽ അവർക്ക് തെറ്റ് പറ്റിയെങ്കിലും ) കാണുക.

പ്രവാചകരേ, അങ്ങ് ഈ മനുഷ്യരോട് ആകാശാഭൂമികളെ സൃഷ്ടിച്ചതാരാണെന്നും സൂര്യനെയും ചന്ദ്രനേയും കീഴ്പ്പെടുത്തിവെച്ചതാരാണെന്നും ചോദിച്ചാൽ അവർ പറയും “ അല്ലാഹു” എന്ന് പിന്നെ എങ്ങിനെയാണിവർ വഞ്ചിക്കപ്പെടുന്നത് ?

അപ്പോൾ സൃഷ്ടിപ്പെന്നത് അല്ലാഹുവിനു മാത്രാം അവകാശപ്പെട്ടതാണെന്ന് വ്യക്തമായി. അവനാണ് നമ്മോട് ഞാനാണ് അവയെ സൃഷ്ടിച്ചതെന്ന് പറഞ്ഞതും.

ഈ യാഥാർഥ്യം പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിൽ മാത്രം ഒതുങ്ങുന്നില്ല. സർവ്വ ചരാചരങ്ങളുടെയും സൃഷ്ടിപ്പിന്റെയും ജീവൻ നൽകുന്നതിന്റെയും ഉടമ യഥാർഥത്തിൽ അല്ലാഹു ആണ് . മനുഷ്യ കരങ്ങൾ ബാഹ്യമായി അതിനു കാരണമായി ഭവിക്കുന്നുണ്ടെങ്കിലും ശരി, അതാണ് അല്ലാഹു പറഞ്ഞത്.


“അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു, അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവൻ സകല വസ്തുക്കളുടെയും സൃഷ്ടാവാണ്. അതിനാൽ നിങ്ങൾ അവന്ന് ആരാധനകളർപ്പിക്കൂ.. അവൻ സകല കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു. “ ( സൂറ- അൽ -അൻ‌ആം 102 )
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-485

1 comment:

  1. അൽ ഹംദുലില്ലാ.. ഒരു പാഡ് കാര്യങ്ങൾ ജീവിതത്തിൽ പകർത്തുകയും പഠിക്കുകയും ചെയ്തു..ഇനിയും ഒരു പാട് പുതിയ പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു...അള്ളാഹു മതിയായ പ്രതിഫലം ഞിങ്ങൽക്കു നല്കട്ടെ എന്ന് ആത്മാർഥതയോടെ പ്രാർത്ഥിക്കുന്നു.

    ReplyDelete

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.

Related Posts with Thumbnails