بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
ഇപ്പോൾ ബുദ്ധിപരമായി തന്നെ നമുക്ക് ബോധ്യപ്പെട്ടു മനുഷ്യനടങ്ങുന്ന പ്രപഞ്ചത്തെ മുഴുവനും സൃഷ്ടിച്ചത് അല്ലാഹു ആണെന്ന്. ബുദ്ധിയുള്ളവർ അതിൽ രണ്ടഭിപ്രായം പറയുകയുമില്ല.
അവിടെയാണ് ഈ കാണുന്ന പ്രപഞ്ചവും മനുഷ്യകുലവുമൊക്കെ യാദൃശ്ചികമായി ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണെന്ന വാദം പൊളിയുന്നത്. ഇത്തരം അതി സൂക്ഷ്മമായ ഒരു സംവിധാനമടങ്ങുന്നതും മില്യൺ കണക്കിന് വർഷങ്ങൾ പിന്നിട്ടിട്ടും യാതൊരു കോട്ടവുമില്ലാതെ നിലനിൽക്കുന്നതുമായ ഈ പ്രപഞ്ച സംവിധാനം വെറും ഒരു യാദൃശ്ചികമാവാൻ ബുദ്ധി സമ്മതിക്കില്ലെന്നതു തന്നെയാണ് കാരണം.
മറ്റു ചിലർ പറയുന്നത് ഇവിടെ നിശ്ചലമായ കുറെ പരമാണുക്കളുണ്ടായിരുന്നെന്നും അവ ചലിക്കുകയും സംഘടിക്കുകയും ചെയ്തതു മൂലം പ്രത്യക്ഷപ്പെട്ടതാണ് ഈ പ്രവിശാല പ്രപഞ്ചമെന്നാണ്. അവരോട് നമുക്ക് ചോദിക്കാനുള്ളത് ആരാണ് ഈ പരമാണുവിനെ സൃഷ്ടിച്ചത് ? ആരാണ് അവയ്ക്ക് അനക്കം നൽകിയത്? ആരാണ് അവയെ സംഘടിപ്പിച്ചത്? അതിന്റെ പിന്നിൽ ഒരു ശക്തി വേണമല്ലോ?
മറ്റൊരു വിഭാഗം പറയുന്നത് വെള്ളത്തിലെ രാസപ്രവർത്തനം മൂലം വെള്ളത്തിൽ നിന്ന് ഒരു കോശം രൂപപ്പെടുകയും അതിൽ നിന്നാണ് ജീവനുണ്ടായതെന്നുമാണ്. അവരോട് നമുക്ക് ചോദിക്കാനുള്ളത : ആരാണ് വെള്ളം സൃഷ്ടിച്ചത് ? ആരാണ് ഈ രാസപ്രവർത്തനം നടത്തിയത് ?
ഇത്തരം ബുദ്ധിക്ക് നിരക്കാത്ത വാദക്കാരോട് നാം കൂടുതൽ തർക്കിക്കേണ്ടതില്ല. അത്തരം ഒരു വിഭാഗം വരുമെന്ന് സർവ്വലോക രക്ഷിതാവായ അല്ലാഹു നേരത്തെത്തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നത് കാണൂ :
“ആകാശ ഭൂമികളെ സൃഷ്ടിച്ച സമയത്ത് നാം അവരെ പങ്കെടുപ്പിച്ചിരുന്നില്ല. അവരെത്തന്നെ സൃഷ്ടിച്ചതിലും അവരെ പങ്കെടുപ്പിച്ചിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ കൂട്ടിന് വിളിക്കുന്നവനല്ല ഞാൻ.”
ഇങ്ങനെ പ്രപഞ്ച സൃഷ്ടിപ്പിന്റെ വിഷയത്തിലും മനുഷ്യന്റെ ഉൽഭവത്തിന്റെ വിഷയത്തിലുമൊക്കെ കള്ളവാദങ്ങളുമായി വരുന്നവരുണ്ടാകും എന്ന് ഖുർആൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. ഖുർആനിന്റെ അവതരണ കാലത്ത് അത്തരം വാദങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. പിൽക്കാലത്താണ് അത്തരം വാദക്കാർ രംഗത്ത് വന്നത്. അവരിൽ പെട്ടവരാണ് കുരങ്ങിൽ നിന്നാണ് മനുഷ്യനുണ്ടായതെന്ന വിചിത്രവാദക്കാർ. പിന്നെയും കുരങ്ങന്മാർ ലോകത്തെമ്പാടുമുണ്ട്. എന്തേ അതിനു ശേഷം ഒരു കുരങ്ങും മനുഷ്യനായി പരിണമിക്കാത്തത് ? എന്ന് ചോദിച്ചാൽ മറുപടി ലഭിക്കില്ല . അവർ തന്നെ പഠിപ്പിക്കുന്നത് ഒരു കുരങ്ങൻ മനുഷ്യനായി രൂപാന്തരപ്പെട്ടു എന്നാണ്. അവരും എല്ല്ലാവരും സമ്മതിക്കുന്ന കാര്യമാണ് സന്താനമുണ്ടാവണമെങ്കിൽ സ്ത്രീയും പുരുഷനുമുണ്ടാവണമെന്നത്. പുരുഷനായി മാറിയ കുരങ്ങിന് എവിടെ നിന്നേ പെണ്ണായ മനുഷ്യനെ കിട്ടിയത്? ഉത്തരം ലഭിക്കാത്ത പ്രസക്ത ചോദ്യങ്ങളാണിതൊക്കെ.
. .وآخر دعوانا أن الحمد لله رب العالمين وصلى الله وسلم على سيدنا محمد وعلى آله وصحبه أجمعين
Islamic Bulletin-484
No comments:
Post a Comment
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു.